"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::2.അവാർഡ് നൽകുന്ന സമിതിയ്ക് ഏതു തരത്തിലുള്ള ശ്രദ്ധേയതയാണ് വേണ്ടത്? അവാർഡ് നൽകുന്ന സമിതിക്ക് അമേധ്യത്തിന്റെ അറിവാണോ ആറ്റംബോബിന്റെ അറിവാണോ എന്നത് കൃത്യമായും വേണം.. അതായത് അമേധ്യത്തിന്റെ അറിവുള്ളവർ ഉൾപ്പെടുന്ന സമിതി/സംഘടന ആറ്റംബോബിന്റെ അറിവുള്ളവർക്ക് അവാർഡ് നൽകരുത്.. അതുപോലെ തിരിച്ചും. അങ്ങനെ നൽകപ്പെടുന്ന അവാർഡുകൾ പരിഗണിക്കണമോ വേണ്ടയോ? അങ്ങനെ ഒരു മാനദണ്ഡം കൂടി എഴുതി ചേർക്കാവുന്നതാണ്. മാത്രവുമല്ല അങ്ങനെ ഒരു ലിസ്റ്റ് ഇല്ലാ എങ്കിൽ വെട്ടിനിരത്താൻ എളുപ്പമല്ലേ!!
::3.''എഴുതുന്ന ആൾ അല്ലാതെ മറ്റൊരാൾ കണ്ടന്റ് റിവ്യൂ ചെയ്യാനുണ്ടാകുന്ന മീഡിയകളെയേ പരിഗണിക്കാവൂ. '' ആ '''മറ്റൊരാളുടെ''' ശ്രദ്ധേയത നോക്കണമോ?? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 07:56, 14 നവംബർ 2013 (UTC)
 
:::: സുഗീഷ്, 1. അല്ല. നമുക്ക് ഒരുപാട് കൃത്യമായ നിർവ്വചനങ്ങൾ വേണോ? ഒരുവരി പരാമർശങ്ങളൊക്കെ വിശദമല്ല എന്ന കാരണങ്ങൾ കൊണ്ട് തള്ളാവുന്നതല്ലേയുള്ളൂ.
:::: ആരും കേട്ടിട്ടില്ലാത്ത അവാർഡുകൾ, പ്രാദേശികമായ അവാർഡുകൾ, തുടങ്ങിയതൊക്കെ തള്ളാവുന്നതാണ്. അവാർഡ് സമിതികളുടെ അറിവ് എങ്ങനെ നിശ്ചയിക്കും? ഉദാഹരണത്തിനു വയലാർ അവാർഡ്. വളരെ ശ്രദ്ധേയവും പ്രസക്തവുമായ അവാർഡാണ്, പക്ഷേ അപ്പർ കാസ്റ്റ് കവികൾക്കേ കൊടുത്തിട്ടുള്ളൂ. അത് അങ്ങനെയാണ്. ഈ അവാർഡിനെ പരിഗണിക്കാതിരിക്കാൻ പറ്റുമോ?
:::: കണ്ടന്റ് റിവ്യൂവറുടെ ശ്രദ്ധേയതയ്ക്കും ഇതേ പ്രശ്നമുണ്ട്. മനോരമ പത്രത്തിന്റെ സണ്ഡേ സ്പ്ലിമെന്റിൽ ഒരു ലേഖനം വന്നാൽ അതിന്റെ റിവ്യൂവർ ആരാണ്, അയാളുടെ ശ്രദ്ധേയത എന്താണ് എന്ന് നോക്കുമോ? അല്ലെങ്കിൽ സമകാലിക മലയാളത്തിൽ വന്നാൽ അതിന്റെ എഡിറ്ററെ നോക്കുമോ? പല അച്ചടി ആനുകാലികങ്ങളുടെയും ഓഫീസിൽ സാഹിത്യകാരന്മാർ കയറിയിറങ്ങാറുണ്ട്, എഡിറ്ററുമായുള്ള പരിചയത്തിലാണ് പലതും പ്രസിദ്ധീകരിക്കുന്നത്. ഇതുകൊണ്ടൊക്കെ സാമാന്യം പ്രശസ്തിയുള്ള ഓൺലൈൻ പ്രസിദ്ധീകരണങ്ങളെയും എഡിറ്റർ നോക്കാതെ പരിഗണിക്കേണ്ടതാണ്. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 09:23, 14 നവംബർ 2013 (UTC)
 
===മാനദണ്ഡം 2:ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859770" എന്ന താളിൽനിന്ന് ശേഖരിച്ചത്