"ഓട്ടിസ്റ്റിക് ഡിസോർഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
copyright vilolation http://malayalam.yahoo.com/%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B4%BE%E0%B4%
വരി 31:
* കറങ്ങുന്ന വസ്തുകളോടുള്ള അമിത താത്പര്യം
* തന്നോടു ചോദിക്കുന്ന ചോദ്യങ്ങൾ ആവർത്തിക്കുന്ന സ്വഭാവം
 
== കാരണങ്ങൾ==
നിരവധി ഘടകങ്ങൾ ഓട്ടിസത്തിന് കാരണമായിത്തീരുന്നുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണങ്ങളും പഠനങ്ങളും നിരന്തരം നടന്നുവരുന്നു. ചിലയിനം ഔധങ്ങൾ, മെർക്കുറി പോലുള്ള ലോഹങ്ങൾ, ചില വാക്സിനുകൾ, ചില ആഹാരവസ്തുക്കൾ എന്നിവ ഓട്ടിസത്തിനു കാരണമായേക്കുമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഗർഭകാലത്ത് മെർക്കുറി ധാരാളമായി കലർന്നിട്ടുള്ള കടൽവിഭവങ്ങളുടെ ഉപയോഗം, മെർക്കുറി കലർന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിൻെറ ദ്വാരം അടക്കൽ തുടങ്ങിയവകൊണ്ട് ഗർഭസ്ഥശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു. പുകവലിക്കുന്ന അമ്മമാർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
വ്യവസായിക മാലിന്യമായും മറ്റും പരിസരങ്ങളിൽ പരക്കുന്ന മെർക്കുറി വലിയ അപകടകരമായ സ്ഥിതി വിശേഷമാണുണ്ടാക്കുന്നത്. വികസിത രാജ്യങ്ങളിൽ മെർക്കുറി ചേരുന്ന വാക്സിനുകൾക്ക് എതിരെ ജനകീയ മുന്നേറ്റങ്ങളും നിയമയുദ്ധങ്ങളും ധാരാളം നടക്കുന്നുണ്ട്. മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവക്ക് എതിരെ നൽകുന്ന എം.എം.ആർ വാക്സിൻ ഓട്ടിസത്തിനുള്ള ഒരു കാരണമാണെന്ന് കരുതപ്പെടുന്നു. പൊതുവിൽ രാസവസ്തുക്കളടങ്ങിയ ഔധങ്ങളുടെ അമിതോപയോഗം, കീടനാശിനികളുടെ വ്യാപനം, മറ്റു പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെല്ലാംതന്നെ അവയുടെതായ സംഭാവന നൽകുന്നുണ്ട്.
വ്യക്തിയുടെ ജനിതകഘടന ഓട്ടിസത്തിനനുകൂലമായി കാണപ്പെടുന്നതും പ്രധാനപ്പെട്ട ഒരുകാരണമായി പരിഗണിക്കണം. മുമ്പേ സൂചിപ്പിച്ച ഘടകങ്ങളുമായി ഇടപഴകുന്ന എല്ലാ കുഞ്ഞുങ്ങളും രോഗബാധിതരാകുന്നില്ല എന്ന നിരീക്ഷണമാണ് ഇത്തരത്തിലുള്ള ജനിതക കാരണത്തിൻെറ
അടിസ്ഥാനം.
 
==എങ്ങനെ തിരിച്ചറിയാം==
ശൈശവത്തിൽതന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിൻെറ ലക്ഷണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയും. ശൈശവ ഓട്ടിസം (ഇൻഫാൻറയിൽ ഓട്ടിസം) ഉളള കുട്ടികൾ ശൈശവത്തിൽ തന്നെ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. ചിലകുട്ടികളാകട്ടെ 15 മുതൽ 18 മാസം വരെ ഒരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളർച്ചയുടെ നാഴികക്കല്ലുകൾ ഓരോന്നായി കുറഞ്ഞുവരുകയും ചെയ്യുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെയുള്ള ചിരിയോ എടുക്കാൻ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില കുട്ടികൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ, മാതാപിതാക്കളെ പിരിഞ്ഞാൽ പേടിയോ ഉത്കണ്ഠയോ ഇത്തരക്കാർ കാണിക്കുകയില്ല. സ്കൂളിൽ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികൾ അപൂർവമായിരിക്കും. സദാസമയവും സ്വന്തമായ ഒരു ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും.
ഓട്ടിസത്തിൻെറ മറ്റൊരു ലക്ഷണം സംസാരവൈകല്യമാണ്. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ ആവർത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തിൽ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകൾ ഇവർക്ക് ഉണ്ടാകാറുണ്ട്. അപൂർവം ചിലർ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓർമശക്തിയും പ്രകടിപ്പിക്കാറുണ്ട്.
ഓട്ടിസം ബാധിച്ച കുട്ടികൾ മറ്റു കുട്ടികളുടെ കൂടെ കളിക്കാറില്ല. കളിപ്പാട്ടങ്ങൾ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നീ കാര്യങ്ങളോടാണ് ഇവർക്ക് കൂടുതൽ താൽപര്യം. ദൈനംദിന കാര്യങ്ങൾ ഒരേപോലെ ചെയ്യാനാണ് ഇവർക്കിഷ്ടം. ഉദാഹരണത്തിന് ഭക്ഷണം കഴിക്കാൻ ഒരേ പ്ളേറ്റ്, ഇരിക്കാൻ ഒരേ കസേര, ഒരേ ഡ്രസ് എന്നിങ്ങനെ ഇവർ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസം മാറൽ, ഗൃഹോപകരണങ്ങൾ മാറ്റൽ, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങൾ എന്നിവയെ ശക്തിയായി എതിർക്കും.
ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേൽപിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തിൽ കാണാം. ചിലർക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്ന രോഗവും ഇത്തരക്കാരിൽ കൂടുതലാണ്.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഓട്ടിസ്റ്റിക്_ഡിസോർഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്