"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
നീലകണ്ഠന്റെയും ലക്ഷ്മിയുടെയും മകനായി എറണാകുളത്ത് ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1970 ൽ [[എസ്.എഫ്.ഐ|എസ്.എഫ്‌.ഐ]] രൂപീകരണസമയത്ത് താലൂക്ക് സെക്രട്ടറിയായിരുന്നു. 1980 ൽ [[ഡി.വൈ.എഫ്.ഐ.|ഡി.വൈ.എഫ്‌.ഐ]] രൂപീകരണസമയത്ത്‌ എറണാകുളം ജില്ലാകമ്മിറ്റിയുടെ പ്രഥമസെക്രട്ടറിയായി ചുമതല വഹിച്ചു. ഡി.വൈ.എഫ്‌.ഐ.യുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. മൂവാറ്റുപുഴ നിർമ്മലകോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. കളമശ്ശേരി ഗവണ്മെന്റ്‌ പോളിടെക്‌നിക്കിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. കോഴിക്കോട് സമ്മേളനത്തിൽ സിപിഐ(എം)സംസ്ഥാനകമ്മിറ്റിയിൽ അംഗമായി. നിരവധി വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ട് സമരത്തിലും അടിയന്തിരാവസ്ഥക്കാലത്തും പാർട്ടി പ്രവർത്തനങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് കൊടിയ മർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽവാസമനുവഭിച്ചു. 1987 ൽ പിറവത്തുനിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.<ref>http://www.niyamasabha.org/codes/members/m194.htm</ref> 'കേരളീയ പൗരുഷത്വത്തിന്റെ പ്രതീകമാണ് പിണറായി വിജയൻ' എന്ന ഗോപികോട്ടമുറിക്കലിന്റെ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
1969ൽ സിപിഐ(എം) ൽ അംഗമായി. 1972 ൽ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി. 1973 ൽ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1982 ൽ ജില്ലാകമ്മിറ്റി അംഗമായി. 1985 ൽ കൂത്താട്ടുകുളം ഏരിയാസെക്രട്ടറിയുടെ ചുമതലയിലെത്തി. കെഎസ്‌കെടിയു എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, മൂവാറ്റുപുഴ താലൂക്ക് ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി, മൂവാറ്റുപുഴ എരിയ പീടികത്തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്‌.
 
ഭാര്യ ശാന്ത ഗോപി. മകൻ അജേഷ് കോട്ടമുറിക്കൽ , പരേതനായ അജു കോട്ടമുറിക്കൽ. അജേഷ് കോട്ടമുറിക്കൽ സിപിഐ(എം) മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്