"ഗ്രന്മ (പായ്ക്കപ്പൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
1956 നവംബർ 25 ന് 82 സൈനീകരേയും വഹിച്ചുകൊണ്ട് ഗ്രന്മ യാത്രക്കു തയ്യാറായി. മെക്സിക്കൻ തീരമായ ടക്സപാൻ എന്ന സ്ഥലത്തു നിന്നുമാണ് ഗ്രന്മ യാത്രതിരിച്ചത്. 26 ജൂലൈ മൂവ്മെന്റിന്റെ നേതാക്കളായ, [[ഫിദൽ കാസ്ട്രോ]], സഹോദരൻ [[റൗൾ കാസ്ട്രോ]], സുഹൃത്തും [[അർജന്റീന|അ‍ർജന്റീനിയൻ]] ഡോക്ടറും, വിപ്ലവകാരിയും കൂടെയായ [[ചെ ഗുവേര]] എന്നിവർ കൂടി കപ്പലിലുണ്ടായിരുന്നു. സൈനീകരെ കൂടാതെ, ആയുധങ്ങളും, ഭക്ഷണസാമഗ്രികളും കപ്പലിൽ ഉണ്ടായിരുന്നു. 12 പേർക്കു മാത്രം സഞ്ചരിക്കാൻ വേണ്ടി നിർമ്മിച്ച കപ്പലിൽ 82 പേർ യാത്രികരായിതന്നെ ഉണ്ടായിരുന്നു. തികച്ചും അപടകരമായ ഒരു കടൽ യാത്ര തന്നെയായിരുന്നു അത്. ക്യൂബൻ നേവിയിൽ നിന്നും വിരമിച്ച ഒരു നാവികനും, കാസ്ട്രോ അനുയായിയുമായിരുന്ന നോബർട്ടോ കൊളാഡോ ആയിരുന്നു ഗ്രന്മയുടെ കപ്പിത്താൻ.<ref name=collarado2>{{cite web|title=റെവല്യൂഷണറി കൊളാഡോ അബ്രു ഡൈസ്|url=http://archive.is/bXWdC|publisher=ഹൈബീം റിസർച്ച്|date=03-ഏപ്രിൽ-2008|accessdate=16-നവംബർ-2013}}</ref> കപ്പലിന്റെ കാലപ്പഴക്കം കൊണ്ടും, അനുവദനീയമായ അളവിൽ ഭാരം ഉൾക്കൊണ്ടിരുന്നതുകൊണ്ടും യാത്ര വളരെ ദുഷ്കരമായിരുന്നു. കൂടാതെ, കടലിൽവെച്ച് ഗ്രന്മക്ക് ചോർച്ചയും അനുഭവപ്പെട്ടു. അതുകൊണ്ടു തന്നെ വിചാരിച്ചതിലും വൈകിയാണ് ഗ്രന്മ ലക്ഷ്യസ്ഥാനത്തെത്തിയത്. വിമതസൈനീകർ എല്ലാവരും തന്നെ ക്ഷീണിതരായിരുന്നു. ദൂരയാത്രയും, അവിചാരിത തടസ്സങ്ങളും കാരണം പെട്ടെന്ന് ഒരു യുദ്ധത്തിന് അവരാരും തന്നെ ശാരീരികമായോ, മാനസികമായോ കഴിവുള്ളവരായിരുന്നില്ല.
==കരയ്ക്കിറങ്ങൽ==
തീരത്തു നിന്നും അറുപതു മീറ്റർ ദൂരെയായാണ് കപ്പൽ അടുത്തത്. തീരത്തു കെട്ടിക്കിടന്നിരുന്ന ചെളി കാരണം, കൂടുതൽ അടുപ്പിക്കാൻ കഴിയുമായിരുന്നില്ല. ഈ ചെളിയിൽകൂടെ വേണമായിരുന്നു സൈനീകർക്ക് തീരത്തേക്ക് എത്തിച്ചേരാൻ.
 
==വിപ്ലവാനന്തരം==
"https://ml.wikipedia.org/wiki/ഗ്രന്മ_(പായ്ക്കപ്പൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്