"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭക്ഷേത്രത്തിനനുബന്ധമായി]] താമസസൗകര്യങ്ങളോട് കൂടിയ ഒരു ഗുരുകുലം നിലനിന്നിരുന്നതായി കരുതപ്പെടുന്നു.<ref name=tvla_online>[http://www.thiruvallaonline.com/text/history/tradition.htm തിരുവല്ല ഓൺലൈൻ.കോം]</ref>. ആദ്യത്തെ വ്യവസ്ഥാപിതമായ സ്കൂൾ തുടങ്ങിയത് കാവിൽ കമ്പോളത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌. [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തിരുവല്ല സി.എം.എസ് സ്കൂളിലാണ്.<ref name=tvla_muni‌_hist>[http://thiruvallamunicipality.in/ml/history ചരിത്രം, തിരുവല്ല നഗരസഭ വെബ്‌സൈറ്റ്]</ref> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ എം.ജി.എം ഹൈസ്കൂളും എസ്.സി.എസ് ഹൈസ്കൂളും ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു. മറ്റൊരു പ്രമുഖ വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹൈസ്കൂൾ. ഇന്ന് മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സ്ഥലമാണ് തിരുവല്ല.1952-ൽ തിരുവല്ലയിലെ ആദ്യ കലാലയമായ [[മാർത്തോമ്മ കോളേജ്, തിരുവല്ല|മാർത്തോമ്മ കോളേജ്]] സ്ഥാപിതമായി. ടൈറ്റസ് II ടീച്ചേഴ്സ് കോളേജ്, മാർ അത്താനേഷ്യസ് കോളേജ് ഫോർ അഡ്‌വാൻസ്‌ഡ് സ്റ്റഡീസ് (മാക്‌ഫാസ്റ്റ്) തുടങ്ങിയവ തിരുവല്ലയിലെ മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
 
==ആശുപത്രികൾ==
* താലൂക്ക് ആശുപതി
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്