"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
re-arranging comments.
(ചെ.) (re-arranging comments.)
==ഇതുവരെ==
 
===തർക്കം ഇല്ലാത്ത നിബന്ധനകൾ===
# പ്രധാനപ്പെട്ട ഒരു പുതിയ ആശയമോ, സിദ്ധാന്തമോ, പ്രക്രീയയോ മുന്നോട്ടുവയ്ച്ചതിന്റെ പേരിൽ പ്രശസ്തനാവുക
# ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.
# ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിഅമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു)
#കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
#പാഠപുസ്തകമായി അംഗീകരിച്ച കൃതി
#രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
# [[Wikipedia:Notability (academics)|അക്കാദമികരംഗത്തുള്ളവരുടെ]] ശ്രദ്ധേയത സംബന്ധിച്ച താളും കാണുക
 
===നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നിബന്ധനകൾ===
#ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
#പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
*മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ
 
===മാറ്റം വരുത്തേണ്ട നിബന്ധനകൾ===
#സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
*സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ‌ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. - Hrishi
#കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
* ചലച്ചിത്രമല്ലാതെയുള്ള ഒന്നിലധികം(?) കലാസൃഷ്ടികൾക്ക് (നാടകം,സംഗീതശാഖ,നാടൻകലകൾ,കഥാപ്രസംഗം,ലൈറ്റ് ആന്റ് സൗണ്ട് ഷോ) അവലംബം ആക്കപ്പെട്ട കൃതികൾ രചിച്ചവരേയും ഉൾപ്പെടുത്താവുന്നതല്ലേ? [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
::{{കൈ}}--[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:20, 13 നവംബർ 2013 (UTC)
 
===തർക്കം ഉള്ള നിബന്ധനകൾ===
#ഈ വ്യക്തി ഒരു പ്രധാനപ്പെട്ടയാളാണെന്ന് സമകാലികരും അതിനുശേഷം വന്നവരും കണക്കാക്കുകയും ഇദ്ദേഹത്തെ പരക്കെ ഉദ്ധരിക്കുകയും ചെയ്യുക.
*ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ. ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop
*അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)
 
===പുതിയ നിർദ്ദേശങ്ങൾ===
#ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.
 
#ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയം
##വ്യക്തി, തന്റെ ബ്ലോഗ്‌ കാരണം ഭരണകൂടത്താൽ പീടിപ്പിക്കപ്പെടുകയോ വെട്ടയാടപ്പെടുകയോ ചെയ്യുകയുണ്ടായി
 
*ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു (സംവാദം) 19:13, 9 നവംബർ 2013 (UTC)
 
* ചലച്ചിത്രമല്ലാതെയുള്ള ഒന്നിലധികം(?) കലാസൃഷ്ടികൾക്ക് (നാടകം,സംഗീതശാഖ,നാടൻകലകൾ,കഥാപ്രസംഗം,ലൈറ്റ് ആന്റ് സൗണ്ട് ഷോ) അവലംബം ആക്കപ്പെട്ട കൃതികൾ രചിച്ചവരേയും ഉൾപ്പെടുത്താവുന്നതല്ലേ? [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
::{{കൈ}}--[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:20, 13 നവംബർ 2013 (UTC)
 
* ബ്ലോഗുകൾക്കു പുറമേയുള്ള സോഷ്യൽ മീഡിയകളിലെ (ഫേസ്‌ബുക്ക്, റ്റ്വിറ്റർ, ഗൂഗിൾ പ്ലസ്സ്, ഡയസ്പോറ) വ്യാപകമായ പരാമർശം ( ഇതിനെ ക്വാണ്ടിഫൈ ചെയ്യാം. 1000 റ്റ്വീറ്റ് റെഫറൻസ് എന്നോ മറ്റോ. ഏതെങ്കിലും അനലിറ്റിക്സ് ടൂൾ (ഗൂഗിൾ അനലിറ്റിക്സ് പോലുള്ള എന്തെങ്കിലും) വഴി സമർഥിക്കപ്പെട്ടത് ആവണമെന്ന നിർദ്ദേശവും വയ്ക്കാവുന്നതാണ്) [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858893" എന്ന താളിൽനിന്ന് ശേഖരിച്ചത്