"ഫെർഡിനാൻഡ് ഡി സൊസ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
== ജീവിതരേഖ ==
1857-ൽ [[ജനീവ|ജനീവയിൽ]] ജനിച്ച സൊസ്യൂർ ബാല്യം മുതൽക്കേ അസാധാരണമായ പ്രതിഭയും ബുദ്ധിശക്തിയും പ്രകടിപ്പിച്ചിരുന്നു. ജനീവ സർവ്വകലാശാലയിൽ 1 വർഷം [[ലത്തീൻ]]‍, [[ഗ്രീക്ക്]], [[സംസ്കൃതം]] തുടങ്ങി വിവിധ വിഷയങ്ങൾ പഠിച്ചശേഷം 1876-ൽ ലെയ്പ്സിഗ് സർവ്വകലാശാലയിൽ ബിരുദപഠനം ആരംഭിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം, 21-ആം വയസ്സിൽ [[ബർലിൻ|ബർലിനിൽ]] പഠിക്കുന്ന കാലത്ത് ഏക സമ്പൂർണ്ണകൃതിയായ ഇൻഡോ-യൂറോപ്യൻ ഭാഷകളിലെ സ്വരവ്യവസ്ഥയെക്കുറിച്ചുള്ള വിശകലനം(Memoire on the Primitive Vowel System in Indo-European Languages) എന്ന പുസ്തകം രചിച്ചു. 1880-ൽ അദ്ദേഹം സംസ്കൃതത്തിലെ [[ഷഷ്ഠീവിഭക്തി|ഷഷ്ഠീവിഭക്തിയെക്കുറിച്ചുള്ള]] പ്രബന്ധത്തിന് (Genitive case in Sanskrit)ഗവേഷകബിരുദം നേടി. [[പാരീസ്|പാരീസിലേക്ക്]] താമസം മാറിയ അദ്ദേഹം 11 വർഷത്തെ അധ്യാപനത്തിനു ശേഷം 1891-ൽ ജനീവയിലേക്ക് മടങ്ങി. ശേഷിച്ച കാലം ജനീവ സർവ്വകലാശാലയിൽ സംസ്കൃതവും [[ഇൻഡോ-യൂറോപ്യൻ ഭാഷാഗോത്രം|ഇൻഡോ-യൂറോപ്യൻ ഭാഷകളും]] പഠിപ്പിക്കുകയായിരുന്നു. 1906-നു ശേഷമാണ് സാമാന്യഭാഷാശാസ്ത്രത്തിൽ അദ്ദേഹം അധ്യാപനം നടത്തുന്നത്. 1913-ൽ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ സവിശേഷശ്രദ്ധ ഇതിലായിരുന്നു.
 
സസുർ അവതരിപ്പിച്ച ചില ദ്വന്ദങ്ങൾ, ഉദാഹരണമായി ലാങ്ഗ്-പരോൾ (Langue and Parole), സൂചകം-സൂചിതം (Signifier and signified ), രേഖീയം-ലംഭമാനംലംബമാനം തുടങ്ങിയ സങ്കൽപ്പനങ്ങൾ ഭാഷാശാസ്ത്രത്തിലും ഘടനാവാദത്തിലും അടിസ്ഥാന സങ്കേതങ്ങളായി.
 
== കോഴ്സ് ഇൻ ജെനറൽ ലിങ്ഗ്വിസ്റ്റിക്സ് ==
"https://ml.wikipedia.org/wiki/ഫെർഡിനാൻഡ്_ഡി_സൊസ്യൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്