"ഗ്രന്മ (പായ്ക്കപ്പൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
26ജൂലൈ മൂവ്മെന്റ് എന്ന വിമതസേനയിലെ സൈനീകരെ മെക്സിക്കോയിൽ നിന്നും ക്യൂബയിലേക്ക് കടൽമാർഗ്ഗം കൊണ്ടു ചെന്നെത്തിച്ചത് ഗ്രന്മ എന്ന ഈ ചെറിയ കപ്പലാണ്. സൈനീകരേയും കൊണ്ട് [[ഗൾഫ് ഓഫ് മെക്സിക്കോ]] കടക്കാൻ ഒരു നല്ല കപ്പൽ വാങ്ങാനായിരുന്നു [[ഫിദൽ കാസ്ട്രോ|ഫിദലിന്റെ]] നേതൃത്വത്തിലുള്ള 26ജൂലൈ മൂവ്മെന്റ് തീരുമാനിച്ചിരുന്നതെങ്കിലും, പണത്തിന്റെ അഭാവത്താൽ അത് സാധിക്കുമായിരുന്നില്ല. അവസാനം 10 ഒക്ടാബർ 1956 ന് 15000 [[അമേരിക്കൻ ഡോളർ]] കൊടുത്ത് സേന സ്വന്തമാക്കിയതായിരുന്നു ഗ്രന്മ എന്ന പായ്ക്കപ്പൽ. മെക്സിക്കോ നഗരത്തിലെ ഒരു ആയുധവ്യാപാരിയായിരുന്ന അന്റോണിയോ ആണ് ഒരു അമേരിക്കൻ ദമ്പതികളിൽ നിന്നും 26ജൂലൈ മൂവ്മെന്റിനുവേണ്ടി ഈ കപ്പൽ വാങ്ങിയത്.<ref name=antonio1>{{cite web|title=ഫിഫ്ടി ഇയേഴ്സ് ഓൺ, മെക്സിക്കോ സിറ്റി റീകോൾസ് യങ് കാസ്ട്രോ|url=http://archive.is/FSv2Z|publisher=ബാന്ദെരാസ് ന്യൂസ്|last=ഫ്രാങ്ക് ജാക്ക്|first=ഡാനിയേൽ|date=16-നവംബർ-2006|accessdate=16-നവംബർ-2013}}</ref> ക്യൂബയുടെ മുൻ പ്രസിഡന്റും, ബാറ്റിസ്റ്റയുടെ സൈനീക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതും ആയ [[കാർലോസ് സോകാറസ്]] ആയിരുന്നു ഗ്രന്മ വാങ്ങുന്നതിനായുള്ള പണം സ്വരൂപിക്കാൻ ഫിദലിനേയും കൂട്ടരേയും സഹായിച്ചത്. ഫിദലും സഹപ്രവർത്തകരും മെക്സിക്കോയിൽ ക്യൂബൻ വിപ്ലവത്തിനുള്ള പദ്ധതി തയ്യാറാക്കുമ്പോൾ കാർലോസ് അവിടെ രാഷ്ട്രീയ അഭയാർത്ഥിയായി കഴിയുകയായിരുന്നു.<ref name=thomas2>{{cite book|title=ക്യൂബ ദ പർസ്യൂട്ട് ഓഫ് ഫ്രീഡം|url=http://books.google.com.sa/books?id=jejCQgAACAAJ&dq=|last=ഹ്യൂ|first=തോമാസ്|publisher=പിക്കാദോർ|page=584-585|isbn=978-0330484176|year=2001}}</ref>
==യാത്ര==
1956 നവംബർ 25 ന് 82 സൈനീകരേയും വഹിച്ചുകൊണ്ട് ഗ്രന്മ യാത്രക്കു തയ്യാറായി. മെക്സിക്കൻ തീരമായ ടക്സപാൻ എന്ന സ്ഥലത്തു നിന്നുമാണ് ഗ്രന്മ യാത്രതിരിച്ചത്. 26 ജൂലൈ മൂവ്മെന്റിന്റെ നേതാക്കളായ, [[ഫിദൽ കാസ്ട്രോ]], സഹോദരൻ [[റൗൾ കാസ്ട്രോ]], സുഹൃത്തും [[അർജന്റീന|അ‍ർജന്റീനിയൻ]] ഡോക്ടറും, വിപ്ലവകാരിയും കൂടെയായ [[ചെ ഗുവേര]] എന്നിവർ കൂടി കപ്പലിലുണ്ടായിരുന്നു. സൈനീകരെ കൂടാതെ, ആയുധങ്ങളും, ഭക്ഷണസാമഗ്രികളും കപ്പലിൽ ഉണ്ടായിരുന്നു. 1200 ഗ്യാലൻ ഇന്ധനം ഗ്രന്മയുടെ ടാങ്കിലുണ്ടായിരുന്നു,കൂടാതെ 2000 ഗ്യാലൻ കപ്പലിലും ശേഖരിച്ചിരുന്നു. ക്യൂബയിലെത്തുവാൻ ആവശ്യമുള്ളത്രയായിരുന്നു ഇത്. 12 പേർക്കു മാത്രം സഞ്ചരിക്കാൻ വേണ്ടി നിർമ്മിച്ച കപ്പലിൽ 82 പേർ യാത്രികരായിതന്നെ ഉണ്ടായിരുന്നു. തികച്ചും അപടകരമായ ഒരു കടൽ യാത്ര തന്നെയായിരുന്നു അത്. ക്യൂബൻ നേവിയിൽ നിന്നും വിരമിച്ച ഒരു നാവികനും, കാസ്ട്രോ അനുയായിയുമായിരുന്ന നോബർട്ടോ കൊളാഡോ ആയിരുന്നു ഗ്രന്മയുടെ കപ്പിത്താൻ.<ref name=collarado2>{{cite web|title=റെവല്യൂഷണറി കൊളാഡോ അബ്രു ഡൈസ്|url=http://archive.is/bXWdC|publisher=ഹൈബീം റിസർച്ച്|date=03-ഏപ്രിൽ-2008|accessdate=16-നവംബർ-2013}}</ref> കപ്പലിന്റെ കാലപ്പഴക്കം കൊണ്ടും, അനുവദനീയമായ അളവിൽ ഭാരം ഉൾക്കൊണ്ടിരുന്നതുകൊണ്ടും യാത്ര വളരെ ദുഷ്കരമായിരുന്നു. കൂടാതെ, കടലിൽവെച്ച് ഗ്രന്മക്ക് ചോർച്ചയും അനുഭവപ്പെട്ടു. സഹപ്രവർത്തകരിൽ ഒരാൾ കപ്പലിൽ നിന്നും കടലിൽ വീണു. അദ്ദേഹത്തിനു വേണ്ടി രണ്ടു വട്ടം തിരച്ചിൽ നടത്തിയെങ്കിലും, കണ്ടെത്താനായില്ല. സൈനീകനെ കടലിൽ നഷ്ടപ്പെട്ട വിഷമത്തിലും, ലക്ഷ്യത്തിലേക്കു തന്നെ മുന്നേറാൻ ഫിദൽ ആജ്ഞാപിക്കുകയായിരുന്നു.<ref name=hoc2>{{cite web|title=ദ ലാന്റിംഗ് ഓഫ് ഗ്രന്മ|url=http://archive.is/XCA1B|publisher=ഹിസ്റ്ററി ഓഫ് ക്യൂബ|last=ജെ.എ|first=സിയറ|accessdate=16-നവംബർ-2013}}</ref>
 
 
"https://ml.wikipedia.org/wiki/ഗ്രന്മ_(പായ്ക്കപ്പൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്