"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
തുടർന്ന് ഡി ലാ ക്രൂസ്, കോൺഫ്രാഡിയായെ സ്വന്തം നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രമതപ്രസ്ഥാനമായി പ്രഖ്യാപിച്ചു. ആദ്യത്തെ ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം കൂടുതൽ വലിയ മറ്റൊരു സൈന്യസംഘം കോൺഫ്രാഡിയയുടെ താവളം വളഞ്ഞു. അപ്പോൾ, പാട്ടിലും പ്രാർത്ഥനയിലും, ഭക്തിപാരവശ്യം മൂത്തുള്ള നൃത്തത്തിലും മുഴുകിയിരുന്ന ‘കോൺഫ്രാഡിയ’ അംഗങ്ങൾ, സ്വർഗ്ഗത്തിൽ നിന്നുള്ള രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞു. എങ്കിലും താമസിയാതെ അവർ തോറ്റു. കോൺഫ്രാഡിയായുടെ 500-ഓളം അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡി ലാക്രൂസ് രക്ഷപെട്ടെങ്കിലും താമസിയാതെ അദ്ദേഹം പിടിയിലായി.<ref>[http://maagangpaalam.wordpress.com/tag/untimely-death/ Famous Filipino Deaths]</ref>
 
പേരിനു മാത്രമുള്ള വിചാരണക്കു ശേഷം 1841 നവംബർ 4-ന് ഡി ലാ ക്രൂസിനെ വെടിവെച്ചു കൊന്നു. അസാമാന്യമായ ആത്മീയമഹത്വം പ്രകടിപ്പിച്ച് പ്രശാന്തനായി അദ്ദേഹം മരണത്തെ നേരിട്ടതായി ഒരു സ്പാനിഷ് പുരോഹിതൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.<ref name ="image"/> ഭാവി റെബലുകൾക്ക് മുന്നറിയിപ്പ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വെട്ടിമാറ്റപ്പെട്ട തല, ഒരു മുളങ്കോലിൽ കുത്തി പ്രദർശനത്തിനു വയ്ക്കുകയും ചെയ്തു.<ref>[http://books.google.com.ph/books?id=QKgraWbb7yoC&pg=PA390&lpg=PA390&dq=apolinario+de+la+cruz&source=bl&ots=3WwVKh65Z_&sig=iOvzbAbh6WhRh_vqtcFwYeeI8go&hl=en&sa=X&ei=DzeHUoTjEKjQiAf3mYHYAg&ved=0CGcQ6AEwDzgK#v=onepage&q=apolinario%20de%20la%20cruz&f=false Cruz, Apolinario De La - South East Asia], A Historical Encyclopedia From Angkor Wat to East Timor, Edited by Ket Gin Ooi (പുറം 390-91)</ref>
 
ഫിലിപ്പീൻ ദേശീയതയുടെ പ്രതീകവ്യക്തിത്വങ്ങളിലൊന്നായി ഇന്ന് അപ്പോളിനേരിയോ ഡി ലാ ക്രൂസ് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ക്വസോൺ പ്രവിശ്യയിൽ ഡി ലാ ക്രൂസിന്റെ ചരമദിനമായ നവംബർ 4 പൊതു അവധിദിവസമാണ്.
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്