"പഞ്ചാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാ‍ദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പഞ്ചാരിമേളം. പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ [[ചെണ്ട]], [[കുഴൽ]], [[ഇലത്താളം]], [[കൊമ്പ്]] എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്. [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[രൂപകം|രൂപകതാളത്തിനും]] ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക്‌ താൾ 'നും സമാനമാണ്‌ ആറക്ഷരകാലമുള്ള [[പഞ്ചാരി]] താളം.
 
പഞ്ചാരി മേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 966, 4812, 24, 1248, 696 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
 
ക്ഷേത്രമതിൽക്കെട്ടിന് അകത്തു നടക്കുന്ന ശീവേലികൾക്ക് സാധാരണയായി പഞ്ചാരിമേളമാണ് അവതരിപ്പിക്കുക. പഞ്ചാരി പോലെ തന്നെ പ്രസിദ്ധമായ [[പാണ്ടിമേളം]] ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക, ക്ഷേത്രമതിൽക്കെട്ടിന് അകത്ത് കൊട്ടുന്ന ഏക പാണ്ടിമേളം തൃശൂർപൂരത്തിന്റെ ഇലഞ്ഞിത്തറമേളം മാത്രമാണ്.
"https://ml.wikipedia.org/wiki/പഞ്ചാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്