"ഗോൾഗി വസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== ഘടന ==
സസ്യ- ജന്തുകോശങ്ങളിൽ ഇവയ്ക്ക് സമാനഘടനയാണ്. എന്നാൽ സവിശേഷ പ്ലിയോമോർഫിസം ഇവ കാണിക്കുന്നു. ചില കോശങ്ങളിൽ ഇവ അടുക്കിയൊതുക്കിയും (Compact and limited)ചിലവയിൽ ചിതറി, വലപോലെയും (Reticular) ഇവ കാണപ്പെടുന്നു. പരസ്പരബന്ധിതമായ കുഴലുക‍കുഴലുക‍ൾ (Tubues), വെസിക്കിളുകൾ (Vesicles), സിസ്റ്റർനേ (Cisternae) എന്നിവ പൊതുവിൽ ഗോൾഗി അപ്പാരറ്റസിലുണ്ട്. ഡി. ജെ. മോർ (D.J.Morre (1977)) ന്റെ വർഗ്ഗീകരണമനുസരിച്ച് സിസ്റ്റർനേയാണ് ഏറ്റവും ലഘുവായ ഗോൾഗി യൂണിറ്റ്. സ്തരംകൊണ്ടുപൊതിഞ്ഞസ്തരം കൊണ്ടുപൊതിഞ്ഞ ഈ അറയിൽ സ്രവങ്ങളും മറ്റ് വസ്തുക്കളും കാണപ്പെടുന്നു. നിരവധി സിസ്റ്റേർനേകൾ ഒന്നിച്ചടുക്കി ലാമെല്ല പോലെ കാണപ്പെട്ടാൽ അവ ഡിക്ടിയോസോം എന്നറിയപ്പെടുന്നു. ഒരു കൂട്ടം ഡിക്റ്റിയോസോമുകൾ ചേർന്ന് കോശത്തിന്റെ ഗോൾഗി അപ്പാരറ്റസാകുന്നു.
=== സിസ്റ്റർനേ ===
1 [[മൈക്രോമീറ്റർ]] വലിപ്പമുള്ള, പരന്ന, സമാന്തരരീതിയിൽ ഒന്നിനുമുകളിലൊന്നായടുക്കിയിട്ടുള്ള പ്ളേറ്റുകളാണിവ. ഓരോ സിസ്റ്റേർനേയും 7.5 നാനോമീറ്റർ കനമുള്ള യൂണിറ്റ് മെംബ്രേയ്ൻ (സ്തരം) കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഓരോ സിസ്റ്റേർനേ ലാമെല്ലയിലും (സിസ്റ്റേർനേ കൂട്ടം) സിസ്റ്റേർനേകൾക്കിടയ്ക്ക് 20 മുതൽ 30 വരെ [[നാനോമീറ്റർ]] വരുന്ന സ്ഥലമുണ്ട്. ഇതിൽ ദണ്ഡുകൾ പോലുള്ള തന്തുക്കളുമുണ്ട്. അഞ്ചുമുതൽ ആറുവരെ സിസ്റ്റേർനേകൾ ജന്തുകോശങ്ങളിൽ കൂടിച്ചേർന്ന് ഡിക്റ്റിയോസോമുണ്ടാകുന്നു. സസ്യകോശങ്ങളിൽ ഇരുപതോ അതിലധികമോ സിസ്റ്റേർനേകൾ ചേർന്നാണിതുണ്ടാകുന്നത്. ഓരോ സിസ്റ്റേർനേയും വക്കുഭാഗം കൊണ്ട് ചെറുതായി വളഞ്ഞിരിക്കുന്നതിനാൽ ഡിക്റ്റിയോസോം മുഴുവനും നേരിയ വളവുകാണിക്കുന്നു. ഡിക്റ്റിയോസോമിന്റെ കോൺവെക്സ് ഉപരിതലത്തിലെ സിസ്റ്റേർനേ പ്രോക്സിമൽ അഥവാ ഫോമിംഗ് അഥവാ cis-face എന്നറിയപ്പെടുന്നു. കോൺകേവ് വശത്തേത് ഡിസ്റ്റൽ അഥവാ trans-face എന്നും. സിസ്-ഫേയ്സ് സാധാരണഗതിയിൽ മർമ്മത്തിനടുത്തേയ്ക്കോ പരുക്കൻ അന്തർദ്രവ്യജാലികയ്ക്കടുത്തേയ്ക്കോ (RE-Rough Endoplasmic Reticulum) തിരിഞ്ഞിരിക്കും. ഇവിടെ RE-യോടുചേർന്ന് നടുത്ത് റൈബോസോമുണ്ടാകില്ലറൈബോസോമുകളുണ്ടാകില്ല. ഈ RE, transitional RE എന്നറിയപ്പെടുന്നു. ട്രാൻസ്-ഫേയ്സ് പ്ലാസ്മാ സ്തരത്തിനടുത്തേയ്ക്ക് തിരിഞ്ഞിരിക്കുന്നു. ഇത്തരത്തിൽഇതിനാൽ ഗോൾഗി വസ്തുക്കൾക്ക് ഒരു cis-trans axis ഉണ്ടെന്നുപറയാം.
=== ട്യൂബ്യൂളുകൾ ===
30 മുതൽ 50 വരെ നാനോമീറ്റർ കനമുള്ള ട്യൂബ്യൂളുകൾ, ബന്ധപ്പെട്ട വെസിക്കിളുകൾ എന്നിവ ചേർന്നതാണിവ. ഇവ ഡിക്റ്റിയോസോമിനെ പൊതിഞ്ഞുകാണപ്പെടുന്നു.
b. സെക്രീറ്ററി വെസിക്കിളുകൾ- സിസ്റ്റേർണേയുടെ മാർജിനുകളിൽ നിന്ന് പോകുന്നവ. ഗോൾഗികൾക്കും പ്ലാസ്മാസ്തരത്തിനുമിടയിൽ കാണപ്പെടുന്നു.
c. ക്ലാത്രിൻ കോട്ടട് വെസിക്കിളുകൾ- (Clathrin Coated vesicles)- 50 മൈക്രോമീറ്റർ വ്യാസമുള്ള ഇവ ഗോളാകൃതിയിലുള്ള വളർച്ചകളാണ്. ട്യൂബ്യൂളുകളുടെ അഗ്രങ്ങളിലാണിവയുള്ളത്.
ജി.ഇ.ആർ.എൽ റീജിയൺ GERL Region
സസ്യ-ജന്തുകോശങ്ങളിലെ അൻർദ്രവ്യജാലികയെയും (ER) പ്ലാസ്മാ സ്തരത്തേയും ഗോൾഗിയിലെ വെസിക്കിളുകൾ പരസ്പരം ബന്ധിപ്പിക്കുന്നു. Trans-face ലേയ്ക്ക് ട്രാൻസ് റെട്ടിക്കുലാർ ഗോൾഗി അഥവാ GERL(ഗോൾഗി+smooth ER+ലൈസോസോം) എന്ന ഘടനയുണ്ട്. ഇതിൽ ആസിഡ് ഫോസ്ഫ്ഫറ്റേയ്സ് എന്ന രാസാഗ്നി (എൻസൈം) അതിന്റെ ആദ്യസാന്നിദ്ധ്യം കാണിക്കുന്നു. പ്രൈമറി ലൈസോസോമുകളുടെ ഉത്പാദനം, മെലാനിൻ ഗ്രാന്യൂളുകളുടെ ഉത്പാദനം ഇവ ഇവിടെ നടക്കുന്നു.
== ധർമ്മം ==
കോശത്തിന്റെ ട്രാഫിക് പോലീസ് എന്നാണ് ഗോൾഗി വെസിക്കിളുകൾ അറിയപ്പെടുന്നത്. കോശമാംസ്യങ്ങളെ വേർതിരിക്കുന്നതിനും (Sorting) കൃത്യമായ ലക്ഷ്യങ്ങളിലേയ്ക്ക് അയയ്ക്കുന്നതിനും (Direct) ഇവയ്ക്ക് പ്രാധാന്യമുണ്ട്. ഗോൾഗി അപ്പാരറ്റസ് പൊതുവേ പദാർത്ഥങ്ങളുടെ സ്വീകരണകേന്ദ്രം, പാക്കേജിംഗ് കേന്ദ്രം, അയയ്ക്കൽ കേന്ദ്രം (Dispatch) എന്നിവയായി പ്രവർത്തിക്കുന്നു.
=== സസ്യങ്ങളിലെ ധർമ്മം ===
പ്രൈമറി, സെക്കൻഡറി (പ്രാഥമിക, ദ്വിതീയ) കോശഭിത്തികളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന വിവിധ രാസവസ്തുക്കളുടെ നിർമ്മാണത്തിന് ഇവ സഹായിക്കുന്നു. ഗ്ലൈക്കോപ്രോട്ടീനുകൾ, കൊഴുപ്പുകൾ, പെക്റ്റിനുകൾ, സെല്ലുലോസ്, ലിഗ്നിൻ എന്നിവ ഇതിലുൾപ്പെടുന്നു. കൂടാതെ സെൽ പ്ലേറ്റ് (കോശഭിത്തി ഫലകം) ഉണ്ടായി, മൈറ്റോസിസിലും (ക്രമഭംഗം) മിയോസിസിലും (ഊനഭംഗം) കോശഭിത്തിയുടെ വിഭജനത്തിന് ഇവ സഹായിക്കുന്നു.
=== ജന്തുക്കളിലെ ധർമ്മം ===
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1873821" എന്ന താളിൽനിന്ന് ശേഖരിച്ചത്