"സി.എം.എസ്. പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{mergefrommergeto|കോട്ടയം സി.എം.എസ്. പ്രസ്പ്രസ്സ്}}
ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തിൽ മുദ്രണവിദ്യയിലൂടെയുള്ള വിജ്ഞാനവിതരണ സംരംഭങ്ങൾ നേരത്തെ തുടങ്ങിയെങ്കിലും കേരളത്തിൽ അച്ചടി സാർവജനീനമായ പ്രയോജനത്തിനുളള ഒരു മാധ്യമമാകുന്നത് [[തിരുവിതാംകൂർ|തിരുവിതാംകൂറിലും]] [[കൊച്ചി|കൊച്ചിയിലും]] ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച [[കേണൽ മൺറോ|കേണൽ മൺറോയുടെ]] കാലത്താണ് (1810-19). ഇദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചാണ് [[കോട്ടയം|കോട്ടയത്ത്]] ചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.) ഒരു പ്രസ് സ്ഥാപിക്കുവാൻ തീരുമാനിച്ചത്. [[ബെഞ്ചമിൻ ബെയിലി|റവ. ബെഞ്ചമിൻ ബെയിലിയുടെ]] നേതൃത്വത്തിൽ 1821-ൽ '''സി.എം.എസ്. പ്രസ്''' സ്ഥാപിതമായി. അവിടെ സ്ഥാപിച്ച ആദ്യത്തെ പ്രസ്, എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക നോക്കി ബെയിലി ധ്വര സംവിധാനം ചെയ്തതാണ്. ഇതിൽ മുദ്രണം ചെയ്യപ്പെട്ട കൃതികൾ ക്രമേണ പ്രചരിച്ചു തുടങ്ങി. ഈ പ്രസ്സിന്റെ പ്രാരംഭകാലപ്രവർത്തനങ്ങളുടെ സകല ചുമതലകളും വഹിച്ചിരുന്ന റവ. ബെയിലി തന്നെ. [[ബൈബിൾ]] തുടങ്ങിയ ക്രൈസ്തവഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തും ശബ്ദകോശങ്ങൾ നിർമിച്ചും ഇതിന്റെ പ്രവർത്തനങ്ങളെ വിപുലീകരിച്ചു. യഥാർഥത്തിൽ [[അച്ചടി]] ഒരു വ്യവസായമെന്ന നിലയിൽ കേരളത്തിലാരംഭിക്കാൻ തുടക്കമിട്ടത് കോട്ടയത്തെ സി.എം.എസ്. പ്രസ് ആണെന്നു പറയാം.
{{prettyurl|C.M.S. Press}}
1821-ൽ [[ബെഞ്ചമിൻ ബെയ്‌ലി]] എന്ന ഇംഗ്ലീഷുകാരനായ മിഷണറി സ്ഥാപിച്ച '''സി.എം.എസ്. പ്രസ്സ്''' [[കേരളം|കേരളത്തിലെ]] ആദ്യത്തെ മുദ്രണാലയമാണ്. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ചാലുകുന്നിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
 
അച്ചുകൾ നിർമിക്കാനും സംവിധാനം ചെയ്യാനും റവ. ബെയിലി ഒരു മരപ്പണിക്കാരനെയും രണ്ടു കൊല്ലൻമാരെയും തന്നോടൊത്ത് പ്രസ്സിൽ താമസിപ്പിച്ചിരുന്നു. അതുവരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ചിട്ട് വട്ടത്തിൽ മലയാളലിപികൾക്ക് അച്ചു തയ്യാറാക്കാൻ തുടങ്ങിയതും ഈ പ്രസ്സിന്റെ ആവിർഭാവത്തോടുകൂടിയാണ്. [[സംക്ഷേപവേദാർഥം]] മുദ്രണം ചെയ്യാൻ ഉപയോഗിച്ച ചതുരവടിവിലുള്ള അച്ചുകളുടെ എണ്ണം 1,128 ആണെന്നു പ്രസ്താവിച്ചുവല്ലോ. മുംബൈയിലെ കൊറിയർ പ്രസ്സിലും ഇത്തരം ചതുരവടിവിലുള്ള അച്ചുകളാണ് ഉപയോഗിച്ചിരുന്നത്. അച്ചുകളുടെ എണ്ണം അഞ്ഞൂറിൽപരമായി കുറച്ചത് ബെയിലി ആണ്. ചതുരവടിവിൽ വള്ളികൾ ( ി, ീ) വ്യഞ്ജനാക്ഷരങ്ങളോടു ചേർത്ത് മുകളിലായി കൊടുത്തിരുന്നു. അവ വേർപെടുത്തിയതു മൂലമാണ് എണ്ണം കുറഞ്ഞു കിട്ടിയത്. 'നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമം മലയാഴ്മയിൽ പരിഭാഷയാക്കപ്പെട്ടത്; കോട്ടയം ചർച്ച് മിശോൻ അച്ചിൽ ബൈബിൾ സൊസൈറ്റിക്കുവേണ്ടി മിശിഹ സംവത്സരം 1829-ൽ അച്ചടിക്കപ്പെട്ടു', എന്ന പരാമർശനത്തിൽനിന്ന് അക്കാലത്ത് മലയാളഗദ്യം നേടിയ നവചൈതന്യത്തെക്കുറിച്ചുള്ള തെളിവും ലഭിക്കുന്നു.
ബെഞ്ചമിൻ ബെയ്‌ലി പരിഭാഷപ്പെടുത്തി, 1824'ൽ ഇവിടെ അച്ചടിച്ചു് പ്രസിദ്ധീകരിച്ച "[[ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ]]" ആണു് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം.<ref>{{cite journal|title=മലയാളത്തിനു മഷി പുരണ്ടപ്പോൾ|journal=മലയാള മനോരമ ശതോത്തര രജതജൂബിലിപ്പതിപ്പ്|year=2013|pages=174|accessdate=24 മെയ് 2013}}</ref>
 
1834-ൽ സ്വാതിതിരുനാൾ രാമവർമ തിരുവനന്തപുരത്ത് ആദ്യമായി ഗവൺമെന്റ് പ്രസ് സ്ഥാപിച്ചു. അതുവരെ ഗവൺമെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിവന്നത്.
 
1848 പ്രസിദ്ധീകരണം ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ വർത്തമാനപ്പത്രം [[ജ്ഞാനനിക്ഷേപം]] ഇവിടെയാണ് അച്ചടിച്ചത്.
==അവലംബം==
{{സർവവിജ്ഞാനകോശം|"അച്ചടി - മലയാളത്തിൽ"}}
<references/>
[[വർഗ്ഗം:കേരളത്തിലെ മുദ്രണാലയങ്ങൾ]]
"https://ml.wikipedia.org/wiki/സി.എം.എസ്._പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്