"ബാലി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ബാലി വളരെ നല്ല രാജാവായിരുന്നുവെങ്കിലും തന്റെ അനുജനായ സുഗ്രീവൻ അബദ്ധത്തിൽ ചെയ്തു പോയ തെറ്റ് ക്ഷമിക്കാൻ തയ്യാറായില്ല.
 
=== ബാലിയുടെ അന്ത്യം ===
രാവണൻ തട്ടിക്കൊണ്ടുപോയ [[സീത|സീതയെ]] അന്വേഷിക്കുന്ന സമയത്ത്, ശ്രീരാമൻ സുഗ്രീവനുമായി സീതാന്വേഷണത്തിനുവേണ്ടി സഖ്യത്തിലേർപ്പെട്ടു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കുക എന്നതായിരുന്നു സീതാന്വേഷണത്തിനു സുഗ്രീവൻ വെച്ച നിബന്ധന. അതു അംഗീകരിച്ച രാമൻ, സുഗ്രീവനോട് ബാലിയെ യുദ്ധം ചെയ്യാൻ വെല്ലുവിളിക്കാൻ ആവശ്യപ്പെടുകയും, നേരിട്ട് യുദ്ധം ചെയ്യാൻ പറ്റാത്തതു കൊണ്ട് മരത്തിനു പിന്നിൽനിന്നും അമ്പെയ്തു ബാലിയെ വധിക്കാം എന്നറിയിക്കുകയും ചെയ്തു. രൂപസാദൃശ്യമുള്ള സഹോദരങ്ങളിൽ നിന്നും മാലയണിഞ്ഞ സുഗ്രീവനെ ശ്രീരാമൻ തിരിച്ചരിയുകയും ബാലിയെ ഒളിയമ്പെയ്തു വധിക്കുകയും ചെയ്തു.
 
അമ്പേറ്റ് നിലത്തുവീണ ബാലി താൻ ചെയ്ത തെറ്റുകൾ എന്താണെന്നു ശ്രീരാമനോടു ചോദിക്കുകയും അതിനുത്തരമായി സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടികൊടുത്തു. ശേഷം തന്റെ വിശ്വരൂപം കാട്ടി ബാലിക്ക് മോക്ഷം കൊടുത്തു.
 
[[Category:രാമായണത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ബാലി_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്