"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
മാതാപിതാക്കളെ അനുകരിച്ച് വിശ്വാസിയും ഭക്തനുമായി വളർന്ന ഡി ലാ ക്രൂസ് കൗമാരപ്രായത്തിൽ സന്യാസവൈദികനാകാൻ ആഗ്രഹിച്ചു. ആഗ്രഹസാദ്ധ്യത്തിനായി [[മനില|മനിലായിലെത്തിയ]] അദ്ദേഹം പല സന്യാസസഭകളേയും സമീപിച്ചെങ്കിലും ആരും സ്വീകരിച്ചില്ല. [[ഫിലിപ്പീൻസ്|ഫിലിപ്പീൻ]] ക്രിസ്തീയതയുടെ അക്കാലത്തെ [[സ്പെയിൻ|സ്പാനിഷ്]] നേതൃത്വം നാട്ടുകാർക്ക് പൗരോഹിത്യം അനുവദിച്ചിരുന്നില്ല. [[മനില|മനിലായിൽ]] ആശുപത്രിജോലിയും വേദപ്രചാരണവും മറ്റുമായി കുറേക്കാലം കഴിച്ച ക്രൂസ് [[ഇൻട്രാമ്യൂറോസ്|ഇൻട്രാമ്യറോസിലെ]] ദേവാലയങ്ങൾ സന്ദർശിക്കുകയും കുർബ്ബാനയിലും നൊവേനകളിലും പങ്കെടുക്കുകയും ചെയ്തു. ഇക്കാലത്ത് ബൈബിളും മതപരമായ മറ്റു രചനകളും പഠിച്ചും, മതപ്രഭാഷണങ്ങൾ കേട്ടും തന്റേതായ ഒരു മതവീക്ഷണം രൂപപ്പെടുത്തിയ ക്രൂസ് ഒടുവിൽ നിന്ന് സ്വന്തം നാട്ടിലേക്കു മടങ്ങി. താമസിയാതെ “വിശുദ്ധ യൗസേപ്പിന്റെ സാഹോദര്യം” (Confradia de San Jose) എന്ന ഭക്തസമൂഹം അദ്ദേഹത്തിനു ചുറ്റും വികസിച്ചു വന്നു. ധാരളം പേർ 'കോൺഫ്രാഡിയാ'-യിൽ അംഗങ്ങളായി. ഏറെക്കാലം കാര്യമായ ശ്രദ്ധയാകർഷിക്കാതെ നിലനിന്ന ഈ കൂട്ടായ്മ 1940-നടുത്ത് സമീപവിശ്യകളിലും പ്രചരിച്ചു. ഒരു ഘട്ടത്തിൽ അതിന്റെ അംഗസംഖ്യ 5000-ത്തിനടുത്തുണ്ടായിരുന്നു. 19 പേർ ചേർന്നു തുടങ്ങിയ ഈ സമൂഹം, എല്ലാ മാസവും 19-ആം തിയതി സവിശേഷമായ ഭക്ത്യഭ്യാസങ്ങളോടെ ആചരിച്ചിരുന്നു. കോൺഫ്രാഡിയാക്ക് ഒരു മതസാഹോദര്യം (Religious Order) എന്ന നിലയിൽ സഭാനേതൃത്വത്തിന്റെ അംഗീകാരം നേടിയെടുക്കാൻ ഡി ലാ ക്രൂസ് ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
 
==എതിർപ്പ്, ആക്രമണം==
പ്രാർത്ഥനയിലും വേദപ്രചരണത്തിലും മുഴുകിയ ഒരു സമൂഹമായിരുന്നു ‘കോൺഫ്രാഡിയ’. എങ്കിലും വ്യവസ്ഥാപിത മതസമൂഹങ്ങളുടെ ഭാഗമല്ലാതിരുന്ന ഈ സാഹോദര്യത്തെ സഭനേതൃത്വവും സിവിൽ അധികാരികളും രാഷ്ട്രീയഭീഷണിയായി കണ്ടു. 'രക്തക്കലർപ്പില്ലാത്ത' [[ഫിലിപ്പീൻസ്|ഫിലിപ്പീൻസുകാർക്കല്ലാതെ]] സ്പെയിൻകാർക്കോ മിശ്രരക്തമുള്ളവർക്കോ(Mestizo) 'കോൺഫ്രാഡിയാ'-യിൽ പ്രവേശനം ഇല്ലായിരുന്നു എന്നത് അതിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.
 
കൊൺഫ്രാഡിയാ പിരിച്ചുവിടാനുള്ള അധികാരികളുടെ ഉത്തരവ് ഡി ലാ ക്രൂസ് തള്ളിക്കളഞ്ഞു. എതിർപ്പുകൾക്കിടയിലും അപ്പോളിനേരിയോ ഡി ലാ ക്രൂസിന്റെ വിമതസാഹോദര്യത്തിന്റെ അംഗബലം കൂടിക്കൊണ്ടിരുന്നു. 4000-ത്തോളം അനുയായികൾക്കൊപ്പം അദ്ദേഹം ബനാഹാ മലയുടെ അടിവാരത്തിലുള്ള ബാരിയോ ഇസാബങ്ങിൽ താവളമടിച്ചു.<ref>[http://www.angelfire.com/sc/shescute/history.html Tayabas, Historical Background, Angelfile.com]</ref>
ഡി ലാ ക്രൂസിന്റേയും അനുയായികളുടേയും താവളത്തിനെതിരെ സിവിൽ അധികാരികളും മതനേതൃത്വവും ചേർന്ന് 1841 ഒക്ടോബർ 23-നു നടത്തിയ ആക്രമണത്തിനു പ്രവിശ്യാ ഗവർണ്ണർ ഹുവാൻ ഓർട്ടേഗാ നേതൃത്വം കൊടുത്തു. എങ്കിലും 'കോൺഫ്രാഡിയ' ഈ ആക്രമണത്തെ ചെറുത്തു തോല്പിച്ചു. ഗവർണ്ണറെ പിടികൂടി കൊല്ലാൻ പോലും അവർക്കു കഴിഞ്ഞു.
 
==അന്ത്യം==
തുടർന്ന് ഡി ലാ ക്രൂസ്, കോൺഫ്രാഡിയായെ സ്വന്തം നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രമതപ്രസ്ഥാനമായി പ്രഖ്യാപിച്ചു. ആദ്യത്തെ ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം കൂടുതൽ വലിയ മറ്റൊരു സൈന്യസംഘം കോൺഫ്രാഡിയയുടെ താവളം വളഞ്ഞു. അപ്പോൾ, പാട്ടിലും പ്രാർത്ഥനയിലും, ഭക്തിപാരവശ്യം മൂത്തുള്ള നൃത്തത്തിലും മുഴുകിയിരുന്ന ‘കോൺഫ്രാഡിയ’ അംഗങ്ങൾ, സ്വർഗ്ഗത്തിൽ നിന്നുള്ള രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞു. എങ്കിലും താമസിയാതെ അവർ തോറ്റു. കോൺഫ്രാഡിയായുടെ 500-ഓളം അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡി ലാക്രൂസ് രക്ഷപെട്ടെങ്കിലും താമസിയാതെ അദ്ദേഹം പിടിയിലായി.<ref>[http://maagangpaalam.wordpress.com/tag/untimely-death/ Famous Filipino Deaths]</ref>
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്