"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
=='കോൺഫ്രാഡിയ'==
മാതാപിതാക്കളെ അനുകരിച്ച് വിശ്വാസിയും ഭക്തനുമായി വളർന്ന ഡി ലാ ക്രൂസ് കൗമാരപ്രായത്തിൽ സന്യാസവൈദികനാകാൻ ആഗ്രഹിച്ചു. ആഗ്രഹസാദ്ധ്യത്തിനായി [[മനില|മനിലായിലെത്തിയ]] അദ്ദേഹം പല സന്യാസസഭകളേയും സമീപിച്ചെങ്കിലും ആരും സ്വീകരിച്ചില്ല. [[ഫിലിപ്പീൻസ്|ഫിലിപ്പീൻ]] ക്രിസ്തീയതയുടെ അക്കാലത്തെ [[സ്പെയിൻ|സ്പാനിഷ്]] നേതൃത്വം നാട്ടുകാർക്ക് പൗരോഹിത്യം അനുവദിച്ചിരുന്നില്ല. [[മനില|മനിലായിൽ]] ആശുപത്രിജോലിയും വേദപ്രചാരണവും മറ്റുമായി കുറേക്കാലം കഴിച്ച ക്രൂസ് [[ഇൻട്രാമ്യൂറോസ്|ഇൻട്രാമ്യറോസിലെ]] ദേവാലയങ്ങൾ സന്ദർശിക്കുകയും കുർബ്ബാനയിലും നൊവേനകളിലും പങ്കെടുക്കുകയും ചെയ്തു. ഇക്കാലത്ത് ബൈബിളും മതപരമായ മറ്റു രചനകളും പഠിച്ചും, മതപ്രഭാഷണങ്ങൾ കേട്ടും തന്റേതായ ഒരു മതവീക്ഷണം രൂപപ്പെടുത്തിയ ക്രൂസ് ഒടുവിൽ നിന്ന് സ്വന്തം നാട്ടിലേക്കു മടങ്ങി. താമസിയാതെ “വിശുദ്ധ യൗസേപ്പിന്റെ സാഹോദര്യം” (Confradia de San Jose) എന്ന ഭക്തസമൂഹം അദ്ദേഹത്തിനു ചുറ്റും വികസിച്ചു വന്നു. ധാരളം പേർ 'കോൺഫ്രാഡിയാ'-യിൽ അംഗങ്ങളായി. ഏറെക്കാലം കാര്യമായ ശ്രദ്ധയാകർഷിക്കാതെ നിലനിന്ന ഈ കൂട്ടായ്മ 1940-നടുത്ത് സമീപരവിശ്യകളിലുംസമീപവിശ്യകളിലും പ്രചരിച്ചു. ഒരു ഘട്ടത്തിൽ അതിന്റെ അംഗസംഖ്യ 5000-ത്തിനടുത്തുണ്ടായിരുന്നു. 19 പേർ ചേർന്നു തുടങ്ങിയ ഈ സമൂഹം, എല്ലാ മാസവും 19-ആം തിയതി സവിശേഷമായ ഭക്ത്യഭ്യാസങ്ങളോടെ ആചരിച്ചിരുന്നു. കോൺഫ്രാഡിയാക്ക് ഒരു മതസാഹോദര്യം (Religious Order) എന്ന നിലയിൽ സഭാനേതൃത്വത്തിന്റെ അംഗീകാരം നേടിയെടുക്കാൻ ഡി ലാ ക്രൂസ് ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
 
==എതിർപ്പ്==
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്