"മർമറ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേര്
No edit summary
വരി 35:
==പേര്==
മാർബിൾ നിക്ഷേപത്തിന് പ്രശസ്തമായ [[മർമറ ദ്വീപ്|മർമറ ദ്വീപിൽ]] നിന്നാണ് മർമറ കടലിന് ഈ പേര് വന്നത് (ഗ്രീക്ക് ഭാഷയിൽ മാർബിളിന് ''മർമറോൺ'' എന്ന് പറയുന്നു)<ref>{{cite web|url=http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.04.0057%3Aentry%3D%2365056|author=Marmaron, Henry George Liddell, Robert Scott|title=''A Greek-English Lexicon''|publisher= Perseus|accessdate=January 12, 2009}}</ref>. പഴയ കാലത്ത് ഗ്രീക്ക് ഭാഷയിൽ ''പ്രോപോണ്ടിസ്'' എന്നറിയപ്പെട്ടിരുന്നു. ''പ്രോ'' (മുൻ), ''പോണ്ട്'' (കടൽ) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഈ പേരുണ്ടായത്. കരിങ്കടലിന് മുൻപുള്ള കടൽ എന്ന അർത്ഥത്തിലാണ് ഈ പേര് ഉപയോഗിക്കപ്പെട്ടത്.
 
==ഭൂമിശാസ്ത്രം==
2.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഫലകചലനങ്ങൾ മൂലം രൂപപ്പെട്ടതാണ് മർമറ കടൽ. ഇന്നും ഈ പ്രദേശത്ത് ഭൂചലനങ്ങൾ കൂടെക്കൂടെ ഉണ്ടാകാറുണ്ട്. ഈ കടലിന്റെ വിസ്തീർണ്ണം 11,350 ചതുരശ്രകിലോമീറ്ററാണ്. വടക്ക്‌കിഴക്ക്-തെക്ക്പടിഞ്ഞാറ് ദിശയിൽ 280 കിലോമീറ്റർ നീളമുണ്ട്. ഏറ്റവും കൂടിയ വീതി 80 കിലോമീറ്ററാണ്. ശരാശരി ആഴം 494 മീറ്ററാണ്. 1,355 മീറ്ററാണ് ഏറ്റവും കൂടിയ ആഴം. ജലത്തിന് ശരാശരി 2.2 ശതമാനം ലവണാംശമുണ്ട്. ഡാർഡനെൽസ് കടലിടുക്കിനോട് ചേർന്ന ഭാഗത്ത് ഉയർന്ന ലവണാംശം കാണപ്പെടുന്നു<ref>മർമറ, സീ ഓഫ്, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, ചിക്കാഗോ: എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക,2013</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/മർമറ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്