"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[പ്രമാണം:NAM Members.svg|thumb|right|300px|ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങൾ. ഇളം നീലനിറത്തിലുള്ളത് നിരീക്ഷകാംഗങ്ങളാണ്.]] രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് '''ചേരിചേരാ പ്രസ്ഥാനം'''. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം [[ഐക്യരാഷ്ട്ര സഭ]] കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്ക്കരണം, വർണ്ണവിവേചനം, വംശവിവേചനം, [[സിയോണിസം]] എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപെടുന്നു.
 
[[ഇന്ത്യ|ഇന്ത്യൻ]] പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു]], [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യൻ]] പ്രസിഡന്റ് [[ജോസിപ് ബ്രോസ് ടിറ്റോ|മാർഷൽ ടിറ്റോ]], [[ഈജിപ്ത്|ഈജിപ്ഷ്യൻ]]‍ പ്രസിഡന്റ് [[ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)|ഗമാൽ അബ്ദുന്നാസർ]] എന്നീ ത്രുമൂർത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.
 
വൻശക്തികളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെങ്കിലും ശീതയുദ്ധകാലത്ത് പല അംഗരാജ്യങ്ങളും ഏതെങ്കിലും വിധത്തിൽ ഇരു ചേരികളിലുമായി നിലയുറപ്പിച്ചു. ഇതിനു പുറമേ അംഗരാജ്യങ്ങൾ തമ്മിലും തർക്കങ്ങൾ ഉടലെടുത്തു(ഉദാ:[[ഇന്ത്യ-പാകിസ്താൻ സംഘർഷം|ഇന്ത്യ-പാകിസ്താൻ]], [[ഇറാൻ-ഇറാഖ് സംഘർഷം|ഇറാൻ-ഇറാഖ്]]). 1979ൽ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് സേന]] [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിൽ]]‍ പ്രവേശിച്ചപ്പോൾ ചേരിചേരാ പ്രസ്ഥാനത്തിൽ അന്തഃഛിദ്രം രൂക്ഷമായി. സോവിയറ്റ് അനുകൂല രാഷ്ട്രങ്ങൾ അധിനിവേശത്തെ അനുകൂലിച്ചപ്പോൾ [[ഇസ്ലാമിക രാജ്യങ്ങൾ]] ഇതിനെ എതിർത്തു. രൂപവത്കരണത്തിനുശേഷം പല രാജ്യാന്തര പ്രശ്നങ്ങളിലും ഇതുമൂലം വ്യക്തമായ നിലപാടുകളെടുക്കാൻ പ്രസ്ഥാനത്തിനു കഴിഞ്ഞില്ല.
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്