"നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
*ഷഡങ്കരനാഥകീർത്തനം
==ആറന്മുളവിലാസം ഹംസപ്പാട്ടു്==
ആറന്മുളക്ഷേത്രത്തിലെ പല ഐതിഹ്യങ്ങളെയും രേഖപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിത്. ജ്യോതിശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] ശിഷ്യ പരമ്പരകളെക്കുറിച്ചും ഇതിൽ സൂചനയുണ്ട്. ആ ശിഷ്യപ്രശിഷ്യപരമ്പരയെ താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു:
{{Cquote|''രാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി-</br>
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും</br>
വരി 39:
മെന്നുടെ മനക്കാമ്പിൽസ്സന്തതം നിനയ്ക്കുന്നേൻ.''}}
 
ഈ വരികളിൽനിന്നു് [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|അച്യുതപ്പിഷാരടിയുടെ]] ശിഷ്യൻ കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാളും അദ്ദേഹത്തിന്റെ ശിഷ്യൻ ചിറയിൻകീഴ് താലൂക്കിൽ നാവായിക്കുളത്തു് ആഴാതി (കുരുക്കൾ)യും, അദ്ദേഹത്തിന്റെ ശിഷ്യൻ മാവേലിക്കരെ ചെറിയനാട്ടു പുലിമുഖത്തു പോറ്റിയും ആയിരുന്നു എന്നു നാം അറിയുന്നു. പുലിമുഖത്തു പോറ്റിയുടെ കാലം 861 മുതൽ 933 വരെയായിരുന്നു. കൊച്ചുകൃഷ്ണനാശാന്റെ പിതാവും ഗുരുവുമായ രാമനാശാൻ പോറ്റിയുടെ ശിഷ്യനായിരുന്നു. കൊച്ചുകൃഷ്ണനാശാന്റെ ശിഷ്യൻ ആറന്മുള മംഗലശ്ശേരി ദക്ഷിണാമൂർത്തി മൂത്തതു്, മൂത്തതിന്റെ ശിഷ്യൻ മാന്നാർ നാലേക്കാട്ടിൽ ബാലരാമൻപിള്ള, സംപ്രതിപ്പിള്ള, അദ്ദേഹത്തിന്റെ ശിഷ്യൻ കിളിമാനൂർ വിദ്വാൻ ചെറുണ്ണി കോയിത്തമ്പുരാൻ, എന്നിങ്ങനെ ആ പരമ്പര പിന്നെയും തുടരുന്നു. <ref>{{cite book|last=ഉള്ളൂർ എസ്. പരമേശ്വര അയ്യർ|title=കേരള സാഹിത്യ ചരിത്രം ഭാഗം |year=1964|publisher=കേരള സാഹിത്യ അക്കാദമി|pages=}}</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നെടുമ്പയിൽ_കൊച്ചുകൃഷ്ണനാശാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്