"ഗോൾഗി വസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
('മാംസ്യങ്ങളുടെ കൈമാറ്റത്തിനും (Packaging) ബാഹ്യസ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
സ്രാവ്യശേഷിയുള്ള കോശങ്ങളിൽ ഇവയുടെ എണ്ണം കൂടുതലാണ്. പൊതുവേ [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടിക്]] കോശങ്ങളിലാണ് ഇവ കാണപ്പെടുന്നതെങ്കിലും ചിലയിനം ഫംഗസുകൾ, ബ്രയോഫൈറ്റുകളുടേയും പ്റ്റെറിഡോഫൈറ്റുകളുടേയും പുംബീജകോശങ്ങൾ, സസ്യങ്ങളിലെ പൂർണ്ണവളർച്ചയെത്തിയ സീവ് കുഴലുകൾ, ജന്തുക്കളിലെ പൂർണ്ണവളർച്ചയെത്തിയ പുബീജകോശങ്ങൾ, [[രക്തം|ചുവന്ന രക്തകോശങ്ങൾ]] എന്നിവയിൽ ഇവ കാണപ്പെടുന്നില്ല. [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടിക]] കോശങ്ങളിൽ (മൈക്കോപ്ലാസ്മ, [[ബാക്ടീരിയ]], [[നീലഹരിത ആൽഗ]] എന്നിവയിൽ) ഇവ കാണപ്പെടുന്നില്ല. <ref>Cell Biology, Genetics, Molecular Biology, Evolution and Ecology, P.S.Verma and V.K. Agarwal, S. Chand and Co Ltd., 2008, page167-174, </ref>
[[Image:Human leukocyte, showing golgi - TEM.jpg|thumb|350px|Micrograph of Golgi apparatus, visible as a stack of semicircular black rings near the bottom. Numerous circular vesicles can be seen in proximity to the organelle.]]
[[ചോളം|ചോളത്തിന്റെ]] വേരിൽ നൂറുകണക്കിനും [[ആൽഗ|ആൽഗകളുടെ]] റൈോയിഡ്റൈസോയിഡ് (ശരീരം) ശരീരകോശങ്ങളിലോരോന്നിലും ഏകദേശം 25000 ലധികവും ഗോൾഗി വസ്തുക്കളുണ്ട്. ജന്തുക്കളിൽ പാരമീബ സ്പീഷീസിൽ (Paramoeba) രണ്ട് ഗോൾഗി അപ്പാരറ്റസുകളുണ്ട്. [[കരൾ|കരൾകോശങ്ങളിൽ]] ഇവയുടെ എണ്ണം അൻപതോളം വരും. ഉയർന്നതരം സസ്യങ്ങളിലെ കോശങ്ങളിൽ ഇവ കോശദ്രവ്യത്തിൽ ചിതറിക്കാണപ്പെടുന്നു. എന്നാൽ ജന്തുകോശങ്ങളിൽ ഇവയുടെ വിതരണം നിയതസ്ഥാനങ്ങളിലാണ്. [[നാഡീകോശം|നാഡീകോശങ്ങളിൽ]] മർമ്മത്തെ വൃത്താകൃതിയിൽ പൊതിയുന്ന സ്ഥാനത്തും [[തൈറോയ്ഡ് ഗ്രന്ഥി|തൈറോയിഡ്]] കോശങ്ങളിൽ മർമ്മത്തിനും കോശപരിധിയ്ക്കുമിടയിലും ഇവ കാണപ്പെടുന്നു.
 
== ഘടന ==
സസ്യ- ജന്തുകോശങ്ങളിൽ ഇവയ്ക്ക് സമാനഘടനയാണ്. എന്നാൽ സവിശേഷ പ്ലിയോമോർഫിസം ഇവ കാണിക്കുന്നു. ചില കോശങ്ങളിൽ ഇവ അടുക്കിയൊതുക്കിയും (Compact and limited)ചിലവയിൽ ചിതറി, വലപോലെയും (Reticular) ഇവ കാണപ്പെടുന്നു. പരസ്പരബന്ധിതമായ കുഴലുക‍ (Tubues), വെസിക്കിളുകൾ (Vesicles), സിസ്റ്റർനേ (Cisternae) എന്നിവ പൊതുവിൽ ഗോൾഗി അപ്പാരറ്റസിലുണ്ട്. ഡി. ജെ. മോർ (D.J.Morre (1977)) ന്റെ വർഗ്ഗീകരണമനുസരിച്ച് സിസ്റ്റർനേയാണ് ഏറ്റവും ലഘുവായ ഗോൾഗി യൂണിറ്റ്. സ്തരംകൊണ്ടുപൊതിഞ്ഞ ഈ അറയിൽ സ്രവങ്ങളും മറ്റ് വസ്തുക്കളും കാണപ്പെടുന്നു. നിരവധി സിസ്റ്റേർനേകൾ ഒന്നിച്ചടുക്കി ലാമെല്ല പോലെ കാണപ്പെട്ടാൽ അവ ഡിക്ടിയോസോം എന്നറിയപ്പെടുന്നു. ഒരു കൂട്ടം ഡിക്റ്റിയോസോമുകൾ ചേർന്ന് കോശത്തിന്റെ ഗോൾഗി അപ്പാരറ്റസാകുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1873791" എന്ന താളിൽനിന്ന് ശേഖരിച്ചത്