"ബഹിരാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 9:
 
ബഹിരാകാശം എല്ലാംകൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞതാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കെത്തുന്നതിനു മണിക്കൂറിൽ കുറഞ്ഞത് 28100 കി.മീ. വേഗത ആവശ്യമാണ്. ഇത് സാധാരണ വിമാനങ്ങളുടെതിനെക്കാൾ വളരെ കൂടുതലാണ്. ബഹിരാകാശത്ത് ശൂന്യതയും വികിരണങ്ങളും മറ്റ് ഭീഷണികളുയർത്തുന്നു. ശൂന്യാകാശത്തെ ഗുരുത്വമില്ലായ്മ ശാരീരികമായ ധാരാളം ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം മനുഷ്യന്റെ ബഹിരാകാശ യാത്ര ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കുമായി പരിമിതപ്പെടുത്തി. മറ്റിടങ്ങളിലേക്ക് മനുഷ്യൻ ഇല്ലാത്ത [[കൃത്രിമോപഗ്രഹം|ഉപഗ്രഹങ്ങൾ]] മാത്രമാണ് പര്യവേഷണങ്ങൾക്കുവേണ്ടി അയക്കാറുള്ളത്. <!-- In August 2012, [[Voyager 1]] became the first man-made craft to enter interstellar space. -->
 
== രൂപീകരണവും വർത്തമാനകാലത്തെ അവസ്ഥയും ==
[[ബിഗ് ബാങ് തിയറി|ബിഗ് ബാങ് തിയറിപ്രകാരം]] [[പ്രപഞ്ചം]] ഏകദേശം 13.8 [[ബില്ല്യൺ]] വർഷങ്ങൾക്കുമുൻപ് രൂപീകൃതമായതാണ്. അത്യുഷ്ണത്തിലുള്ള ആ സാന്ദ്രതകൂടിയ ആ രൂപം അതിവേഗം വികസിക്കാൻ തുടങ്ങി. ഏകദേശം 380,000 വർഷങ്ങൾക്കു ശേഷം പ്രപഞ്ചം തണുത്തു പ്രോട്ടോണുകളും ഇലെൿട്രോണുകളും കൂടിച്ചേർന്ന് ഹൈഡ്രജൻ ഉണ്ടാവാൻ തുടങ്ങി. ഈ സമയത്ത് ദ്രവ്യവും ഊർജ്ജവും വേർപെടുകയും ഫോട്ടോണുകൾക്കു സ്വതന്ത്രൃമായി സഞ്ചരിക്കാൻ കഴിയുകയും ചെയ്തു<ref name="SciAm301_1_36"/>. ഈ ആദ്യ വികസിത അവസ്ഥയിൽ ദ്രവ്യം ഗുരുത്വാകർഷണബലത്താൽ നക്ഷത്രങ്ങളും താരാപഥങ്ങളും മറ്റ് ആകാശഗോളങ്ങളുമായി രൂപാന്തരപ്പെട്ടു. ഈ രൂപീകരണത്തിനു ശേഷം ബാക്കിയുള്ള ശൂന്യമായ പ്രദേശത്തെയാണ് ഇന്ന് നമ്മൾ ബഹിരാകാശം എന്നു വിളിക്കുന്നത്{{sfn|Silk|2000|pp=105–308}}. <!-- As light has a finite velocity, this theory also constrains the size of the directly observable Universe.<ref name="SciAm301_1_36"/> This leaves open the question as to whether the Universe is finite or infinite. -->
 
[[വിൽകിൻസൺ മിക്രോവേവ് അനിസോട്രോപി പ്രോബ്]] തുടങ്ങിയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കോസ്മിക് മൈക്രൊവേവ് വികിരണങ്ങളുടെ അളവിന്റെ വിശകലനത്തിലൂടെയാണ് ഇപ്പോൾ പ്രപഞ്ചത്തിന്റെ രൂപം നിർണയിക്കുന്നത്. നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്<ref name="WMAP"/>. പ്രപഞ്ചത്തിലെ ശരാശരി ഊർജ്ജത്തിന്റെ സാന്ദ്രത ഡാർക് മാറ്ററും, ബാരിയോണിൿ മാറ്ററും ഉൾപ്പെടെ ക്യുബിക് മീറ്ററിൽ 5.9 പ്രോട്ടോണുകൾക്ക് തുല്ല്യമായാണ് കണക്കാക്കിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സാന്ദ്രത എല്ലായിടത്തും ഒരുപോലെയല്ല - താരാസമൂഹത്തിന്റെ അകത്ത് ഗ്രഹങ്ങളിലും, നക്ഷത്രങ്ങളിലും ബ്ലാക്ക് ഹോളിലും വളരെയധികം സാന്ദ്രതയുള്ളപ്പൊൾ മറ്റ് ചിലയിടങ്ങളിൽ ശൂന്യതയാണ്<ref name=aj89_1461/>.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ബഹിരാകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്