"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
“കോൺഫ്രാഡിയ” പിരിച്ചുവിടാനുള്ള ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് ഡി ലാ ക്രൂസിന്റേയും അനുയായികളുടേയും താവളത്തിനെതിരെ സിവിൽ അധികാരികളും മതനേതൃത്വവും ചേർന്ന് 1841 ഒക്ടോബർ 23-നു നടത്തിയ ആക്രമണത്തിനു പ്രവിശ്യാ ഗവർണ്ണർ നേതൃത്വം കൊടുത്തു. എങ്കിലും 'കോൺഫ്രാഡിയ' ഈ ആക്രമണത്തെ ചെറുത്തു തോല്പിച്ചു. ഗവർണ്ണറെ പിടികൂടി കൊല്ലാൻ പോലും അവർക്കു കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞ് കൂടുതൽ വലിയ മറ്റൊരു സൈന്യസംഘം അവരുടെ താവളം വളഞ്ഞു. അപ്പോൾ, പാട്ടിലും പ്രാർത്ഥനയിലും, ഭക്തിപാരവശ്യം മൂത്തുള്ള നൃത്തത്തിലും മുഴുകിയിരുന്ന ‘കോൺഫ്രാഡിയ’ അംഗങ്ങൾ, സ്വർഗ്ഗത്തിൽ നിന്നുള്ള രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞു. എങ്കിലും താമസിയാതെ അവർ തോറ്റു. കോൺഫ്രാഡിയായുടെ 500-ഓളം അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡി ലാക്രൂസ് രക്ഷപെട്ടെങ്കിലും താമസിയാതെ അദ്ദേഹം പിടിയിലായി.
 
പേരിനു മാത്രമുള്ള വിചാരണക്കു ശേഷം 1841 നവംബർ 4-ന് ഡി ലാ ക്രൂസിനെ വെടിവെച്ചു കൊന്നു. ഭാവി റെബലുകൾക്ക് മുന്നറിയിപ്പ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വെട്ടിമാറ്റപ്പെട്ട തല, ഒരു മുളങ്കോലിൽ കുത്തി പ്രദർശനത്തിനു വയ്ക്കുകയും ചെയ്തു.<ref>[http://books.google.com.ph/books?id=QKgraWbb7yoC&pg=PA390&lpg=PA390&dq=apolinario+de+la+cruz&source=bl&ots=3WwVKh65Z_&sig=iOvzbAbh6WhRh_vqtcFwYeeI8go&hl=en&sa=X&ei=DzeHUoTjEKjQiAf3mYHYAg&ved=0CGcQ6AEwDzgK#v=onepage&q=apolinario%20de%20la%20cruz&f=false Cruz, Apolinario De La - South East Asia], A Historical Encyclopedia From Angkor Wat to East Timor, Edited by Ket Gin Ooi (പുറം 390-91)</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്