"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഒരു നിരീശ്വരവാദിയായിരുന്ന<ref>{{cite web | url=http://books.google.co.in/books?id=9x5FX2RROZgC&pg=PA322&lpg=PA322&dq=c+kesavan+atheist&source=bl&ots=nVJ4DcsdAC&sig=Nj8TzdLOHV3BEI1wOL4LJsYA-Pc&hl=en&ei=8MxkTa-XMYOecPiO_KUF&sa=X&oi=book_result&ct=result&resnum=5&ved=0CDcQ6AEwBDgK#v=onepage&q=c%20kesavan%20atheist&f=false | title=നിരീശ്വരവാദി || accessdate=ഫെബ്രുവരി 23, 2011 }}</ref> കേശവനെ [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെയും]] [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെയും]] [[കാൾ മാർക്സ്|കാൾ മാർക്സിന്റെയും]] ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. [[എസ്.എൻ.ഡി.പി.]] യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം [[1935]] ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് [[കോഴഞ്ചേരി]] എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ ''സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല'' എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.<ref>{{cite news|first=ബേബി|last=എം.എ.|title=മാറ്റത്തിന് വഴിമരുന്നിട്ട കോഴഞ്ചേരി പ്രസംഗം|url=http://www.mathrubhumi.com/online/malayalam/news/story/304313/2010-05-12/kerala|accessdate=10 മാർച്ച് 2013|newspaper=മാതൃഭൂമി}}</ref>
 
1938-ൽ കേശവൻ, [[ടി.എം. വർഗ്ഗീസ്]], [[പട്ടം താണുപിള്ള]] എന്നിവരുടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺ‌ഗ്രസ്കോൺഗ്രസ്സ്]] രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ]] [[1942]]-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.
 
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം [[തിരുവിതാംകൂർ|തിരുവിതാംകൂർ നിയമസഭയിലേയ്ക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1871207" എന്ന താളിൽനിന്ന് ശേഖരിച്ചത്