"അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 87 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q35323 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 34:
{{Split-apart}}
[[പ്രമാണം:Arab dance.jpg|thumb|220px|അറബ് നൃത്തം - 2007 ലെ ദുബായി ഉത്സവത്തിൽ നിന്നും ]]
ചരിത്രാതീതകാലം മുതൽക്കുതന്നെ കേരളത്തിന്റെ വാണിജ്യവിഭവങ്ങൾ തേടിവന്ന ഫിനീഷ്യരും ഗ്രീക്കുകാരും റോമാക്കാരും അറബികളും എല്ലാം 'മലബാർ'തീരത്തെ പ്രസിദ്ധ തുറമുഖങ്ങളിൽ കപ്പലുകൾ അടുപ്പിച്ചിരുന്നു. സോളമൻ ചക്രവർത്തിക്കുവേണ്ടി സ്വർണവും വെള്ളിയും ആനക്കൊമ്പും മയിലുകളും കുരങ്ങുകളുമെല്ലാം 'ഓഫീർ' എന്ന തുറമുഖത്തിൽനിന്നും കപ്പൽ കയറ്റിയിരുന്നുവെന്ന് ബൈബിളിൽ പരാമർശമുണ്ട്. ഈ 'ഓഫീർ' കേരളത്തിലെ ബേപ്പൂർ ആണെന്നു ചില ചരിത്രകാരന്മാർ വാദിക്കുന്നു. 'പൂവാർ' ആണെന്ന ഒരു വാദഗതിയും ഉണ്ട്. പല ഗ്രീക്-റോമൻ ചരിത്രകാരന്മാരും കേരളത്തിലെ 'മുസിരിയസി'നെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ദീർഘകാലം നീണ്ടുനിന്ന ഈ കച്ചവടബന്ധത്തിന്റെ ചരിത്രം, ചരിത്രകാരന്മാരുടെ പഠനത്തിനു വിഷയമായിട്ടുണ്ട്. വിദേശങ്ങളിൽ ഇന്ത്യൻ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരവിപണനങ്ങൾ ഗ്രീക്കുകാരെ പിൻതുടർന്ന് അറബികളാണ് ഏറ്റെടുത്തത്. ഏഡനും ഷഹറും കച്ചവടകേന്ദ്രങ്ങളെന്നതിനു പുറമേ നാവികർക്കു യാത്രാമധ്യേ നങ്കൂരമിട്ടു വിശ്രമിക്കാനുള്ള താവളങ്ങൾകൂടിയായിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെയും നിയന്ത്രണം അറബികളുടേതായതോടുകൂടി ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായുള്ള വാണിജ്യത്തിന്റെ കുത്തക അവരുടേതായി മാറി. അറബികളുടെ ആധിപത്യം 16-ാം ശ.-ശതകം വരെ അഭംഗുരം തുടർന്നിരുന്നു. അറബിക്കടലിന്റെ അധീശത്വം അവരുടേതായതോടുകൂടി മറ്റു പല രാജ്യങ്ങളിലും അറബികൾക്കു സ്വാധീനത വർദ്ധിച്ചു.
 
ഇന്ത്യയുടെ പല ഭാഗങ്ങളിലും അറബികളുടെ ചെറിയ സങ്കേതങ്ങൾ ഉണ്ടായിരുന്നതായി രേഖകളുണ്ട്. വ്യാപാരപ്രതിനിധികളെന്ന നിലയിലായിരുന്നിരിക്കണം ഇവർ ഇന്ത്യയിലെ പ്രധാന തുറമുഖകേന്ദ്രങ്ങളിൽ വാസമുറപ്പിച്ചിരുന്നത്. ഇസ്ലാംമതാവിർഭാവത്തിനു മുൻപുതന്നെ, ഇത്തരം കേന്ദ്രങ്ങൾ 'ചൌൾചൗൾ', 'കല്യാൺ', 'സുപാര', 'മലബാർ' എന്നീ സ്ഥലങ്ങളിൽ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കേരളത്തിലെ അക്കാലത്തെ തുറമുഖങ്ങളിൽനിന്ന് അറബി പായ്ക്കപ്പലുകൾ കാലവർഷാരംഭത്തിനു മുൻപ് ചരക്കുകൾ സംഭരിച്ച് പുറപ്പെടുന്ന രംഗങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടിട്ടുള്ള സഞ്ചാരക്കുറിപ്പുകളിലും ചരിത്രവിവരണങ്ങളിലും ഇത്തരം പരാമർശങ്ങൾ കാണാം.
 
കേരളീയ രാജാക്കന്മാരുടെ വിശ്വസ്തസേവകരും നാവികമേധാവികളും എന്ന നിലയ്ക്ക് അറബികളും അവരുടെ അനുയായികളും കേരളത്തിലെ എല്ലാ പൊതുരംഗങ്ങളിലും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വരി 58:
അറബികളുടെ സംഭാവനകളിൽ പ്രധാനമായത് ഇവിടെ വന്നും പോയും കൊണ്ടിരുന്ന സഞ്ചാരികളും പണ്ഡിതന്മാരും എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളാണ്. പോർച്ചുഗീസുകാരുടെ വരവിനു മുൻപുള്ള കേരളത്തിന്റെ ചരിത്രം മനസ്സിലാക്കുവാനുള്ള മാർഗ്ഗം ഇന്നും ഏറെക്കുറെ ഈ ഗ്രന്ഥങ്ങൾ തന്നെ. കേരളത്തിലെ സാമൂഹികസ്ഥിതിയെയും രാജാക്കന്മാരെയും രാജസ്ഥാനങ്ങളെയും കയറ്റുമതിയെയും ഇറക്കുമതിയെയും വ്യാവസായികസമ്പർക്കങ്ങളെയും സംബന്ധിച്ച് അറബി ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞന്മാരും വ്യക്തമായ വിവരണങ്ങൾ എഴുതിയിട്ടുണ്ട്. 844-48 കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരിയാണ് ഇബ്നുഖുർദാദ്ബി; 851-ൽ കേരളത്തിൽ വന്ന സുലൈമാൻ, അദ്ദേഹത്തിന്റെ യാത്രാവിവരണഗ്രന്ഥമായ സിൽസിലത്തുൽ തവാരിഖ് എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സ്ഥിതികളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സഞ്ചാരികളും ചരിത്രകാരന്മാരുമായ യാഖൂബീ (875-80), ഇബ്നുൽ ഫക്കീഹ് (903), അബുസൈദ് (950), മസ്ഊദി (943-55), ഇസ്തഖരി (950), ഇബ്നു ഹൌക്കൽ (975), മഖ്ദീസി (985), അൽബീറൂനീ (973-1048), അൽ ഇദ്രീസി (1154), യാഖൂത് (1179-1229), അൽകസ്വീനി (1203-83), ദിവിഷ്ഖി (1325), അബുൽഫിദ (1273-1331), ഇബ്നുബത്തൂത്ത (1355), അബ്ദുർറസാക്ക് (1442) മുതലായ നിരവധി അറബിപണ്ഡിതന്മാർ കേരളം സന്ദർശിച്ചു. അവരെഴുതിയിട്ടുള്ള സഞ്ചാരക്കുറിപ്പുകളും വിവരണങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗ്രന്ഥശേഖരങ്ങളിൽ കാണാം. 9 മുതൽ 14 വരെ നൂറ്റാണ്ടുകളിലെ കേരള ചരിത്രത്തെക്കുറിച്ചറിയാൻ ഈ കൃതികൾ സഹായിക്കുന്നു.
 
കേരളത്തിൽനിന്നും പ്രസിദ്ധീകൃതങ്ങളായ ഒട്ടേറെ അറബിഗ്രന്ഥങ്ങളുണ്ട്. അവയിൽ പത്തുകിതാബ്, ഇർശാദ്, അസ്സൈറുവസുലൂക്ക് എന്നിവ കേരളത്തിലെ എല്ലാ അറബിവിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളാണ്. അവസാനത്തേതിന്റെ കർത്താവ് ഫക്കീഹ് ഹുസൈൻ ഇബ്നു അഹമ്മദ് ദഹ്ഫത്നീ എന്ന അറബിപണ്ഡിതനാണ്. അറുന്നൂറുകൊല്ലം മുമ്പ് കേരളത്തിൽ വന്ന ഇബ്നുബത്തൂത്ത ധർമപട്ടണത്തുവച്ച് ഇദ്ദേഹത്തെ കണ്ടതായി രേഖപ്പെടുത്തിയതിൽനിന്ന് ഏറ്റവും പഴക്കം ചെന്ന അറബിഗ്രന്ഥം ഇതായിരിക്കാമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അറബിഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കേന്ദ്രവും പൊന്നാനി തന്നെയായിരുന്നു. അവിടത്തെ ശൈഖ് സെയ്നുദ്ദീനിബിനു അലിയെന്ന വലിയ സൈനുദ്ദീൻ മഖ്ദൂം ആണ് അറബിഗ്രന്ഥകാരന്മാരിൽ അഗ്രഗണ്യൻ. 1468-നും1468നും 1521-നും1521നും ഇടയ്ക്ക് ജീവിച്ചിരുന്ന അദ്ദേഹം ഇസ്ലാമികലോകത്തെങ്ങും അറിയപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു. അദ്ദേഹം എഴുതിയ അറബിഗ്രന്ഥങ്ങൾ താഴെപറയുന്നവയാണ്; (1) മൂർഷിദുത്തുല്ലാബ് (2) സിറാജൂൽഖുലൂബ് (3) ഷംസുൽഹുദാ (4) ഇർശാദുൽ ഖാസീദിൻ (5) തുഹ്ഫത്തുൽ അഹിബ്ബാ (6) ശുഅബ്ല് ഈമാൻ (7) കിഫായത്തുൽ ഫറായിദ് (8) കിതാബുസ് സഫാമിനശിഫാ (9) തസ്ഹീലുൽ കാഫിയ.
 
മഖ്ദൂമിന്റെ പൗത്രൻ ശൈഖ്സൈനുദ്ദീൻ II ആണ് പ്രസിദ്ധനായ മറ്റൊരു ഗ്രന്ഥകർത്താവ്. ഇദ്ദേഹത്തിന്റെ കൃതികൾ ''ഫത്തഹുൽ മു ഈനും തുഹ്ഫത്തുൽ മുജാഹിദീനുമാ''ണ്. ഒന്നാമത്തേത് അറബി രാജ്യങ്ങളിലും ജാവയിലും മറ്റും പ്രചാരമുള്ള ഒരു ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിനു വ്യാഖ്യാനങ്ങൾ എഴുതിയിട്ടുള്ള പണ്ഡിതന്മാർ വളരെയുണ്ട്. സൈനുദ്ദീൻ IIന്റെ സമകാലികനായിരുന്നു ഖാസിമുഹമ്മദ്. ''മുഹിയിദ്ദീൻ മാലയും ഫത്തഹുൽമുബീനും'' ഖാസി എഴുതിയിട്ടുള്ളവയാണ്. ആദ്യത്തേത് ഒരു ഭക്തികാവ്യവും രണ്ടാമത്തേത് പോർച്ചുഗീസുകാരുടെ ആഗമനവും അവർ കേരളത്തിൽ നടത്തിയ അക്രമങ്ങളും വിവരിക്കുന്ന ഒരു കൃതിയുമാണ്. കേരളീയരായ മതപണ്ഡിതന്മാർ പലരും അറബിഭാഷയിൽ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/അറബി_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്