"സംവാദം:ഹിപ്പോയിലെ അഗസ്തീനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
അഗസ്റ്റിനെ ഇങ്ങോട്ടു തിരിക്കണോ? സിനിമാനടനായ അഗസ്റ്റിനിലേക്കോ അല്ലെങ്കിൽ നാനാർത്ഥത്തിലേക്ക്കോ തിരിച്ചാൽ പോരേ?--[[ഉപയോക്താവ്:Vssun|Vssun]] 08:48, 2 മേയ് 2010 (UTC)
: ചലച്ചിത്ര നടൻ അഗസ്റ്റിൻ ആയി താൾ മാറ്റുന്നു.--[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 05:48, 14 നവംബർ 2013 (UTC)
 
==പേര്==
അഗസ്റ്റിൻ എന്ന പേരിനെ സിനിമാനടനായി മാറ്റി വച്ചത് കടുംകൈയ്യായിപ്പോയി. അഗസ്റ്റിൻ എന്നു പറഞ്ഞാൽ സെയിന്റ് അഗസ്റ്റിൻ എന്നാണ്, ലോകമൊട്ടാകെ സാമാന്യം അറിവുള്ളവരൊക്കെ മനസ്സിലാക്കുക. ഈ ലേഖനത്തിന് ഇപ്പോൾ കൊടുത്തിരിക്കുന്ന പേര്, ലേഖനത്തെ ഉപയോഗശുന്യമാക്കുന്നു. അഗസ്റ്റിനെക്കുറിച്ച് സാമാന്യമായ അറിവുള്ളവരാണെങ്കിലും, ആരും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിൽ സെർച്ച് ചെയ്യാൻ സാദ്ധ്യതയില്ല. രണ്ടു വലിയ ജീവചരിത്രങ്ങൾ ഉൾപ്പെടെ അഗസ്റ്റിനെക്കുറിച്ച് പലതും വായിച്ചിട്ടുണ്ടെങ്കിലും, എന്റെ ഓർമ്മയിൽ പോലും നിൽക്കുന്ന പേരല്ല അത്.
അതുകൊണ്ട് എന്റെ അഭിപ്രായം ഇതാണ്:-
 
*സിനിമാനടൻ അഗസ്റ്റിനെക്കുറിച്ചുള്ള ലേഖനത്തിന്റെ പേരിൽ വലയം ചേർത്ത് അഗസ്റ്റിൻ (സിനിമാനടൻ) എന്നാക്കുക.
*ഈ ലേഖനത്തിന്റെ പേര് ഹിപ്പോയിലെ അഗസ്റ്റിൻ എന്നോ, ഹിപ്പോയിലെ ആഗസ്തീനോസ് എന്നോ ആക്കുക.
*ഈ ലേഖനത്തിന് വെറും 'അഗസ്റ്റിൻ' എന്ന പേരിലേക്കു കൂടി തിരിച്ചുവിടൽ കൊടുക്കുക.[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 03:38, 24 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹിപ്പോയിലെ_അഗസ്തീനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹിപ്പോയിലെ അഗസ്തീനോസ്" താളിലേക്ക് മടങ്ങുക.