"ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,634 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്. അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളുമാണ് സമിതിയിലുള്ളത്. ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. [[World War II|രണ്ടാം ലോക മഹായുദ്ധത്തിൽ]] ജയിച്ച വൻ ശക്തികളാണ് ഈ രാജ്യങ്ങൾ.<ref>{{Citation | title = The UN Security Council | url = http://www.unfoundation.org/what-we-do/issues/united-nations/the-un-security-council.html | accessdate = 15 May 2012}}</ref>. ബാക്കിയുള്ള 10 അംഗങ്ങളെ ഓരോ വർഷവും, അഞ്ച് അംഗങ്ങളെവീതം, രണ്ട് വർഷത്തേക്ക് തിരെഞ്ഞെടുക്കുന്നു. ഇപ്പോളത്തെ അംഗങ്ങൾ [[Argentina|അർജെന്റീന]], [[Australia|ഓസ്ട്രേലിയ]], [[Azerbaijan|അസർബൈജാൻ]], [[Guatemala|ഗ്വാട്ടിമാല]], [[Luxembourg|ലക്സ്ംബർഗ്]], [[Morocco|മൊറോക്കോ]], [[Pakistan|പാകിസ്താൻ]], [[Rwanda|റുവാണ്ട]], [[South Korea|ദക്ഷിണ കൊറിയ]], [[Togo|ടോഗോ]] എന്നിവയാണ്.
 
സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മുഴുവൻ സമയവും ഉണ്ടാവണം എന്നു വ്യവസ്ഥയുണ്ട്. എപ്പോൾ വേണമെങ്കിലും ചർച്ചകൾ നടത്താൻ സജ്ജമാകാൻ വേണ്ടിയാണ് ഇത്.
 
സുരക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് [[ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ|സെക്രട്ടറി ജനറലിനെ]] നിയമിക്കുന്നത്. [[ഐക്യരാഷ്ട്രസഭ സമാധാന സേന|ഐക്യരാഷ്ട്രസഭ സമാധാന സേനയെ]] വിന്യസിക്കാനുള്ള അധികാരം സുരക്ഷാ സമിതിക്കാണുള്ളത്.
 
==അംഗങ്ങൾ==
 
=== സ്ഥിരാംഗങ്ങൾ===
സുരക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുള്ള രാജ്യങ്ങളാണ് സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവ. ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം.
 
{| class="wikitable"
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1874808" എന്ന താളിൽനിന്ന് ശേഖരിച്ചത്