"യഥാതഥ്യപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[ദൃശ്യകല|ദൃശ്യകലകളിലും]] [[സാഹിത്യം|സാഹിത്യത്തിലും]] '''യഥാതഥ്യം''' എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കിൽ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തിൽ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്‌. സത്യത്തെ അനാവരണം ചെയ്യുമ്പോൾ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തിൽ പെടുത്താം. <ref>[http://www.nationalgallery.org.uk/paintings/glossary/realist-movement നാഷണൽ ഗാലറി]</ref>
== പശ്ചാത്തലം ==
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ [[ഫ്രാൻസ്|ഫ്രാൻസിൽ]] രൂപം കൊണ്ട സാഹിത്യമുന്നേറ്റത്തെയും റിയലിസം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നു. 1800-കളുടെ അവസാനത്തിൽ ഫ്രാൻസിൽ ഇത് വളരെ ജനപ്രിയമായ ഒരു കലാരൂപമായിരുന്നു. [[ഛായാഗ്രഹണം|ഛായാഗ്രഹണത്തിന്റെ]] ആവിർഭാവത്തോടെയാണ് റിയലിസം നിലവിൽ വന്നത് - ഈ പുതിയ ദൃശ്യസങ്കേതം ജനങ്ങളിൽ വസ്തുതാപരമായി യഥാർത്ഥമായ കലാസൃഷ്ടികൾ സൃഷ്ടിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. 19-ആംപത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഫ്രെഞ്ച് സാഹിത്യത്തിലും കലയിലും നിറഞ്ഞുനിന്ന [[കാൽപ്പനികത|കാൽപ്പനികതയ്ക്ക്]] (റൊമാന്റിസിസം) ശക്തമായ ബദലായിരുന്നു റിയലിസം. വ്യക്തിപരമായ ചായ്‌വുകൾ കൊണ്ട് വളച്ചൊടിക്കപ്പെടാതെ, വസ്തുതാപരമായ [[യാഥാർത്ഥ്യം]] (ഒബ്ജെക്ടീവ് റിയാലിറ്റി) എന്ന തത്ത്വത്തിൽ വിശ്വസിച്ച റിയലിസം അതിവർണ്ണനകൾ കൊണ്ടുനിറഞ്ഞ വൈകാരികതയ്ക്ക് എതിരായിരുന്നു. സത്യം, കൃത്യത എന്നിവ പല റിയലിസ്റ്റുകളുടെയും ലക്ഷ്യങ്ങളായിത്തീർന്നു.
== സാഹിത്യരചനകളിൽ ==
പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രെഞ്ച് സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ട ചില രചനകളിലാണ് യഥാതഥ്യം എന്ന സങ്കേതം പ്രത്യക്ഷമായത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ഒട്ടും അതിശയോക്തിയില്ലാതെ ചിത്രീകരിച്ച് അവരുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളിൽക്കൂടി ജീവിതദർശനം അനുവാചകനിലേക്ക് എത്തിച്ച ശ്രീ [[ഹോണോറെ ഡി ബൽസാക്|ബൽസാക്കാണ്]] സാഹിത്യത്തിൽ ഈ സങ്കേതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഇദ്ദേഹം തുറന്ന വഴികളിലൂടെ സഞ്ചരിച്ച എഴുത്തുകാരാണ് [[എമിൽ സോള]], [[ഗുസ്താവ് ഫ്ലോബേർ|ഫ്ലോബേർ]] എന്നിവർ. ബൽസാക്ക് തുടങ്ങിവച്ചത് പിൽക്കാലത്ത് ഫ്ലോബേറിന്റെ കൃതികളിൽ പൂർണ്ണതയെത്തിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. <ref>[http://www.newrepublic.com/article/114374/french-realism-balzac-flaubert-zola-and-romanticisms-remains ഫ്രെഞ്ച് റിയലിസം - ബൽസാക്ക്, ഫ്ലോബേർ, സോള]</ref>
"https://ml.wikipedia.org/wiki/യഥാതഥ്യപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്