"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തർക്കങ്ങൾ
വരി 25:
 
ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും<ref>Tracey Cullen, ''Aegean Prehistory: A Review'' (American Journal of Archaeology. Supplement, 1); Oliver Dickinson, ''The Aegean Bronze Age'' (Cambridge World Archaeology).</ref>. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് [[പ്ലേറ്റോ]] പ്രസ്താവിച്ചിട്ടുണ്ട്<ref>{{cite book|title=The familiar phrase giving rise to the title ''Prehistorians Round the Pond: Reflections on Aegean Prehistory as a Discipline''|author=John F. Cherry, Despina Margomenou, and Lauren E. Talalay}}</ref>. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.
 
==തർക്കങ്ങൾ==
 
ഈ മേഖലയിൽ ഗ്രീസ്, ടർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. 1970 മുതൽ ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളേയും ബാധിച്ചു തുടങ്ങി. 1987-ലും 1996-ലും ഈ പ്രശ്നങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെയായി. പ്രധാനമായും സമുദ്രാതിർത്തി, വ്യോമാതിർത്തി, ഈ മേഖലയിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ പറക്കൽ, പ്രത്യേക സാമ്പത്തിക മേഖല മുതലായ വിഷയങ്ങളിലാണ് തർക്കങ്ങൾ<ref>[http://www.icj-cij.org/docket/index.php?sum=324&code=gt&p1=3&p2=3&case=62&k=81&p3=5 Aegean Sea Continental Shelf (Greece v. Turkey), അന്താരാഷ്ട്ര നീതിന്യായ കോടതി</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഈജിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്