"അംഗപ്രജനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
 
''കൊടങ്ങൽ'' (Hydrocotyle)<ref>[http://plants.ifas.ufl.edu/node/187 Hydrocotyle species]</ref> പോലെ പടർന്നുവളരുന്ന പല സസ്യങ്ങളും 'റണ്ണർ' (Runner), 'സ്റ്റോളൻ' (Stolon) എന്നീ അവയവങ്ങൾ ഉത്പാദിപ്പിച്ച് അവയിലൂടെയാണ് അംഗപ്രജനനം നടത്തുക. എന്നാൽ വാഴയിൽ[[വാഴ]]യിൽ അംഗപ്രജനനത്തിനുളള ഉപാധി ''സക്കേഴ്സ്'' (suckers-കന്ന്) ആണ്. ഐക്കോർണിയാ (Ichhornia)യിൽ ക്ഷിതിജ (horizontal) കാണ്ഡഭാഗങ്ങളിൽനിന്നും ഭൂസ്താരികൾ (offsets) ഉണ്ടാകുന്നു. ഇവ മാതൃസസ്യത്തിൽനിന്നും വേർപെടാനിടയായാൽ, ഓരോന്നും ഓരോ സ്വതന്ത്രസസ്യമായി വളരും.
 
[[ഇഞ്ചി]], [[ഉരുളക്കിഴങ്ങ്]], [[ചേന]], [[ഉളളിഉള്ളി]] തുടങ്ങിയ ഭൂകാണ്ഡങ്ങളുള്ള സസ്യങ്ങളിൽ ഈ കാണ്ഡഭാഗങ്ങളിലെ മുകുളങ്ങൾ വളർന്നു സ്വതന്ത്രസസ്യമായി തീരുകയാണു പതിവ്.
 
[[കാച്ചിൽ]]‍, അഗേവ് തുടങ്ങിയ സസ്യങ്ങളിൽ ''ബൾബിൽ'' എന്നൊരവയവം കാണ്ഡഭാഗങ്ങളിൽ ഉണ്ടാകുന്നു. ഇവ മണ്ണിൽ വീണു മുളച്ച് സ്വതന്ത്രസസ്യങ്ങളായിത്തീരുന്നു. ''അമേരിക്കൻ അഗേവി''ൽ പുഷ്പങ്ങൾ ഉണ്ടാകുന്ന തണ്ടിൽ ''ബൾബിൽ'' ഉത്പാദിപ്പിച്ചാണ് പ്രജനനം ടത്തുന്നത്.
വരി 24:
==== മൂലവ്യൂഹത്തിൽക്കൂടി ====
 
ചില ചെടികൾ അവയുടെ മൂലഭാഗത്ത് അസ്ഥാനമുകുളങ്ങൾ പുറപ്പെടുവിക്കുക പതിവാണ്. മണ്ണിന് മുകളിലുള്ള കാണ്ഡഭാഗങ്ങൾ മുറിച്ചുകളഞ്ഞാൽ ഇങ്ങനെ സംഭവിക്കും. ഉദാ. [[റോസ|റോസാച്ചെടി]], [[കടപ്ളാവ്കടപ്ലാവ്]], [[ഈട്ടി]], [[മട്ടി | പെരുമരം (മട്ടി)]] എന്നിവ. ഈ അസ്ഥാനമുകുളങ്ങൾ വളർന്ന് സ്വതന്ത്രചെടികളായി മാറുന്നു. മധുരക്കിഴങ്ങിൽ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്. ഈ സസ്യത്തിന്റെ കാണ്ഡമുട്ടുകളുടെ അടിവശത്തുനിന്ന് ഉദ്ഭവിക്കുന്ന വേരുകൾ മണ്ണിൽ വളർന്ന് ആഹാരസാധനങ്ങൾ (പ്രധാനമായും [[അന്നജം]]) വേരിൽ സംഭരിച്ചു വീർത്ത് കിഴങ്ങുകളായി മാറുന്നു. ഈ [[കിഴങ്ങ്|കിഴങ്ങുകൾ]] വേർപെടുത്തി മണ്ണിൽ നട്ടാൽ അതിൽ നിന്നും അസ്ഥാനമുകുളങ്ങൾ പൊട്ടിപ്പുറപ്പെട്ട് പുതിയ കാണ്ഡവും പത്രവും പുറപ്പെടുവിച്ച് പ്രത്യേക ചെടികളായി തീരും.
 
==== ഇലയിൽക്കൂടി ====
 
[[പുണ്ണെല]] (Bryophyllum),<ref>[http://www.plantoftheweek.org/week214.shtml Bryophyllum tubiflora]</ref> [[ബിഗോനിയ | ആനച്ചെവിയൻ]] (Begonia)<ref>[http://www.bradsbegoniaworld.com/ Brad's Begonia World]</ref> മുതലായ സസ്യങ്ങളിൽ ഇലയുടെ അരികുകളിൽ മുകുളങ്ങൾ അങ്കുരിച്ച് അംഗപ്രജനനം നടക്കാറുണ്ട്. ഇലകൾ മണ്ണിൽ വീണാൽ ഓരോന്നിലും സ്ഥിതിചെയ്യുന്ന മുകുളങ്ങൾ വളർന്നുവരുന്നതായി കാണാം. ഇപ്രകാരം വളർന്നു കഴിഞ്ഞാൽ ഓരോന്നും പ്രത്യേകമായി വേരും ഇലയും തണ്ടുമുള്ള സ്വതന്ത്രസസ്യമായി മാറുന്നു. പഴയ ഇല നശിച്ചുപോകും. ആനച്ചെവിയൻ ചെടിയുടെ ഇലയിൽ എവിടെയെങ്കിലും ഒരു ചതവോ മുറിവോ വരുത്തി നനഞ്ഞ മണ്ണിൽ പാകിയാൽ ചതഞ്ഞഭാഗത്ത് മുകുളങ്ങൾ അങ്കുരിച്ച് പുതിയ പൂർണസസ്യങ്ങളായി വളരുന്നതു കാണാം.
 
പല ഒറ്റപ്പരിപ്പുസസ്യങ്ങളിലും അംഗപ്രജനനം സാധാരണമാണ്; ഇരട്ടപ്പരിപ്പുസസ്യങ്ങളിലും കുറവല്ല. മിക്ക ചെടികളിലും ലൈംഗിക പ്രജനനത്തിനു പുറമേയാണ് അംഗപ്രജനനം നടക്കാറുള്ളത്. എന്നാൽ ചില ചെടികളിൽ അംഗപ്രജനനം മാത്രമാണ് ഉത്പാദനമാർഗം. [[കരിമ്പ്|കരിമ്പിൽ]] പൂർണമായ പുഷ്പങ്ങൾപോലും അപൂർവമായേ ഉണ്ടാകാറുള്ളൂ. കൃഷിയിൽ, പ്രത്യേകിച്ചു തോട്ടക്കൃഷിയിൽ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ അംഗപ്രജനനം വളരെ പ്രയോജനപ്രദമാണ്. [[ഉരുളക്കിഴങ്ങ്]], [[ഉള്ളി]], [[കരിമ്പ്]], [[ചേമ്പ്]], [[കാച്ചിൽ]], [[കൂർക്ക]], [[മധുരക്കിഴങ്ങ്]], [[സർപ്പഗന്ധി]] മുതലായ സാമ്പത്തിക പ്രാധാന്യമുളള പല സസ്യങ്ങളിലും സാധാരണയായി അംഗപ്രജനനതത്ത്വം പ്രയോജനപ്പെടുത്താറുണ്ട്.
"https://ml.wikipedia.org/wiki/അംഗപ്രജനനം" എന്ന താളിൽനിന്ന് ശേഖരിച്ചത്