"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
==അന്ത്യം==
കൊൺഫ്രാഡിയാ പിരിച്ചുവിടാനുള്ള അധികാരികളുടെ ഉത്തരവ് ഡി ലാ ക്രൂസ് തള്ളിക്കളഞ്ഞു. എതിർപ്പുകൾക്കിടയിലും അപ്പോളിനേരിയോ ഡി ലാ ക്രൂസിന്റെ വിമതസാഹോദര്യത്തിന്റെ അംഗബലം കൂടിക്കൊണ്ടിരുന്നു. 4000-ത്തോളം അനുയായികൾക്കൊപ്പം അദ്ദേഹം ബനാഹാ മലയുടെ അടിവാരത്തിലുള്ള ബാരിയോ ഇസാബങ്ങിൽ താവളമടിച്ചു.<ref>[http://www.angelfire.com/sc/shescute/history.html Tayabas, Historical Background, Angelfile.com]</ref>
ഡി ലാ ക്രൂസിന്റേയും അനുയായികളുടേയും താവളത്തിനെതിരെ സിവിൽ അധികാരികളും മതനേതൃത്വവും ചേർന്ന് 1841 ഒക്ടോബർ 23-നു നടത്തിയ ആക്രമണത്തിനു പ്രവിശ്യാ ഗവർണ്ണർ ഹുവാൻ ഓർട്ടേഗാ നേതൃത്വം കൊടുത്തു. എങ്കിലും 'കോൺഫ്രാഡിയ' ഈ ആക്രമണത്തെ ചെറുത്തു തോല്പിച്ചു. ഗവർണ്ണറെ പിടികൂടി കൊല്ലാൻ പോലും അവർക്കു കഴിഞ്ഞു. ഒരാഴ്ചതുടർന്ന് ഡി ലാ ക്രൂസ്, കോൺഫ്രാഡിയായെ സ്വന്തം നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രമതപ്രസ്ഥാനമായി പ്രഖ്യാപിച്ചു. ആദ്യത്തെ ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം കൂടുതൽ വലിയ മറ്റൊരു സൈന്യസംഘം അവരുടെകോൺഫ്രാഡിയയുടെ താവളം വളഞ്ഞു. അപ്പോൾ, പാട്ടിലും പ്രാർത്ഥനയിലും, ഭക്തിപാരവശ്യം മൂത്തുള്ള നൃത്തത്തിലും മുഴുകിയിരുന്ന ‘കോൺഫ്രാഡിയ’ അംഗങ്ങൾ, സ്വർഗ്ഗത്തിൽ നിന്നുള്ള രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞു. എങ്കിലും താമസിയാതെ അവർ തോറ്റു. കോൺഫ്രാഡിയായുടെ 500-ഓളം അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡി ലാക്രൂസ് രക്ഷപെട്ടെങ്കിലും താമസിയാതെ അദ്ദേഹം പിടിയിലായി.<ref>[http://maagangpaalam.wordpress.com/tag/untimely-death/ Famous Filipino Deaths]</ref>
 
പേരിനു മാത്രമുള്ള വിചാരണക്കു ശേഷം 1841 നവംബർ 4-ന് ഡി ലാ ക്രൂസിനെ വെടിവെച്ചു കൊന്നു. ഭാവി റെബലുകൾക്ക് മുന്നറിയിപ്പ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വെട്ടിമാറ്റപ്പെട്ട തല, ഒരു മുളങ്കോലിൽ കുത്തി പ്രദർശനത്തിനു വയ്ക്കുകയും ചെയ്തു.<ref>[http://books.google.com.ph/books?id=QKgraWbb7yoC&pg=PA390&lpg=PA390&dq=apolinario+de+la+cruz&source=bl&ots=3WwVKh65Z_&sig=iOvzbAbh6WhRh_vqtcFwYeeI8go&hl=en&sa=X&ei=DzeHUoTjEKjQiAf3mYHYAg&ved=0CGcQ6AEwDzgK#v=onepage&q=apolinario%20de%20la%20cruz&f=false Cruz, Apolinario De La - South East Asia], A Historical Encyclopedia From Angkor Wat to East Timor, Edited by Ket Gin Ooi (പുറം 390-91)</ref>
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്