"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈജിയൻ കടൽ കണ്ണി
വരി 104:
== ഭൂമിശാസ്ത്രം ==
തുർക്കിക്ക് എട്ട് അയൽ രാജ്യങ്ങളുണ്ട്: [[ബൾഗേറിയ]] (വടക്കുപടിഞ്ഞാറ്), [[ഗ്രീസ്]] (പടിഞ്ഞാറ്), [[ജോർജ്ജിയ]] (വടക്കുകിഴക്ക്), [[അർമേനിയ]], [[അസർബെയ്ജാൻ]], [[ഇറാൻ]] (കിഴക്ക്), [[ഇറാഖ്]], [[സിറിയ]] (തെക്കുകിഴക്ക്) എന്നിവയാണ് തുർക്കിയുടെ അയൽ‌രാജ്യങ്ങൾ. തെക്ക് [[മെഡിറ്ററേനിയൻ കടൽ|മെഡിയറേനിയൻ കടലും]] പടിഞ്ഞാറ് [[ഈജിയൻ കടൽ|ഈജിയൻ കടലും]] വടക്ക് [[കരിങ്കടൽ|കരിങ്കടലുമാണ്]] തുർക്കിയുടെ ജലാതിർത്തികൾ. [[യൂറോപ്പ്|യൂറോപ്പും]] [[ഏഷ്യ|ഏഷ്യയും]] തമ്മിൽ ഭൂമിശാസ്ത്രജ്ഞർ അതിർത്തി തിരിക്കുന്ന [[മർമാരമർമറ കടൽ]] തുർക്കിയിലാണ്. ഇതിനാൽ തുർക്കി ഒരു അന്തർഭൂഖണ്ഡ രാജ്യമാണ്. തുർക്കിയിലെ ഏറ്റവും വലിയ തടാകമാണ്‌ [[വാൻ തടാകം]]
 
അസമചതുരാകൃതിയാണ് തുർക്കിയുടേത്. ഭൂവിസ്തൃതിയുടെ പകുതിയോളം ഭാഗത്ത് കുന്നുകൾ കാണാം. ടർക്കിഷ് ഭാഷയിൽ അനാഡോലു(Anadolu)അഥവാ ഏഷ്യാ മൈനർ (Asia minor) എന്നറിയപ്പെടുന്ന ഏഷ്യൻ തുർക്കി പ്രദേശത്ത് നിരവധി പർവതങ്ങളും ഉന്നതതടങ്ങളും സ്ഥിതിചെയ്യുന്നു. പോൺടിക് മലനിരയും ടാറസും അതിന്റെ തുടർച്ചയായ ആന്റി-ടാറസ് മലനിരകളും തുർക്കിയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന അർമീനിയൻ ഉന്നതതടങ്ങളിലെ അറാറത്ത് കുന്നിലാണ് സന്ധിക്കുന്നത്. അർമീനിയൻ ഉന്നതതടത്തിന് തെക്കുള്ള പൊക്കം കുറഞ്ഞ കുന്നുകളും സമതലങ്ങളും സിറിയയിലേയും ഇറാക്കിലേയും സമതലങ്ങളോളം നീളുന്നു. തുർക്കി ഒരു ഭൂകമ്പബാധിത പ്രദേശമാണ്. കരിങ്കടൽ തീരത്തും കി. അനതോലിയായിലും ഭൂചലനങ്ങൾ ഇടയ്ക്കിടെ വിനാശം വിതയ്ക്കാറുണ്ട്.
"https://ml.wikipedia.org/wiki/തുർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്