"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
പതിനേഴാം നൂറ്റാണ്ടോടെ ഉണ്ടായ "കേരളോല്പത്തി" എന്ന കൃതിയിൽ പെരുമാക്കന്മാരെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ കർത്താവ് ആരെന്ന് കൃത്യമായി അറിവില്ല. നാലു "തൊപ്പിയിട്ടവരെ" - പറങ്കികൾ (portugese)‍, പരന്ത്രീസുകാർ (french), ലന്തക്കാർ(dutch)‍, ഇംഗ്ലീഷുകാർ(english) - കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ട്. കേരളചരിത്രരചനാശ്രമങ്ങളിൽ ആദ്യത്തേതെന്ന പ്രാധാന്യം ഇതിന്നുണ്ട്. അതിൽ ചേരമാൻ പെരുമാളെപറ്റിയും പറയുന്നുണ്ട്.
 
ചേരന്മാൻ പെരുമാളെപറ്റി കേരളോല്പത്തി പറയുന്നത് അദ്ദേഹം പരദേശങ്ങളിൽ നിന്ന് കേരളീയർ കൊണ്ടുവന്നിരുന്ന താൽക്കലികതാൽക്കാലിക ഭരണാധികരികളുടെ നിരയിൽ അവസാനത്തെ ആൾ എന്നാണു. തങ്ങൾക്കിടയിൽ നിന്നു തന്നെ ഒരാളെ ഭരണാധികാരിയാക്കാൻ അവർക്കുണ്ടായിരുന്ന തടസ്സം അവർക്കിടയിലെതന്നെ അധികാരവടംവലികൾ കൂടി ആകാമെങ്കിലും ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിൽ വികസിച്ചു കഴിഞ്ഞ ഭരണസമ്പ്രദായങൾ ഇവിടേയും പെട്ടെന്നു തന്നെ പ്രയോഗക്ഷമമാക്കാം എന്ന ഒരു ഉദ്ദേശം കൂടി അതിനുണ്ടായിരുന്നിരിക്കും. ക്രിസ്തുവർഷം ആദ്യ ശതകങ്ങളിലാൺ ഇവർ കേരളചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അപ്പോഴേക്ക് പൊതുഭരണരംഗത്ത് ഭാരതത്തിന്റെ ഇതര പ്രദേശങ്ങൾ വളരെ മുൻപിലായിക്കഴിഞ്ഞിരുന്നു. ഇങ്ങനെ ഭരണാധികാരികളായി ഓരോ വ്യാഴവട്ടക്കാലത്തേക്ക് നിയുക്തരായവർ പെരുമാക്കന്മാർ എന്ന് അറിയപ്പെട്ടു. ഇവരിൽ ആദ്യത്തെ പെരുമാൾ കേയ ദേശത്തു നിന്നു വന്നതുകൊണ്ട് കേയ പെരുമാൾ എന്നറിയപ്പെട്ടു. ആകെ ഇരുപത്തൊന്നു പെരുമാക്കന്മാർ കേരളം ഭരിച്ചിട്ടുള്ളതായി ഈ കൃതിയിൽ പറയുന്നുണ്ട് . അതിൽ ഒരു വ്യാഴവട്ടക്കാലം ഭരണം തികയ്ക്കാതിരുന്നവരുമുണ്ട്. . കേരളത്തിൽത്തന്നെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു ഇവരൊക്കെ ഭരണം നടത്തിയിരുന്നത്. അവസാനത്തെ ആളായ ചെരമാൻ പെരുമാൾ കർണാടകത്തിലെ ആനഗുന്ദിയിൽ നിന്നുള്ളയാളായിരുന്നു. ഏറെ ജനപ്രിയനായ ഭരണാധിപനായിരുന്നതുകൊണ്ട് അദ്ദേഹത്തെ മൂന്ന് ഊഴക്കാലത്തേക്ക് ഭരണം നടത്താൻ കേരളീയർ തിരഞ്ഞെടുത്തു. അങ്ങനെ മുപ്പത്തിയാറുകൊല്ലം കേരളം ഭരിച്ച ഇദ്ദേഹം ഭരണഭാരമൊഴിഞു വിദേശയാത്രക്കു പോകും മുൻപ് തന്റെ നാട് മുഴുവൻ ഇവിടത്തെ സാമന്തന്മാർക്ക് ഭാഗിച്ചുകൊടുത്തു. ആ സമയത്ത് "ചത്തും കൊന്നും അടക്കിക്കൊൾക" എന്നും പഞ്ഞ് സ്വന്തം വാൾ കുന്നലക്കോനാതിരിക്കും പരിച വള്ളുവക്കോനാതിരിക്കും നൽകി എന്നും കേരളോല്പത്തി പറയുന്നു.
 
<ref>സാമോരിൻസ് ഓഫ് കലിക്കറ്റ് - കെ.വി. കൃഷ്ണയ്യർ‍, പേജ് 53 - 61, 308-309 </ref>
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്