"ഒഥല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
== ഇതിവൃത്തം ==
മൂർവംശജനായ വെനീസ് സൈനിക ഉദ്യോഗസ്ഥനായ ഒഥല്ലോ, ഡെസ്ഡിമോണയെ വിവാഹം കഴിക്കുന്നു. ഒഥല്ലോയുടെ കീഴ്ജീവനക്കാരനായ ഇയാഗോക്ക് ഒഥല്ലോയോട് അപ്രീതി തോന്നിയതിനാൽ അയാൾ ഏതുവിധേനയും ഒഥല്ലോയെ നശിപ്പിക്കാൻ തീരുമാനിച്ചു. ഇതോടുകൂടി അയാളുടെ കുതന്ത്രങ്ങൾക്ക് ഇരയാവേണ്ട ദുർഗതി ഡെസ്ഡിമോണയ്ക്കു വന്നുചേരുന്നു. ഡെസ്ഡിമോണ പാതിവ്രത്യ ലംഘനം നടത്തിയെന്ന് യജമാനനെ വിശ്വസിപ്പിക്കാൻ അയാൾ കെണിയൊരുക്കുന്നു. ഡെസ്ഡിമോണയുടെ തൂവാല സൂത്രത്തിൽ കൈക്കലാക്കുന്ന അയാൾ അത് ഒഥല്ലോയുടെ വിശ്വസ്ത സൈനികനായ കാഷ്യോയുടെ ഭവനത്തിൽ കൊണ്ടിടുന്നു. ആ തൂവാല അവിടെ കാണാനിടയായ ഒഥല്ലോയ്ക്ക് ഭാര്യയിൽ അവിശ്വാസം ജനിക്കുകയും അയാൾ കോപാകുലനായി അവളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്നു. എന്നാൽ വൈകിയാണെങ്കിലും ഭാര്യയുടെ വിശ്വസ്തതയും സ്നേഹവായ്പും അയാൾ തിരിച്ചറിയുകയും ഇയാഗോയുടെ ദുഷ്ടലക്ഷ്യത്തിന് ബലിയാടാവുകയായിരുന്നു അവൾ എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് ഒഥല്ലോ ആത്മഹത്യ ചെയ്യുന്നു.
 
[[വർഗ്ഗം:ഷേക്സ്പിയറിന്റെ നാടകങ്ങൾ]]
"https://ml.wikipedia.org/wiki/ഒഥല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്