"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
==ഭൂമിശാസ്ത്രം==
 
ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം. രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ. ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം. അടിത്തട്ടിന്റെ ഘടനക്ക് അഗ്നിപർവതപ്രക്രിയകൾ മൂലം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പാറകൾ കൂടുതലും ചുണ്ണാമ്പ് കല്ലുകൾ ആണ്. തെക്കൻ ഈജിയനിലെ ഥീരാ, മിലോസ് ദ്വീപുകൾക്ക് സമീപം അടിത്തട്ടിൽ കടും നിറങ്ങളിലുള്ള അവസാദങ്ങൾ കാണപ്പെടുന്നു. കടലിൽ താണുപോയി എന്നു കരുതപ്പെടുന്ന അറ്റ്ലാന്റിസ് എന്ന നിഗൂഢദ്വീപിനെ കുറിച്ചുള്ള സൂചനകൾ ഥീരാ ദ്വീപിന് പരിസരങ്ങളിൽ നിന്ന് ലഭിച്ചത് 1970-കളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു<ref>{{cite web |url=http://www.uri.edu/endeavor/thera/atlantis.html |title= ഥീരാ എക്സ്പെഡിഷൻ |last1= |first1= |last2= |first2= |date= |website=www.uri.edu |publisher= |accessdate=29 നവംബർ 2013}}</ref>.
 
ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ്. ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.
വരി 22:
# ക്രീറ്റ്
 
വൻകരയിലെ പർവ്വതനിരകളുടെ കടലിലേയ്ക്കുള്ള തുടർച്ചയാണ് ഇതിൽ പല ദ്വീപുകളും.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഈജിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്