"പൂക്കോട് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,735 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയത് ചേർത്തു)
 
[[വൈത്തിരി|വൈത്തിരിയിലുള്ള]] ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. [[വൈത്തിരി|വൈത്തിരിക്ക്]] മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.
വയനാടിന്റെ ടൂറിസം മാപ്പിൽ ഇടംപിടിച്ച മനോഹരമായ സ്ഥലമാണ് പൂക്കോട് തടാകവും പരിസരവും. വയനാട് ചുരത്തിന്റെ മനോഹാരിത ആവോളം ആസ്വദിച്ചുവേണം ഇവിടെ എത്തിച്ചേരാൻ. ചുരം കയറിയാൽ നിങ്ങൾ ലക്കിടിയിലെത്തും. പൂക്കോട് തടാകംതന്നെയാണ് വയനാടിന്റെ ഭംഗിയിലേക്ക് ആദ്യം നിങ്ങളെ എത്തിക്കുക.
1846-ൽ പൂക്കോട് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന ഭാഗം ഭയാനകമായ ഒരു വനമായിരുന്നു. ആനകളും പുലികളും ധാരാളമായി മേഞ്ഞുനടക്കുന്ന ഒരു സ്ഥലം. ആദിവാസികൾ പോലും ഇതിനകത്തേക്ക് കടന്നുവരാൻ ഭയപ്പെട്ടിരുന്നു. ഇതിനൊരു കാരണം ഈ വനത്തിന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന തടാകത്തിനോടുള്ള ഭയഭക്തി കാരണമാണ്. ഈ തടാകത്തെ ആദിവാസികൾ അവരുടേതായ ചില അന്ധവിശ്വാസങ്ങൾകാരണം ഭയഭക്തിയോടെയാണ് നോക്കിക്കണ്ടിരുന്നത്.
 
അടുത്തകാലത്തായി ടൂറിസത്തെ മുൻ‌നിർത്തി നിർമ്മിച്ച മിനുക്കുപണികൾ തടാകത്തിന്റെ വന്യ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1876986" എന്ന താളിൽനിന്ന് ശേഖരിച്ചത്