"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാളത്തിലെ മാധവ, ശങ്കര, രാമകവികൾക്ക് പൊതുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(ചെ.)No edit summary
വരി 1:
{{wikify}}
മലയാളത്തിലെ മാധവ, ശങ്കര, രാമകവികൾക്ക് പൊതുവിലുള്ള പേരാണ് '''നിരണംകവികൾ'''. ഇവർ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല മൂന്നുപേരേ ഉള്ളൂ എന്നുമുള്ള വാദപ്രതിവാദങ്ങളാൽ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു. ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികൾ മൂന്നുപേരാണെന്നും, അവർ ഒരേ കുടുംബത്തിൽപ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും, ഒരേ പ്രസ്ഥാനത്തിൽ കവിതകൾ ഉൾപ്പെട്ടു എന്നതാണു ബന്ധമെന്നും ഗവേഷകർ കണ്ടെത്തി. "അദ്വൈതചിന്താപദ്ധതിയെ മുൻനിർത്തി നിരണത്തു നിന്നും അക്കാലത്ത് ആരംഭിക്കപ്പെട്ട മഹായജ്ഞത്തിന്റെ മധുരഫലങ്ങളാണ് ഭാഷയിലുണ്ടായ ആദ്യത്തെ രാമായണം, ഭാരതം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ കൃതികൾ എന്ന് കണ്ണശ്ശ രാമായണ ഭാഷയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ കുറിച്ചിട്ടു. ത്രൈവർണിക ബാഹ്യരായ 'ഉഭയകവീശ്വരന്മാരാ'ണ് നിരണം കവികൾ. കേരള ഭാഷയിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം ഉള്ളവർക്കു മാത്രമേ, ഭാഷാഭഗവദ്ഗീതയും ശിവരാത്രിമാഹാത്മ്യവും ഭാരതമാലയുമൊക്കെ രചിക്കാനാവുകയുള്ളു.
 
"https://ml.wikipedia.org/wiki/നിരണംകവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്