"ഹിപ്പാർക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q159905 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 3:
ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനാണ് '''ഹിപ്പാർക്കസ്''' (ക്രിസ്തുവിന് മുമ്പ് 190 - ക്രിസ്തുവിന് മുമ്പ് 120). [[ത്രികോണമിതി|ത്രികോണമിതിയുടെ]] പിതാവായും ഇദ്ദേഹത്തെ ഗണിക്കുന്നു. വടക്ക് പടിഞ്ഞാറൻ [[തുർക്കി|ടർക്കിയിലെ]] നികേയയിലാണ് (ഇപ്പോൾ ഇസ്നിക്ക എന്ന പേര്) ഹിപ്പാർക്കസ് ജനിച്ചത്. [[ഈജിയൻ കടൽ|ഈജിയൻ കടലിന്റെ]] തെക്ക് പടിഞ്ഞാറായുള്ള റോഡ്സ് ദ്വീപിലാണ് ഹിപ്പാർക്കസ് തന്റെ നിരീക്ഷണാലയം സ്ഥാപിച്ചത്. നഗ്ന നേത്രങ്ങൾ ഉപയോഗിച്ച് നിരീക്ഷണങ്ങൾ നടത്തുവാനുള്ള പല ഉപകരണങ്ങളും അദ്ദേഹം ഉണ്ടാക്കി. പിന്നീട് പതിനേഴ് നൂറ്റാണ്ടുകളോളം അവ ഉപയോഗത്തിലുണ്ടായിരുന്നു.
 
സമതല ത്രികോണമിതിയിലും, ഗോളീയ ത്രികോണമിതിയിലും സംഭാവനകൾ നൽകി.[[ചന്ദ്രൻസൂര്യൻ|ചന്ദ്രനിലേക്കുംസൂര്യന്റെയും]] [[സൂര്യൻചന്ദ്രൻ|സൂര്യനിലേക്കുംചന്ദ്രന്റെയും]] ഉള്ളവലിപ്പവും ദൂരംഭൂമിയിൽ കണക്കാക്കിയത്നിന്നുള്ള ദൂരവും ദൃഷ്ടിച്യുതി അളന്നു കണ്ടുപിടിച്ചു. അത് ഹിപ്പാർക്കസിന്റെ വലിയൊരു നേട്ടമായിരുന്നു. അനുപാതങ്ങളെപ്പറ്റി പഠിക്കാൻ ത്രികോണമിതി പട്ടിക തയ്യാറാക്കി. ചന്ദ്രന്റെ ലംബനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നിർണയിച്ച ദൂരം ശരിയായിരുന്നു. ആദ്യത്തെ കൃത്യതയുള്ള നക്ഷത്രമേപ്പ് ഉണ്ടാക്കിയതും ഹിപ്പാർക്കസ് ആയിരുന്നു. യുഡോക്സസിന്റെതിലും മെച്ചപ്പെട്ട ഒന്നായിരുന്നു അത്. നക്ഷത്രമേപ്പിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കണ്ടുപിടുത്തവും നടത്തുവാൻ കഴിഞ്ഞു. നക്ഷത്രങ്ങൾ മൊത്തത്തിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അൽപം മറുന്നതായി കാണുവാൻ കഴിഞ്ഞു. തന്റെ മേപ്പും ലഭ്യമായ പഴയമേപ്പുകളും തമ്മിൽ താരത്മ്യപ്പെടുത്തി നോക്കിയപ്പോൾ നക്ഷത്രങ്ങൾക്ക് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അൽപം സ്ഥാന ചലനം വന്നതായി കണ്ടു. ഇത് കാരണം ഒരോ വർഷവും [[വിഷുവം|വിഷുവങ്ങൾ]] അൽപം നേരത്തെയാകും. ഇതിനെയാണ് വിഷുവങ്ങളുടെ "അഗ്രഗമനം" അല്ലെങ്കിൽ [[വിഷുവങ്ങളുടെ പുരസ്സരണം]] (പ്രിസഷൻ ഓഫ് ഇക്വിനോക്സ്) എന്ന് പറയുന്നത്.
 
നക്ഷത്രങ്ങളെ അവയുടെ പ്രകാശികതയുടെ അടിസ്ഥാനത്തിൽ ആദ്യമായി തരം തിരിച്ചതും ഹിപ്പാർക്കസാണ്. ഏഴ് ആകാശ ഗോളങ്ങളുള്ളതായി അദ്ദേഹം
"https://ml.wikipedia.org/wiki/ഹിപ്പാർക്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്