"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==എതിർപ്പ്, ആക്രമണം==
പ്രാർത്ഥനയിലും വേദപ്രചരണത്തിലും മുഴുകിയ ഒരു സമൂഹമായിരുന്നു ‘കോൺഫ്രാഡിയ’. എങ്കിലും വ്യവസ്ഥാപിത മതസമൂഹങ്ങളുടെ ഭാഗമല്ലാതിരുന്ന ഈ സാഹോദര്യത്തെ സഭനേതൃത്വവും സിവിൽ അധികാരികളും രാഷ്ട്രീയഭീഷണിയായി കണ്ടു. 'രക്തക്കലർപ്പില്ലാത്ത' [[ഫിലിപ്പീൻസ്|ഫിലിപ്പീൻസുകാർക്കല്ലാതെ]] സ്പെയിൻകാർക്കോ മിശ്രരക്തമുള്ളവർക്കോ(Mestizo) 'കോൺഫ്രാഡിയാ'-യിൽ പ്രവേശനം ഇല്ലായിരുന്നു എന്നത് അതിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു. കോളനിഭരണത്തിനു കീഴിൽ നികുതികളും അടിമപ്പണിയും കൊണ്ടു മടുത്ത കർഷകജനതയെ കോൺഫ്രാഡിയ ആകർഷിച്ചു. അവർ ഡെ ലാ ക്രൂസിനെ [[ടാഗലോഗ് ജനവിഭാഗം|ടാഗലോഗ് ജനതയുടെ]] രാജാവായി കൊണ്ടാടുക പോലും ചെയ്തു.<ref name ="image">Stanly Karnow: "In our Image - America's Empire in the Philippines" (പുറങ്ങൾ 54-55) പ്രസാധകർ, Ballantine Books, New York</ref>
 
കൊൺഫ്രാഡിയാ പിരിച്ചുവിടാനുള്ള അധികാരികളുടെ ഉത്തരവ് ഡി ലാ ക്രൂസ് തള്ളിക്കളഞ്ഞു. എതിർപ്പുകൾക്കിടയിലും അപ്പോളിനേരിയോ ഡി ലാ ക്രൂസിന്റെ വിമതസാഹോദര്യത്തിന്റെ അംഗബലം കൂടിക്കൊണ്ടിരുന്നു. 4000-ത്തോളം അനുയായികൾക്കൊപ്പം അദ്ദേഹം ബനാഹാ മലയുടെ അടിവാരത്തിലുള്ള ബാരിയോ ഇസാബങ്ങിൽ താവളമടിച്ചു.<ref>[http://www.angelfire.com/sc/shescute/history.html Tayabas, Historical Background, Angelfile.com]</ref>
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്