"പി.വി. തൊമ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അറിയപ്പെടുന്ന നൂറോളം കൃസ്തീയ കീർത്തനങ്ങളുടെ രചയിതാവാണ് പി.വി. തൊമ്മി. <ref> http://www.mathrubhumi.com/thrissur/news/2404392-local_news-kunnamkulam-%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82.html</ref>. 1881 ൽ [[കുന്നംകുളത്ത്|കുന്നംകുളം]] സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു മാർത്തോമ്മാ കുടുംബമായ പള്ളിപ്പാട്ട് വീട്ടിലായിരുന്നു തൊമ്മിയുടെ ജനനം <ref> http://www.jeevajalam.com/Home/composers-musicians/pi-vi-team-mi-team-miyupadesi </ref>. പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയെങ്കിലും താമസിയാതെ ജോലി ഉപേക്ഷിച്ച് തൃശൂരിലെയും പെരുമ്പാവൂരിലെയും സുവിശേഷകനായി പ്രേഷിതപ്രവർത്തനത്തിൽ മുഴുകി. ഇദ്ദേഹം [[നാഗൽ സായ്പിന്റെ|നാഗൽ സായിപ്പ്]] സമകാലികനും സഹപ്രവർത്തകനുമായിരുന്നു <ref> http://gmnewsonline.com/newscontent.php?id=1303 </ref>. എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, വേദാദ്ധ്യാപകൻ, [[മാരാമൺ കൺവെൻഷനിലെ|മാരാമൺ കൺവെൻഷൻ]] പരിഭാഷകൻ, ഗായകൻ, പാട്ടെഴുത്തുകാരൻ, 'സുവിശേഷ വെണ്മഴു' എന്ന പ്രസിദ്ധീകരണത്തിൻറെ പത്രാധിപർ എന്നി നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1905-ൽ 'വിശുദ്ധ ഗീതങ്ങൾ' എന്ന പാട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1919 ജൂലൈ പത്താം തിയതി തന്റെ 38-ാമത്തെ വയസ്സിൽ ഇദ്ദേഹം നിര്യാതനായി.
 
==അവലംബം==
{{reflist}}
{{wikisource|വർഗ്ഗം:പി.വി._തൊമ്മി_രചിച്ച_കീർത്തനങ്ങൾ}}
"https://ml.wikipedia.org/wiki/പി.വി._തൊമ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്