"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

220 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
"Asit_Kumar_Haldar_1913_The_Beginning_Tagore.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും ന...
(ചെ.) (83.110.193.195 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
(ചെ.) ("Asit_Kumar_Haldar_1913_The_Beginning_Tagore.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും ന...)
 
== കവിത ==
 
[[പ്രമാണം:Asit Kumar Haldar 1913 The Beginning Tagore.jpg|thumb|right|135px|A 1913 illustration by Asit Kumar Haldar accompanying "The Beginning", a prose-poem appearing in Tagore's ''The Crescent Moon''.]]
ഭാവഗീത ശൈലിയിലുള്ള കൃതികൾ രചിച്ചു കൊണ്ടാണ് ടാഗൂർ കാവ്യരംഗത്തു കടന്നുവന്നതെങ്കിലും പിന്നീടൊരിക്കലും ഇദ്ദേഹം ഒരു കാല്പനിക ഭാവഗായകൻ ആയിരുന്നിട്ടില്ല. ഒരേസമയം വികാരതീക്ഷ്ണത തുളുമ്പുന്നതും ആത്മാവിന്റെ നിഗൂഢാനുഭൂതികൾ ആവിഷ്കരിക്കുന്നതുമായ ഒരു പുതിയ കാവ്യധാരയ്ക്ക് ഇദ്ദേഹം രൂപം നൽകി. ടാഗൂറിന്റെ മിക്ക പിൽക്കാല കവിതകളിലും പ്രതീകാത്മകശൈലിയും മിസ്റ്റിക് സ്വഭാവവും ഉദാത്ത ഭാവാവിഷ്കരണവും ദൃശ്യമാണ്. എന്നാൽ പേർഷ്യയിലെ സൂഫിഗായകരുടെ മിസ്റ്റിസിസത്തെയോ ഫ്രാൻസിലെ പ്രതീകാത്മക കവിതാമാതൃകയെയോ ടാഗൂർ അനുവർത്തിച്ചു എന്നുപറയാനാവില്ല. ഭാരതീയമായ ദാർശനികതയും ഉദാത്ത ഭാവവും മൂർത്തഭാവനയും അവയിൽ സമ്മേളിക്കുന്നു. ഇദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ ഗീതാഞ്ജലി ഇതിനു ദൃഷ്ടാന്തമാണ്. ആത്മസാക്ഷാൽക്കാര വ്യഗ്രതയിൽ നിന്ന് ഉറവെടുക്കുന്ന അനുഭൂതികളെ അനുഭവിച്ചറിയത്തക്ക മൂർത്ത ചിത്രങ്ങളായി ആവിഷ്കരിക്കുകയാണ് കവി ഇത്തരം കൃതികളിൽ ചെയ്യുന്നത്. ഗീതാഞ്ജലിക്കു പുറമേ ഇദ്ദേഹം രചിച്ച കാവ്യരൂപത്തിലുള്ള കൃതികളിൽ ഗീതിമാല്യ, സന്ധ്യാ സംഗീത്, പ്രഭാത സംഗീത്, ക്രുഡി ഓകോമൾ, മാനസി, നൈവേദ്യ എന്നിവ പ്രാധാന്യമർഹിക്കുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1875373" എന്ന താളിൽനിന്ന് ശേഖരിച്ചത്