"ക്ലോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q120877 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 27:
== വിൽമുട്ട് എന്ന ശാസ്ത്രജ്ഞൻ ==
 
1944 ജൂലൈ ഏഴിന് ഇംഗ്ലണ്ടിലെ ഹാംപ്ടൺ ലൂസി (Hampton Lucy) എന്ന സ്ഥലത്താണ് ഇയാൻ വില്മുട്ട് എന്ന ബ്രിട്ടീഷ് ബ്രൂണശാസ്ത്രജ്ഞൻ ജനിച്ചത്. പിതാവായ ലിയോനാർഡ് വിൽമുട്ട് ഗണിതാദ്ധ്യാപകനായിരുന്നു. പ്രമേഹരോഗം ബാധിച്ചു പിതാവിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതിനെത്തുടര്ന്ന് കുടുംബഭാരം ഇയാന്റെ ചുമലിലായി. പ്രതിസന്ധികൾക്കിടയിലും പഠനം തുടർന്ന അദ്ദേഹം 1971 ൽ പിഎച്ച് ഡി നേടി. തുടർഗവേഷണത്തിനായി കേംബ്രിജ് യൂണിവേഴ്സിറ്റിയിലേക്കു പോയ അദ്ദേഹം ആദ്യം പരീക്ഷിച്ചത് ബാല്യകാലസുഹൃത്തായ ക്രിസ് പോൾഗിന്റെ സങ്കേതമായിരുന്നു. അതിൻ പ്രകാരം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് അദ്ദേഹം ഫ്രോസ്റ്റി (Frosty) എന്ന പശുക്കിടാവിനെ സൃഷ്ടിച്ചു. പിന്നീട്, സ്കോട് ലണ്ടിലെ റോസിലിന് ഇൻസ്റ്റിട്യൂട്ടിലെത്തുന്നതോടെയാണ് ഡോളിയുടെ ജനനത്തിനു പങ്കാളിയാകുന്നത്.ഇപ്പോൾ എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ റിസേർച്ച് കൌൺസിൽ സെന്റർ ഫോർ റീജെനറേറ്റൂവ് മെഡിസിൻ ഡയറക്ടറാണ് ഇയാൻ വിൽമുട്ട്.<ref>http://library.thinkquest.org/24355/data/details/profiles/wilmut.html Ian Wilmut</ref>
 
=== ഡോളിയുടെ ജനനവും മരണവും ===
 
1996 ജൂലൈ അഞ്ചിന്, സ്കോട്‌ലണ്ടിലുള്ള റോസ് ലിൻ ഇൻസ്റ്റിട്യൂട്ടിലായിരുന്നു ഡോളിയുടെ'ഡോളി' എന്ന ചെമ്മരിയാടിന്റെ ജനനം. നേച്ചർ മാഗസ്സിന്റെ 380-ആം ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പ്രബന്ധത്തിലൂടെയാണ് ഇയാൻ വില്മുട്ടും സംഘവും ഡോളിയുടെ ജനനവാർത്ത ലോകത്തെ അറിയിച്ചത്. അപ്പോഴേക്കും ഡോളി പിറന്നിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞിരുന്നു. ജനനസമയത്ത് ഡോളിയുടെ പേര് 6LL-3 എന്നായിരുന്നു. പരീക്ഷണശാലയിലെ ജീവികൾക്ക് ഇത്തരം കോഡു പേരുകളാണ് സാധാരണ നൽകുന്നത്. പിന്നീട് പ്രശസ്ത പാശ്ചാത്യ നായികയായ ഡോളി പാർടണിന്റെ (Dolly Patron) സ്മരണാർത്ഥം ഡോളി എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. ക്ലോണിങ് ചരിത്രത്തിലെ ഇതിഹാസം എന്ന ഓർമ ബാക്കിവച്ചുകൊണ്ട് 2003 ഫെബ്രുവരി 14 നു ഡോളി മരിച്ചു. ഗുരുതരമായ ഒരുതരം ശ്വാസകോശ രോഗവും വാത രോഗവും മൂലം ഡോളി അവശനിലയിലായിരുന്നു. റോസിലിന് ഇന്സ്റ്റിട്യൂട്ടിലെ ഗവേഷകർ തന്നെ ഡോളിക്ക് ദയാവധം നല്കുകയായിരുന്നു. മരണത്തിനു മുമ്പ് ആറു സന്താനങ്ങൾക്കു ഡോളി ജന്മം നല്കിയിരുന്നു.<ref>http://www.answers.com/topic/dolly-the-sheep Dolly the Sheep</ref>
 
== ക്ലോണിങിന്റെ സങ്കേതങ്ങൾ ==
"https://ml.wikipedia.org/wiki/ക്ലോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്