"നർമദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
വരി 18:
<!-- Infobox template table അവസാനിച്ചു -->
[[File:Omkareshwar1.JPG|thumb|left|നർമദ ഓംകാരേശ്വരിൽ]]
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് '''നർമദ'''. [[വിന്ധ്യ പർ‌വതനിരകൾ|വിന്ധ്യ]]-[[സത്പുര പർവതനിര|സത്പുര]] മലനിരകൾക്കിടയിലായി [[മദ്ധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ [[മെയ്കല]] മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1289 കിലോമീറ്റർ നീളമുണ്ട്.ശകതമായശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. [[രാജാസോറസ് നർമ്മദെൻസിസ്]] എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.
 
== പോഷക നദികൾ ==
വരി 27:
== മതപ്രാധാന്യം ==
 
ഹിന്ദുപുരാണങ്ങളിൽ നർമദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള [[ഓംകാരേശ്വർ]] പ്രസിദ്ധമായ [[തീർഥാടനകേന്ദ്രം|തീർഥാടനകേന്ദ്രമാണ്]]. പുണ്യനദിയായ ഗംഗപോലും വർഷത്തിലൊരിക്കൽ നർമദയിൽ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നർമദയെ കണ്ടാൽതന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ [[അമരകണ്ഡ്അമർകാണ്ടക്|അമരകണ്ഡിൽഅമർകാണ്ടകിൽ]] വച്ച് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. [[മദ്ധ്യപ്രദേശ്]] (1,077 കി.മീ), [[മഹാരാഷ്ട്ര]] (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരിൽ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരിൽ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നർമ്മദ ഒഴുകുന്നു.<ref>http://nca.gov.in/nb_geogr.htm</ref>.
[[File:Narmada river .jpg|thumb|right|നർമദ മൺസൂൺ കാലത്ത് മധ്യപ്രദേശിലെ ഭേദാഘട്ടിൽ.]]
 
വരി 41:
 
നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദേശപ്രകാരം 1979-ൽ രൂപംകൊണ്ടതാണ് നർമദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിർമ്മിക്കുന്ന വൻ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ [[സർദാർ സരോവർ അണക്കെട്ട്|സർദാർ സരോവർ]]. ഗുജറാത്തിൽ 20 ലക്ഷം ഹെക്റ്റർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാൻ കഴിയുമെന്നാണ് ഇതിന്റെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.
എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരായി രംഗത്ത് വന്നു. ''നർമദ[[നർമ്മദ ബച്ചാവോബചാവോ ആന്ദോളൻ]]'' എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ [[മേധ പാട്കർ|മേധ പാട്കറാണ്]] നേതൃത്വം നൽകുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നർമദ" എന്ന താളിൽനിന്ന് ശേഖരിച്ചത്