"ഛായാഗ്രാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74:
=== ഫ്ലാഷ് ===
[[പ്രമാണം:Flash photo shower faucet Watr200.jpg|thumb|right|ഫ്ലാഷിന്റെ സഹായത്തോടെ എടുത്തിരിക്കുന്ന ജലത്തുള്ളികളുടെ ചിത്രം]]
ജീവിതത്തിലെ സുന്ജര നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ എല്ലാവർക്കും താൽപര്യമാണ്.എന്നാൽ രാത്രികാലങ്ങളിൽ വ്യക്തമായ ഫോട്ടോ എടുക്കൽ ഒരു കലത്ത് വിഷമമേറിയ ഒന്നായിരുന്നു.എന്നാൽ ഇന്ന് ഇരുണ്ട സ്ഥലങ്ങളിൽ നിന്നും രാത്രികാലങ്ങളിലും ഛായാഗ്രഹണം നടത്തുന്നതിന് ക്യാമറയോടൊപ്പമുള്ള മിന്നൽ‌വിളക്ക് സഹായിക്കുന്നു. രംഗത്തിന്‌ വെളിച്ചം നൽകുക എന്നതു കൂടാതെ അതിവേഗത്തിൽ നീങ്ങുന്ന വസ്തുക്കളുടെ നിശ്ചലചിത്രം എടുക്കുക, പ്രകൃത്യാലുള്ള പ്രകാശത്തിൽ നിന്നും വ്യത്യസ്തമായ പ്രകാശത്തിൽ ചിത്രമെടുക്കുക തുടങ്ങിയ ഉപയോഗങ്ങൾക്കും ഫ്ലാഷ് ഉപയോഗിക്കുന്നു. വേഗത്തിൽ തീ പിടിക്കുന്ന ചില പൊടികൾ കത്തിച്ച് പ്രകാശം ഉണ്ടാക്കുന്ന രീതിയീയിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. 1880കളിൽ പ്രകാശം ഉണ്ടാക്കുാൻ ഉപയോഗിച്ചിരിക്കുന്നത് പൊട്ടാസ്യത്തിന്റെയും, മഗ്നീഷ്യത്തിന്റെയും മിശ്രിതമായിരുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം ഫ്ലാഷ് ബൾബുകൾ ഉപയോഗിച്ചു തുടങ്ങി.
 
രംഗത്തിനാവശ്യമായ മുഴുവൻ പ്രകാശമോ ഇരുണ്ട സ്ഥലങ്ങളിൽ അധികം പ്രകാശമോ ഫ്ലാഷ് നൽകുന്നു. മിക്ക ക്യാമറകൾക്കും കൂടെ ഘടിപ്പിച്ച രീതിയിൽ ഇലക്ട്രോണിക് ഫ്ലാഷ് ഉണ്ടായിരിക്കും. [[ഡിസ്ചാർജ് വിളക്ക്]] ഉപയോഗിക്കുന്ന ഇത്തരം ഫ്ലാഷിൽ ഒരു ചെറിയ സ്ഫടികക്കുഴലിൽ പ്രത്യേക വാതകം നിറച്ചിരിക്കും. ഇവയാണ് ഇലക്ട്രോണിക് ഫ്ലാഷ് ട്യൂബുകൾ. ഇതിന്റെ പ്രധാന ഭാഗം സിനോൺ ഗ്യാസ് നിറച്ച ഒരു ഡിസ്ചാർജ് ഗ്യാസ് ട്യൂബാണ്. കുഴലിനിരുവശത്തും ഉന്നത [[വോൾട്ടത|വോൾട്ടതയിൽ]] വൈദ്യുതി ചെലുത്തുമ്പോൾ വാതകത്തിലൂടെ ഡിസ്ചാർജ് നടക്കുകയും നിമിഷനേരത്തെക്ക് തെളിഞ്ഞ മിന്നൽ ഉണ്ടാകുകയും ചെയ്യും. മൊബൈൽ ഫോണുകളിലേയും മറ്റും ഫ്ലാഷ് യൂണിറ്റുകളിൽ എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കുന്നു. സിനോൺ ഫ്ലാഷ് ബൾബുകളേക്കാൾ വളരെ കുറഞ്ഞ വോൾട്ടേജ് മാത്രം ഉപയോഗിക്കുന്നവയാണ് എൽ ഇ ഡി ബൾബുകൾ.
"https://ml.wikipedia.org/wiki/ഛായാഗ്രാഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്