"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ജില്ലാസെക്രട്ടറിയായിരുന്നു. കേരള കർഷക സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ്. സംഘടനാ നടപടിയെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി.
==ജീവിതരേഖ==
കരിങ്കൽതൊഴിലാളിയായ നീലകണ്ഠന്റെയും ലക്ഷ്മിയുടെയും മകനായി മൂവാറ്റുപുഴയിൽ ജനിച്ചു.ഗവ.ബേസിക് ട്രെയിനിംഗ് സ്‌കൂൾ, മൂവാറ്റുപുഴ, ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ, മൂവാറ്റുപുഴ ശിവൻകുന്ന് ഗവ.യുപിഎസ്, മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.മൂവാറ്റുപുഴ നിർമ്മലകോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസംകോഴ്‌സ്‌ പൂർത്തിയാക്കി. കളമശ്ശേരി ഗവണ്മെന്റ്‌ പോളിടെക്‌നിക്കിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല.
 
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1970 ൽ [[എസ്.എഫ്.ഐ|എസ്.എഫ്‌.ഐ]] രൂപീകരണസമയത്ത് താലൂക്ക് സെക്രട്ടറിയായിരുന്നു. 1969 ൽ ഇടതുപക്ഷ യുവജനസംഘടനയായ കെഎസ്‌വൈഎഫ് ന്റെ പ്രവർത്തകനായി. കെഎസ്‌വൈഎഫ് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി, എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, ജില്ല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.'
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്