"കൊട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

817 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
ചില്ലറ മാറ്റങ്ങൾ
(ചെ.) (ചെറിയ കൂട്ടിച്ചേർക്കലുകൾ)
(ചെ.) (ചില്ലറ മാറ്റങ്ങൾ)

വംശനാശഭീഷണി നേരിടുന്ന ഒരു [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധസസ്യമാണ്]] �"'''കൊട്ടം"'''. (ശാസ്ത്രീയ നാമം: Saussurea lappa സൊസ്സൂറിയ ലാപ്പ) [[കാശ്മീർ|കാശ്മീരിൽ]] കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ "'''കാശ്മീരജം"''', [[പുഷ്കരമൂലം|പുഷ്കരമൂലത്തോട്]] സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ "'''പുഷ്കര"''' എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം ([[ചുമ]]) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്.<ref>ഡോ. എസ്. നേശമണിയുടെ ഔഷധ സസ്യങ്ങൾ - 2, പേജ് 173-175, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം</ref>

== ഇതര ഭാഷാസംജ്ഞകൾ ==
:സംസ്കൃതം : കുഷ്ഠം, കാശ്മീരജം, പുഷ്കര, വാപ്യം, രോഗം, അഗദഃ, വ്യാധി, ഉല്പലം, പാകലം, രുചാ, വിഷ

:ഹിന്ദി : കുഠ്

:ബംഗാളി : കുട്

:തെലുഗു : കുഷ്ടം

:തമിഴ് : കൊട്ടം

:ഇംഗ്ലീഷ് : കോസ്റ്റസ്

== വിതരണം ==
[[ഇന്ത്യ]]യിൽ [[കാശ്മീർ|കാശ്മീരിലും]] മറ്റ് [[ഹിമാലയം|ഹിമാലയ ]]പ്രാന്തങ്ങളിലും, [[ഉത്തർ പ്രദേശ്]], [[ഹരിയാന]] എന്നിവിടങ്ങളിലും [[പാക്കിസ്താൻ|പാക്കിസ്താനിലും]] [[നേപ്പാൾ|നേപ്പാളിലും]] [[ടിബറ്റ്|ടിബറ്റിലും]] കണ്ടുവരുന്നു.

== രൂപ വിവരണം ==
ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ഔഷധി. കാണ്ഡം വിരലിന്റെ വണ്ണമുള്ളതും ബലിഷ്ഠവുമാണ്. ഇലകൾ വലുതും പരന്നു വിരിഞ്ഞതുമാണ്. ഇലകളുടെ അറ്റം ക്രമരഹിതമായ പല്ലുകൾ പോലെയുള്ളതാണ്. ഇലകളുടെ ചുവടറ്റം കാണ്ഡത്തെ പൊതിഞ്ഞിരിക്കും. പൂങ്കുല മുണ്ഡമഞ്ജരി (തല പോലെയുള്ള പൂങ്കുല). പുഷ്പങ്ങൾക്ക് നീല കലർന്ന വയലറ്റ് നിറമാണ്. ഫലങ്ങളിൽ രോമാവരണമുണ്ട്. വിത്ത് ചെറുതും പരങ്ങിപ്പരന്നതുമാണ്. വേര് തടിച്ചതും സുഗന്ധമുള്ളതും എളുപ്പം ഒടിയുന്നതുമാണ്. അവ വർഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുകയും അനുകൂല പരിതഃസ്ഥിതിയിൽ മുളയ്കുകയും ചെയ്യും. വേരാണ് "'''കൊട്ടം"''' എന്ന പേരിൽ അറിയപ്പെടുന്നത്. "'''വെള്ള കൊട്ടം"''' എന്ന പേരിലും അത് അറിയപ്പെടുന്നു.

== രാസ ഘടകങ്ങൾ ==
വേരിൽ തീഷ്ണഗുണമുള്ള ഒരു തൈലം അടങ്ങിയിട്ടുണ്ട്. കൂടാതെ [[ഗ്ലൂക്കോസൈഡ്]], [[സോസ്സൂരിൻ]] എന്ന ആൽക്കലോയ്ഡ്, തിക്തപദാർത്ഥം, [[ടാനിൻ]], ഒരു സ്ഥിരതൈലം ഇവയും അടങ്ങിയിട്ടുണ്ട്.

== രസാദി ഗുണങ്ങൾ ആയുർവേദത്തിൽ ==
:രസം : തിക്തം, കടു, മധുരം

:ഗുണം : ലഘു, രൂക്ഷം, തീക്ഷ്ണം

:വീര്യം : ഉഷ്ണം

:വിപാകം : കടു

== ഔഷധഗുണം ==
" '''കുഷ്ഠം കടൂഷ്ണം തിക്തം സ്യാത് കഫമാരുത രക്തജിത്'''

'''ത്രിദോഷവിഷകണ്ഡൂംശ്ച കുഷ്ടരോഗാംശ്ച നാശയേത്''' "

കൊട്ടത്തിന്റെ കടു തിക്ത രസങ്ങളും ഉഷ്ണവീര്യവും കൊണ്ട് കഫവും മധുര രസവും ഉഷ്ണവീര്യവും കൊണ്ട് വാതവും ശമിക്കുന്നു. അഗ്നിദീപ്തി ഉണ്ടാക്കുന്നു. ശ്വാസരോഗങ്ങൾ, കാസം (ചുമ), ചർമ്മ രോഗങ്ങൾ, അലർജി ഇവ ശമിപ്പിക്കുന്നു. ശുക്ലാർത്തവങ്ങളെ ശുദ്ധീകരിക്കുകയും ഗർഭാശയവൈകല്യങ്ങൾ അകറ്റുകയും ചെയ്യുന്നു.

==ഔഷധ യോഗ്യഭാഗം==
വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. കൊട്ടവും ഇന്തുപ്പും നല്ലതുപോലെ പൊടിച്ച് ചുത്തപ്പുളിനീരിൽ ([[വിനാഗിരി]]) കുഴച്ച് ദേഹത്ത് തിരുമ്മിയാൽ എല്ലാത്തരം വേദനകളും ശമിക്കും ([[യോഗരത്നസമുച്ചയം]])

തമകശ്വാസത്തിൽ([[ആസ്ത്മ]]) കൊട്ടം പൊടിച്ച പൊടി ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലക്കിക്കുടിച്ചാൽ ശമനം കിട്ടും. ഈ ചികിത്സ രാവിലെയും വൈകിട്ടും എന്ന കണക്കിൽ പതിനഞ്ചു ദിവസം ചെയ്യേണ്ടതാണ്.

കൊട്ടം, [[ദേവതാരം]], [[രാമച്ചം]], [[ചുക്ക്]] ഇവ അരച്ച് എണ്ണയിൽ കുഴച്ച് തലയിൽ പൊത്തിയാൽ തലവേദന, തലയിൽ ഉണ്ടാകുന്ന ചൊറി എന്നിവ മാറിക്കിട്ടും.

കൊട്ടം, [[വയമ്പ്]], [[കടുക്കാത്തോട്]], [[ബ്രഹ്മി]], [[താമരയല്ലി]] ഇവ സമമെടുത്തു പൊടിച്ച് അര ഗ്രാം മുതൽ ഒരുഗ്രാം വരെയെടുത്ത് തേനും നെയ്യും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ നിറം, കാന്തി, ആയുസ് ഇവ വർദ്ധിക്കും ([[യോഗരത്നാകരം]])

കൊട്ടം, [[ചുക്ക്]], [[വയമ്പ്]], മുരിങ്ങയുടെ[[മുരിങ്ങ]]യുടെ വേരിലെ തൊലി, [[വെള്ളുള്ളി]], കാർത്തോട്ടി ([[ഗിടോരൻ]]) വേര്, [[ദേവതാരം]], [[കടുക്]], [[ചിറ്റരത്ത]] ഇവ കൽക്കമായി [[പുളിയില]] നീരിൽ അരച്ചു കലക്കി തൈരും ചേർത്ത് എണ്ണകാച്ചി അരിച്ചെടുത്ത് തേച്ചാൽ [[വാതം]] ശമിക്കും ([[കൊട്ടം ചുക്കാദി തൈലം]], [[സഹസ്രയോഗം]])

[[ത്രായന്ത്യാദികഷായം]], [[സിംഹ്യാദികഷായം]], [[ശൃംഗ്യാദികഷായം]], [[ശുണ്ഠ്യാദി തൈലം]] എന്നിവയെല്ലാം കൊട്ടം ചേർത്ത് ഉണ്ടാക്കുന്ന ഔഷധയോഗങ്ങളാണ്.

==സംരക്ഷണം==
[[കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേഞ്ചേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്ലോറ]] ([[:en:CITES]]) ഇന്ത്യയിൽ[[ഇന്ത്യ]]യിൽ നിന്നും ഒന്നാം പട്ടികയിൽ പെടുത്തി സംരക്ഷിച്ചിട്ടുള്ള ഏക സസ്യമാണ് കൊട്ടം. 01.07.1975 മുതൽ രണ്ടാം പട്ടികയിൽ <ref>http://www.cites.org/eng/cop/03/E03-Appendices.pdf പേജ് 30</ref> പെട്ടിരുന്ന കൊട്ടം, 1985 ഏപ്രിൽ 22 മുതൽ മേയ് 2 വരെ അർജന്റീനയിൽ[[അർജന്റീന]]യിൽ നടന്ന സൈറ്റ്സ് അഞ്ചാം സമ്മേളനത്തിൽ [[ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെഇന്ത്യ]]യുടെ ഡയറക്ടർ ആയിരുന്ന ഡോ. പി. കെ. ഹസ്രയുടെ അഭ്യർത്ഥന പ്രകാരം ഒന്നാം പട്ടികയിലേക്ക് ഉയർത്തി. <ref>http://www.cites.org/eng/cop/05/prop/index.php & http://www.cites.org/eng/cop/05/doc/E05-45-A1.pdf</ref>

[[കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം|കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ]] അഭ്യർത്ഥന പ്രകാരം 1994 മാർച്ച് മുപ്പതിലെ നമ്പർ 47 (PN)/92–97 ഉത്തരവ് പ്രകാരം കൊട്ടം അടക്കമുള്ള 56 ഇനം ഔഷധസസ്യങ്ങളുടെ കയറ്റുമതിയും വ്യാപാരവും [[കേന്ദ്ര വാണിജ്യ മന്ത്രാലയം]] നിരോധിച്ചു. <ref>http://www.iisc.ernet.in/currsci/aug/articles8.htm</ref>

1999 മേയ് 31ലെ No. 1999/39 ഉത്തരവ് അനുസരിച്ച് 130 രാജ്യങ്ങളിൽ കൃഷി ചെയ്തതോ അല്ലാത്തതോ ആയ എല്ലാ കൊട്ടം സസ്യഭാഗങ്ങളുടേയും സംഭരണവും വിപണനവും നിരോധിച്ചു. കൊട്ടം ഉൾപ്പെട്ട ഔഷധങ്ങൾ ഈ രാജ്യങ്ങളിൽ പിടിച്ചെടുക്കുന്നുണ്ട്. <ref>http://www.cites.org/common/com/pc/19/E19i-07.pdf പേജ് 10</ref>
71

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859596" എന്ന താളിൽനിന്ന് ശേഖരിച്ചത്