"ദേവദാരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adding synonyms from plantlist
വരി 35:
അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബത്തിൽപ്പെടുന്ന ഔഷധ വൃക്ഷമാണ്‌ '''ദേവദാരു'''([[English|ഇംഗ്ലീഷ്]]:Cedrus deodara).[[Urdu|ഉർദു]]: ديودار ''deodār''; [[Hindi|ഹിന്ദി]], [[Sanskrit|സംസ്കൃതം]]: देवदार ''devadāru''. ശാസ്ത്രനാമം: സിഡ്രസ് ഡിയോഡര (Cedrus deodara). സംസ്കൃതത്തിൽ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു. 1,050 മുതൽ 3,600 വരെ മീറ്റർ ഉയരമുള്ള [[ഹിമാലയം|ഹിമാലയ]] പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഈ വൃക്ഷം [[ഹിമാചൽ പ്രദേശ്]], [[കാശ്മീർ]]‍, [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിന്റെ]] വടക്കൻ ഭാഗങ്ങൾ, [[പഞ്ചാബ്]] എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.
== വൃക്ഷത്തിന്റെ ഘടന ==
[[File:Exhibits at Timber Museum, FRI Dehradun 02.JPG|thumb|left|ഡെറാഡൂണിലെ [[ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ]] പ്രദർശിപ്പിച്ചിരിക്കുന്ന 704 വർഷം പ്രായം ചെന്ന ദേവദാരുവിന്റെ ഛേദം]]
85 മീറ്ററോളം ഉയരത്തിൽ വളരുന്ന [[നിത്യഹരിത വൃക്ഷം|നിത്യഹരിതവൃക്ഷമാണ്]] ദേവദാരു. 750-900 വർഷം പഴക്കമുള്ള ദേവദാരു [[വൃക്ഷം|വൃക്ഷങ്ങൾ]] കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മരപ്പട്ട പരുക്കനും കട്ടിയുള്ളതുമാണ്. ഇതിൽ ആഴത്തിൽ വിള്ളലുകളും കാണാം. ശാഖകൾ ക്രമരഹിതമാണ്. തൈച്ചെടികളിൽ കീഴോട്ടു തൂങ്ങിക്കിടക്കുന്ന ശാഖകളാണുള്ളത്. സൂച്യാകാരത്തിലുള്ള ഇലകൾ കട്ടിയേറിയതും 2-3 സെന്റി മീറ്റർ നീളമുള്ളതുമാണ്. ദീർഘകാണ്ഡത്തിൽ ഏകാന്തരന്യാസത്തിൽ വിന്യസിച്ചിരിക്കുന്ന പത്രങ്ങളുടെ കക്ഷ്യങ്ങളിൽനിന്ന് ഹ്രസ്വ കാണ്ഡങ്ങളുണ്ടാകുന്നു. ഹ്രസ്വ കാണ്ഡങ്ങളിൽ ദീർഘ കാണ്ഡങ്ങളിലേതിനെ അപേക്ഷിച്ച് പത്രങ്ങൾ ദീർഘകാലം നിലനില്ക്കുന്നു. പത്രങ്ങളുടെ കക്ഷ്യങ്ങളിൽനിന്നാണ് പ്രത്യുത്പാദനാവയവങ്ങളായ കോണുകൾ ഉണ്ടാകുന്നത്. ദേവദാരുവിന് ആൺകോണുകളും പെൺകോണുകളുമുണ്ട്. ശാഖാഗ്രങ്ങളിലെ പത്രകക്ഷ്യങ്ങളിലാണ് പെൺകോണുകളുണ്ടാകുന്നത്. കോണുകളിൽ ധാരാളം ശല്ക്കങ്ങൾ അമർന്നിരിക്കും. വിത്തുകളുണ്ടാകുന്ന കോണുകൾക്ക് അണ്ഡാകൃതിയാണുള്ളത്. വിത്തുകളിൽ ചിറകുപോലെയുള്ള അവയവങ്ങളും കാണാം.<ref name=farjon>Farjon, A. (1990). ''Pinaceae. Drawings and Descriptions of the Genera''. Koeltz Scientific Books ISBN 3-87429-298-3.</ref>
 
"https://ml.wikipedia.org/wiki/ദേവദാരു" എന്ന താളിൽനിന്ന് ശേഖരിച്ചത്