"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തർക്കം ഉണ്ട്.. തർക്കം ഉണ്ട്..
No edit summary
വരി 606:
ആനകൾ, സ്കൂളുകൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുവായ ഓരോ ലിസ്റ്റ്-അധിഷ്ഠിത പ്രാഥമികതാളുകളും അവയിലെ ഓരോ ഉപശീർഷകത്തിനും (ലിസ്റ്റിനങ്ങൾക്കും) ലഘുഖണ്ഡികകളിലായി തനതുവിവരങ്ങളും (വേണമെങ്കിൽ ചിത്രവും) എന്ന അടിസ്ഥാനരീതിയും കൂടുതൽ ഉള്ളടക്കവും അവലംബത്തോടെയുള്ള വിശദാംശങ്ങളും ഉള്ളവയ്ക്കു മാത്രം അവ ലഭ്യമാകുന്ന മുറയ്ക്കു് പ്രത്യേകലേഖനങ്ങളുടെ നിർമ്മാണവും എന്ന നയം സ്വീകരിച്ചാൽ മതി എന്നു് അഭിപ്രായപ്പെടുന്നു. മുമ്പ് ഗ്രന്ഥശാലകളുടെ കാര്യത്തിൽ നടന്ന [[വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)/Archive_7#ശ്രദ്ധേയത/കേരളത്തിലെ ഗ്രന്ഥശാലകൾ|സമാനമായ ചർച്ച]] ഓർക്കുമല്ലോ. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 20:51, 12 നവംബർ 2013 (UTC)
::ഒരു വന്യജീവി എന്നതിൽ കവിഞ്ഞ് എന്തു പ്രത്യേകതയാണ് ആനകൾക്കുള്ളത്? മനുഷ്യൻ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് കയറും ചങ്ങലയും ഇട്ടുവലിച്ചും കൂർത്ത ലോഹം കൊണ്ട് കുത്തിയും ചുട്ടുപഴുത്ത ലോഹം കൊണ്ട് പൊള്ളിച്ചും പീഡിപ്പിച്ച് അനുസരിപ്പിക്കുന്ന പല ജന്തുക്കളിൽ ഒന്നുമാത്രമാണ് ആനയും. അല്ലെന്ന് തോന്നുന്നത് മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ഫ്യൂഡൽ തഴമ്പു കൊണ്ടാണ്. ആനകളെ പറ്റി ലേഖനമാകാമെങ്കിൽ അതേ അളവുകോൽ വച്ച് പ്രശസ്തരായ sniffer dogs-നെയും സർക്കസ് സിംഹങ്ങളെയും കരടികളെയും പ്രശസ്തരായ മഹാരാജാക്കന്മാരുടെ മൂലം താങ്ങിയതിനാൽ ചരിത്രത്തിൽ ഇടം പിടിച്ച കുതിരകളെയും കുറിച്ചും ലേഖനം വേണം. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 05:11, 13 നവംബർ 2013 (UTC)
::: പ്രിൻസ് പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. ആനയ്ക്കുള്ള ലേഖനങ്ങളിൽ കാണുന്ന ഒരു സവിശേഷതകളും അതിനുള്ളതല്ല, അത് acquire ചെയ്തതുമല്ല. എത്രത്തോളം ക്രൂരമായി കീഴ്‌പ്പെടുത്തി അനുസരിപ്പിച്ചോ അത്രയ്ക്ക് ശാന്തശീലനായിരിക്കും അത്, അപ്പോൾ നല്ല മര്യാദയുള്ളവനും തുടർന്ന് മര്യാദക്കാരനായതുകൊണ്ട്, എല്ലായിടത്തും തിടമ്പെടുക്കാനും ഉൽസവങ്ങൾക്കും കൊണ്ടുപൊകുകയും ചെയ്യും. അങ്ങനെയാണ് അത് പ്രസിദ്ധനാവുന്നതും. എന്നിട്ടോ നാനാതരം വിശേഷണങ്ങളും പട്ടങ്ങളും നൽകി വിക്കിയിലെത്തിക്കുന്നു. ഈ വാദങ്ങളെയൊന്നും ഒരാൾ പോലും പിന്തുണച്ചിലെങ്കിലും പ്രശ്നമില്ല. നാട്ടാന എന്നൊരു സാധനമില്ല, കാട്ടാന മാത്രമേയുള്ളൂ, ആന ഒരു വളർത്തുമൃഗമല്ല, ആർക്കും അതിനെ അങ്ങനെ ആക്കാനും ആവില്ല, ഓരോ ആനയും അടങ്ങി നിൽക്കുന്നതു കാണുമ്പോൾ ഓർത്തുകൊള്ളൂ ക്രൂരമായ നിരന്തര കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയ ഒരു വന്യമൃഗത്തെയാണ് നിങ്ങൾ മുന്നിൽ കാണുന്നതെന്ന്. ഒരുപക്ഷേ വിക്കിയിൽ ചേർക്കണമെങ്കിൽ ചേർക്കേണ്ടതും അങ്ങനെയാവണം. "ഇന്നയിടത്തു നിന്ന് ഇന്ന ദിവസം കെണിവച്ച് പിടിച്ച് അടികൊടുത്ത് മെരുക്കപ്പെട്ട ഒരാനയാണ് പാമ്പാടി രാജൻ/കേശവൻ/..... (ക്രൂരമായ മർദ്ദനം കാരണം കേൾവി നഷ്ടമായതിനാൽ) ഉൽസവസ്ഥലത്ത് പെരുമ്പറ മുഴങ്ങുമ്പോഴും വെടിക്കെട്ട് നടക്കുമ്പോഴും ഈ ആന ശാന്തനായി നിൽക്കാറുണ്ട്. (ഒരിക്കൽ വെള്ളമടിച്ച് ആശാൻ തോട്ടി കൊണ്ട് കണ്ണുകുത്തി പൊട്ടിച്ചപ്പോൾ കാഴ്ച്ച നഷ്ടപ്പെട്ട ഈ ആന) ഉൽസവങ്ങളിലെ വെടിക്കെട്ട് മൂലമുണ്ടാവുന്ന പ്രകാശത്തിലും ശാന്തസ്വഭാവം കാണിക്കുന്നുണ്ട്. (കൊടിയ മർദ്ദനത്തെ ഭയന്ന്) തിളച്ച ടാർ റോഡുവഴിയിൽ എത്രനേരം വേണമെങ്കിലും നടക്കാനുള്ള കഴിവുമൂലം ഈ ആനയ്ക്ക് നടരാജൻ പട്ടവും നൽകിയിട്ടുണ്ട്. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 09:09, 13 നവംബർ 2013 (UTC)