"ഭൂട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
(ചെ.) ..
വരി 11:
ഭരണരീതി = [[രാജവാഴ്ച]]|
പ്രധാന പദവികൾ = '''രാജാവ്'''<br />'''പ്രധാനമന്ത്രി‌'''|
നേതാക്കന്മാർ = [[ജിഗ്മേ സിംഗ്യേ വാങ്ചൂക്ക്]]<br />[[ല്യോൺപോഷെറിംഗ് സാംഗ്യേ ങെടുപ്തോബ്‌ഗെ]] |
സ്വാതന്ത്ര്യം/രൂപവത്കരണം = രൂപവത്കരണം|
തീയതി = 1907|
വരി 25:
}}
'''ഭൂട്ടാൻ''' (Bhutan) [[ഏഷ്യ|തെക്കെനേഷ്യയിൽ]] [[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയിലുള്ള]] ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺ‌മെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. [[തിംഫു]] ആണ് തലസ്ഥാനം.
 
== ചരിത്രം ==
ഭൂട്ടാൻറെ ആദ്യകാലചരിത്രത്തെക്കൂറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശ്വാസം. 1772-ൽ ഭൂട്ടാൻ സൈന്യം കൂച്ച് ബസാർ (ഇപ്പോൾ പശ്ചിമബംഗാളിൽ സ്ഥലം)ആക്രമിച്ചു കീഴടക്കി. സ്ഥാനഫ്രഷ്ടനായ കൂച്ച് ബസാർ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി.
 
1772-ൽ ഭൂട്ടാൻ സൈന്യം കൂച്ച് ബസാർ (ഇപ്പോൾ പശ്ചിമബംഗാളിൽ സ്ഥലം)ആക്രമിച്ചു കീഴടക്കി. സ്ഥാനഫ്രഷ്ടനായ കൂച്ച് ബസാർ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി.
== ഭൂമിശാസ്ത്രം ==
[[File:തിംഫുവിലെ ബുദ്ധപ്രതിമ.JPG|thumb|തിംഫുവിലെ ബുദ്ധപ്രതിമ]]
ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ [[നേപ്പാൾ|നേപ്പാളിനു]] വളരെയടുത്ത് കിഴക്കു ഭാഗത്താണ് ഭൂട്ടാൻറെ സ്ഥാനം. [[സിക്കിം|സിക്കിമും]] പശ്ചിമബംഗാളിന്റെ വടക്കേ അറ്റവുമാണ് ഭൂട്ടാനെ നേപ്പാളിൽ നിന്നും അകറ്റി നിർത്തുന്നത്. തെക്കു ഭാഗത്ത് പശ്ചിമബംഗാളും [[അസം|അസമും]] [[അരുണാചൽ പ്രദേശ്|അരുണാചൽ പ്രദേശുമാണ്]] അതിർത്തികൾ. [[ടിബറ്റ്|ടിബറ്റാണ്]] ഭൂട്ടാൻറെ വടക്കുഭാഗത്ത്.
 
</br>
 
ഭൂമിശാസ്ത്രപരമായി ഭൂട്ടാനെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. തെക്കുഭാഗത്ത് ഇന്ത്യൻ സമതലത്തിൽ നിന്നു തുടങ്ങുന്നതും അമ്പതു കിലോമീറ്റർ വരെ വീതിയുള്ളതുമായ ആദ്യഭാഗം കുന്നും മലയും നിറഞ്ഞതാണ്. ഈ കുന്നുകൾ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റിനെ തടഞ്ഞുനിർത്തുന്നതു കൊണ്ട് ഈ പ്രദേശത്ത് ധാരാളം മഴ പെയ്യുന്നു. വർഷത്തിൽ 500 സെൻറീമീറ്റർ മുതൽ 750 സെൻറീമീറ്റർ വരെ. 65 കിലോമീറ്റർ വീതിയിൽ നീണ്ടുകിടക്കുന്ന മധ്യമേഖലയിൽ കൂടുതൽ ഉയരമുള്ള മലകളുണ്ട്(1100 മീറ്റർ മുതൽ 3000 മീറ്റർ വരെ ഉയരമുള്ളവ). ഈ മലനിരകൾക്കിടയിലുള്ള പ്രദേശം കൂടുതൽ ജനവാസയോഗ്യമാണ്. വർഷത്തിൽ 110 സെൻറീമീറ്റർ മുതൽ 160 സെൻറീമീറ്റർ വരെ മഴ ലഭിക്കുന്ന ഇവിടെയാണ് ഭൂട്ടാനിലെ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.
<!--
Line 39 ⟶ 41:
== ജനവിഭാഗങ്ങൾ ==
[[File:Paro tsechu - Bhutan.JPG|thumb|Paro tsechu - Bhutan|ഭൂട്ടാനിലെ പ്രശസ്തമായ പാറോ ത്സേചു എന്ന വസന്തകാല ഉത്സവത്തിലെ നൃത്തം]]
ഭൂട്ടാനിലെ ജനങ്ങളെ മൂന്നു പ്രധാനവ ഗ്ഗങ്ങളായിപ്രധാനവർഗ്ഗങ്ങളായി തിരിക്കാം. ഗാലോങ്സ്, ഷാ ഖോപ്സ്, ലോട്ട്ഷാംപാസ് എന്നിങ്ങനെയാണവ. ഗാലോങുകൾ ഭൂട്ടാൻറെ മധ്യഭാഗത്തും പടിഞ്ഞാറൻ പ്രദേശങ്ങളിലും ഷാർഖോപ്സ് തെക്കൻ അതിർത്തി പ്രദേശത്തും കഴിയുന്നവരാണ്. ഭൂട്ടാനീസ് ഭാഷയിൽ അവിടുത്തെ ജനങ്ങൾ ഒന്നടങ്കം 'ഡ്രൂക്പ' എന്നറിയപ്പെടുന്നു. എന്നാൽ ഏതു വർഗ്ഗക്കാരെയാണ് ഈ വാക്കിലൂടെ സുചിപ്പിക്കുന്നത് എന്നത് വ്യക്തമല്ല. ചില രേഖകൾ പറയുന്നത് മംഗോളിയൻ വംശക്കാരാണ് യഥാർത്ഥ 'ഡ്രൂക്പ'കൾ എന്നാണ്. എന്നാൽ ടിബറ്റിൽ നിന്നു വന്ന ഗാലോങ്ങുകളെയാണ് ഇങ്ങനെ വിളിക്കുന്നതെന്ന് ചിലർ പറയുന്നു.
 
=== ഗാലോങ്സ് ===
പത്തൊൻപതാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നും വന്ന അഭയാർഥികളാണ് ഗാലോങ്ങുകൾ.
"https://ml.wikipedia.org/wiki/ഭൂട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്