"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: only from persia.. antiochians came after romans
വരി 29:
 
=== കലാപം ===
1650-ൽ തോമ്മാ ആർച്ച് ഡീക്കൻ അന്ത്യോക്ക്യയിലെ സുറിയാനി പാത്രിയാർക്കീസിനോടും അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാർക്കീസിനോടും തങ്ങളെ ഭരിക്കുന്നതിന് ഒരു മെത്രാനെ അയച്ച് തരണമെന്ന് അഭ്യർത്ഥിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ [[ഇഗ്നാത്തിയൂസ് അഹത്തുള്ള]] എന്ന [[സുറിയാനി ഓർത്തഡോക്സ്]] മെത്രാൻ ഇതനുസരിച്ച് മൈലാപ്പൂരിൽ എത്തി. ഇദ്ദേഹം അന്ത്യോക്യ പാത്രിയാർക്കീസ് ആയിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അദ്ദേഹം കേരളത്തിലെ മാർ തോമാ നസ്രാണികൾക്ക് അവരെ ഭരിക്കുന്നതിന് അന്ത്യോക്യായിൽ നിന്ന് ലഭിച്ച അധികാരത്തോട് കൂടെ അദ്ദേഹം എത്തിയിരിക്കുന്നെന്നും രണ്ടു പട്ടക്കാരും നാല്പതു വൈദികരും കൂടെ മൈലാപ്പൂറിൽ നിന്ന് അദ്ദേഹത്തെ ക്രമപ്രകാരം ആനയിച്ച് കൊണ്ടുവരണമെന്നും സന്ദേശം അയച്ചു. ഇതറിഞ്ഞ സുറിയാനികൾ ആഹ്ലാദഭരിതരായി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പോർട്ടുഗീസുകാർ മൈലാപ്പൂരിൽ വച്ച് അഹത്തുള്ളയെ ബന്ധനസ്ഥനാക്കി. ഇതിനിടയ്ക്ക് മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനത്തിന് പോയ ഇട്ടി എന്നും കുര്യൻ എന്നും അറിയപ്പെടുന്ന രണ്ട് ശെമ്മാശന്മാർ അഹത്തുള്ളയെ കാണണനിടയാകുകയും മാർത്തോമാ ഒന്നാമനെ മലങ്കര സഭയുടെ എപ്പിസ്കോപ്പയായി താൽകാലികമായി വാഴിച്ചു കൊണ്ടുള്ള ‘സ്താത്തിക്കോൻ‘ വാങ്ങുകയും ചെയ്തു. ഇതിനുശേഷം അഹതുള്ളയെ കൊച്ചിയിലേയ്ക്ക് പോർട്ടുഗീസുകാർ കോണ്ടുവന്നു കോട്ടയിൽ പാർപ്പിച്ചു. ഇതറിഞ്ഞ് ആർച്ച ഡീക്കനും അനേകം വൈദികരും ആയിരക്കണക്കിന് നസ്രാണികളും കൂടി കൊച്ചിയിലെത്തി അഹത്തുള്ളയെ കാണുന്നതിനും അദ്ദേഹത്തിന്റെ അധികാരപത്രങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെടുകയും. ഇതിനുശേഷം അഹത്തുള്ളയെ ഗോവയിലേയ്ക്ക് കൊണ്ടുപോകുകയും തീവയ്ച്ച് കൊല്ലുകയോ കടലിൽ മുക്കിക്കൊല്ലുകയോ ചെയ്തു. ക്ഷുഭിതരായ സുറിയാനികൾ മാർത്തോമ്മാ ഒന്നാമന്റെയും [[ഇട്ടിത്തൊമ്മൻ കത്തനാർ|ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടേയും]] നേതൃത്വത്തിൽ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി.<ref> http://www.gsbkerala.com/christ/christian.htm#coonan </ref> ഒരുകൂട്ടർ കോട്ട വാതിൽ തകർത്തു. പോർട്ടുഗീസുകാർ ആയുധങ്ങൾ ഉപയോഗിച്ച് ചെറുത്തു, പിനീട് അവർ കൂട്ടം ചേർന്നു മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു. ‘മേലാൽ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂർ പാതിരിമാരുടെ കീഴിൽ ഇരിക്കുകയില്ലയില്ല ’ എന്നായിരുന്നു ആ ചരിത്ര വാചകം <ref>പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>. വലിക്കുന്ന ശക്തിയാൽ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനൻ കുരിശു പ്രതിജ്ഞ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.
 
== കൂനൻ കുരിശിനു ശേഷം ==
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്