"കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==രൂപീകരണം==
 
കടലിടുക്കുകകളുടെ രൂപീകരണത്തിന് [[ഫലകചലനസിദ്ധാന്തം|ഫലകചലനം]] ഒരു കാരണമാണ്. [[ജിബ്രാൾട്ടർ കടലിടുക്ക്]] ഇതിനൊരുദാഹരണമാണ്. എന്നാൽ ആഫ്രിക്കൻ ടെക്റ്റോണിക് പ്ലേറ്റിന്റെ വടക്കുദിശയിലേക്കുള്ള സഞ്ചാരം ഈ കടലിടുക്കിനെ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് പൂർണ്ണമായും അടയ്ക്കുകയും [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയനെ]] അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർപെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു<ref name="natgeo">[http://education.nationalgeographic.com/education/encyclopedia/strait/?ar_a=1 സ്ട്രെയ്റ്റ്, നാഷണൽ ജിയോഗ്രാഫിക് എജ്യൂക്കേഷൻ]</ref>.
 
രണ്ട് വലിയ ജലാശയങ്ങളെ വേർതിരിക്കുന്ന വീതികുറഞ്ഞ കരഭാഗത്തുകൂടി വെള്ളം തുടർച്ചയായി കവിഞ്ഞൊഴുകി കടലിടുക്ക് രൂപപ്പെടാം. [[കരിങ്കടൽ|കരിങ്കടലിനെയും]] [[ഈജിയൻ കടൽ|ഈജിയൻ കടലിനേയും]] ബന്ധിപ്പിക്കുന്ന [[ബോസ്ഫോറസ്]] ([[ഇസ്താംബൂൾ]] കടലിടുക്ക്) ഈ രീതിയിൽ രൂപം പ്രാപിച്ചതാണ്<ref>[http://education.nationalgeographic.com/education/encyclopedia/strait/?ar_a name=1 സ്ട്രെയ്റ്റ്, നാഷണൽ ജിയോഗ്രാഫിക് എജ്യൂക്കേഷൻ]<"natgeo"/ref>.
 
ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഇടനാഴികളുമുണ്ട്. ഇവയെ പൊതുവേ കനാലുകൾ എന്നു പറയുന്നു. ഇതിനുദാഹരണമാണ് മെഡിറ്ററേനിയനും [[ചെങ്കടൽ|ചെങ്കടലിനും]] ഇടയിലുള്ള ജലഗതാഗതത്തിനായി 1869-ൽ പണികഴിക്കപ്പെട്ട [[സൂയസ് കനാൽ]]. തടാകങ്ങളെ സമുദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതും [[നദി|നദികളോ]] കനാലുകളോ ആണ്. കുറേക്കൂടി വിസ്തൃതമായ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവയാണ് കടലിടുക്കുകൾ. എന്നാൽ ഈ നാമകരണരീതിക്ക് ചില അപവാദങ്ങളുമുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ [[കാനഡ]]-[[അമേരിക്ക]] അതിർത്തി പ്രദേശത്തെ കടലിടുക്ക് [[പിയേഴ്സ് കനാൽ]] എന്ന പേരിലാണ് അറിയപ്പെടുന്നത്<ref>[http://apps.gov.bc.ca/pub/bcgnws/names/36954.html ജിയോ ബി സി, ബ്രിട്ടീഷ് കൊളംബിയ]</ref>.
"https://ml.wikipedia.org/wiki/കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്