"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

: വിനയൻ മാഷ് പറയുന്നതും ലേഖനത്തിൽ എഴുതിയിട്ടുള്ള ആനപ്രേമിയുടെ സ്വരവും ആന എന്നതിന്റെ ഒരു മാനസിക വിചാരമാണ്. ഇവിടെ വിക്കിയിൽ നമുക്കു വേണ്ടത് അതിന്റെ വിജ്ഞാനമൂല്യം ആണ്. സ്ത്രീപീഡനവും പീഡോഫീലിയയും അങ്ങേയറ്റം മാനസിക വൈകൃതം എന്നു സമൂഹം ഏകദേശം മൊത്തമായും കരുതുന്ന സാധനങ്ങളാണെങ്കിലും വിക്കിയിൽ അതിനെയൊക്കെ പറ്റി എഴുതരുതെന്നു പറയുന്നതു ശരിയല്ലല്ലോ! അതിന്റെ വിജ്ഞാന മൂല്യത്തിനെ ഇവിടെ കടത്തരുതെന്നു പറയുന്നത് ശരിയല്ല. ഹിറ്റ്ലറിനെയും മറ്റും പറ്റി എഴുതുന്നത് ജൂതന്മാരോടുള്ള ക്രൂരതായാണെന്നു പറയുന്നതുപോലെ ഈ ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നു പറയുന്നതും ശുദ്ധ അസംബണ്ഡമായി തന്നെ കണക്കാണം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:15, 13 നവംബർ 2013 (UTC)
@ റോഷൻ: പീഠയാണെങ്കിൽ യേശുവിനേയും വിക്കിക്കു പുറത്താക്കണം. പീഠതന്നെയാണല്ലോ പുള്ളിയുടേയും ശ്രദ്ധേയത (ആരും തല്ലരുത്, വെറുതേ ഒരു ഉദാഹരണം പറഞ്ഞതാ...) --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:17, 13 നവംബർ 2013 (UTC)
 
//പള്ളിസ്കൂളിൽ പഠിപ്പിച്ചുവിട്ട ‘അന്യതാബോധം’ കൊണ്ടാണു് ആനകളോടു് ഈ വല്ലാത്ത അമ്മായിസ്നേഹം എന്നും അതുകൊണ്ടുതന്നെയാണു് ഇത്തരം പോപ്പുലിസ്റ്റ് POV ഒക്കെ ഉണ്ടാവുന്നതെന്നും” വേണമെങ്കിൽ തിരിച്ചടിക്കാം. പക്ഷേ അങ്ങനെ ചുണ്ടയ്ക്കാക്കച്ചവടം നടത്താൻ ഇപ്പം മനസ്സില്ല.//
::എന്റെയും താങ്കളുടെയും തലമുറകൾ ഉൾപ്പെടെ അക്ഷരാഭ്യാസമുള്ള മലയാളികളിൽ ഭൂരിഭാഗവും പഠിച്ചു വളർന്നത് പള്ളിസ്കൂളുകളിൽ തന്നെയാണ്. ആ വിദ്യാലയങ്ങളിൽ പകർന്നു തന്ന പൊതുബോധമാണ് ആധുനിക മലയാളിയെ ഭരിക്കുന്നതെങ്കിൽ അത് തികച്ചും അഭിമാനകരമായ കാര്യമാണ്. ആനകളെ മാത്രമല്ല, കീഴ്ജാതിക്കാരനായ മനുഷ്യനെയും സഹജീവിയായി കാണാൻ പഠിപ്പിച്ചത് പള്ളിസ്കൂളുകൾ തന്നെയാണ്. അതേ പള്ളിസ്കൂളുകളിൽ നിന്നാണ് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു ജനത അക്ഷരം പഠിച്ചത്. ആ വിദ്യാലയങ്ങളിൽ നിന്ന് കിട്ടിയ അറിവിന്റെ വെളിച്ചത്തിലാണ് തങ്ങൾ തലമുറകളായി അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് ഇവിടുത്തെ കീഴാളർ മനസിലാക്കിയത്. തങ്ങളുടെ സ്ത്രീകൾക്കും മാറുമറയ്ക്കാൻ അർഹതയുണ്ടെന്നു അവർ ആദ്യമായി മനസിലായത് ഇതേ പള്ളിസ്കൂളുകളിൽ നിന്നാണ്. എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. ആ ചുണ്ടങ്ങ കയ്യിൽത്തന്നെയിരിക്കട്ടെ. ഇവിടെ ചർച്ച ചെയ്യുന്ന വിഷയം അതല്ല.
//ഹിറ്റ്ലറിനെയും മറ്റും പറ്റി എഴുതുന്നത് ജൂതന്മാരോടുള്ള ക്രൂരതായാണെന്നു പറയുന്നതുപോലെ ഈ ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നു പറയുന്നതും ശുദ്ധ അസംബണ്ഡമായി തന്നെ കണക്കാണം.//
::ഹിറ്റ്‌ലറെ കുറിച്ചുള്ള വിക്കി താളിൽ തീർച്ചയായും അയാൽ ജൂതരെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പരാമർശം ഉണ്ടാകും. ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നല്ല പറയുന്നത്. ഈ ക്രൂരതകൾ ഒഴിവാക്കി നിർത്തിയാൽ ഇവ ശ്രദ്ധേയതയില്ലാത്ത വെറും കാട്ടുജന്തുക്കൾ മാത്രമാണ് എന്നതാണ്.
//പീഠതന്നെയാണല്ലോ പുള്ളിയുടേയും ശ്രദ്ധേയത//
::ക്രിസ്തുവിന്റെ ശ്രദ്ധേയത ലോകത്തെ പകുതിയിലേറെ ആളുകൾ അദ്ദേഹത്തെ ദൈവപുത്രനായോ പ്രവാചകനായോ കണക്കാക്കുന്നു എന്നതാണ്. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 10:44, 13 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859085" എന്ന താളിൽനിന്ന് ശേഖരിച്ചത്